പാക് സംവിധായകനും ഇന്ത്യന്‍ നിര്‍മ്മാതാലും ലൈംഗികമായി പീഡിപ്പിച്ചെന്ന് പാക് നടിയായ മെഹ്‌റിൻ ഷാ. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നടിയുടെ ആരോപണം. അസ്സര്‍ബൈജാനിലെ ബക്കുവില്‍ ഒരു സിനിമ ചിത്രീകരണത്തിനിടെയാണ് തനിക്ക് മോശം അനുഭവം ഉണ്ടായത് എന്ന് നടി പറയുന്നു.
ഇന്ത്യൻ നിർമ്മാതാവ് രാജ് ഗുപ്തയും പാകിസ്ഥാൻ സംവിധായകൻ സയ്യിദ് എഹ്‌സാൻ അലി സെയ്ദിയും ചേർന്നാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് മെഹ്‌റിൻ ഷാ വെളിപ്പെടുത്തുന്നത്. നിർമ്മാതാവും സംവിധായകനും ലൈംഗികത്തൊഴിലാളികളെ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും ആരോപിച്ചു.
തങ്ങളുടെ അശ്ലീലമായ ആവശ്യങ്ങൾ അനുസരിക്കാൻ വിസമ്മതിച്ചതിനാലാണ് തന്നെ ഉപദ്രവിച്ചതെന്ന് മെഹ്‌റിൻ പറഞ്ഞു. വീഡിയോയില്‍ തന്‍റെ അനുഭവം വിവരിക്കുന്ന സമയത്ത് മെഹ്റിന്‍റെ കണ്ണുകള്‍ പലവട്ടം നിറഞ്ഞു. തന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് തനിക്ക് ഭക്ഷണം പോലും പല പ്രവശ്യം നിഷേധിച്ചുവെന്നും മെഹ്റിന്‍ പറയുന്നു. ഒപ്പം തനിക്ക് തിരിച്ചുവരാന്‍ അടക്കം വിമാനടിക്കറ്റ് പോലും നല്‍കിയില്ലെന്നും ഇവര്‍ പറയുന്നുണ്ട്.
ഈ വിഷയം പിന്നീട് താന്‍ പുറത്തുപറയേണ്ടതില്ലെന്ന് തീരുമാനിച്ചതാണ്. മുന്നോട്ട് പോകാം എന്ന് കരുതിയതാണ്. എന്നാല്‍ സിനിമ രംഗത്തെ മറ്റു നടിമാര്‍ക്ക് അനുഭവമായി ഇത് പങ്കുവയ്ക്കണമെന്ന് ഇപ്പോള്‍ തോന്നിയെന്ന് മെഹ്‌റിൻ ഷാ പറയുന്നു.
കന്നട നടനും ടിവി സീരിയല്‍ സംവിധായകനുമായ നിതിന്‍ ഗോപി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ...
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നൽകിയതിന് പിന്നാലെ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്. ‘സ്വീകരണം...
ദിലീപും നടന്റെ കുടുംബവും പ്രേക്ഷകർക്ക് പരിചിതമാണ്. ദിലീപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്തതട്ടാശ്ശേരികൂട്ടത്തിന്റെ റിലീസിന്റെ അന്നാണ് അനൂപിന്റെ ഭാര്യ ലക്ഷ്മി...