Actress
ഞാന്‍ ആ മരണവാര്‍ത്ത സൂക്ഷിച്ച് വെച്ചിട്ടുണ്ട്, എന്റെ ശവം കാണാന്‍ അന്വേഷിച്ച് ആളുകള്‍ വീട്ടില്‍ വന്നു; തുറന്നുപറഞ്ഞ് കുളപ്പുള്ളി ലീല
ഞാന്‍ ആ മരണവാര്‍ത്ത സൂക്ഷിച്ച് വെച്ചിട്ടുണ്ട്, എന്റെ ശവം കാണാന്‍ അന്വേഷിച്ച് ആളുകള്‍ വീട്ടില്‍ വന്നു; തുറന്നുപറഞ്ഞ് കുളപ്പുള്ളി ലീല
നാടകങ്ങളിലൂടെ സിനിമയിലേക്കെത്തി നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായ നടിയാണ് കുളപ്പുള്ളി ലീല. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് നടി നൽകിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ വ്യാജ മരണ വാര്‍ത്ത വൈറലായ ശേഷം ജീവിതത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നടി
എന്റെ മരണത്തെക്കുറിച്ച് വന്ന വ്യാജ വാര്‍ത്ത ഞാന്‍ തന്നെ എല്ലാവര്ക്കും അങ്ങ് ഇട്ട് കൊടുത്തു. എന്റെ അമ്മ വരെ പേടിച്ച് പോയി. ജീവിച്ചിരിക്കുന്നവരെ കൊന്ന് പണമുണ്ടാക്കുന്നതിലും നല്ലത് കക്കുന്നതാണ്.’എന്റെ ശവം കാണാന്‍ അന്വേഷിച്ച് ആളുകള്‍ വീട്ടില്‍ വന്നു. ഞാന്‍ കുത്തിയിരുന്ന് ഫോണ്‍ എടുത്ത് മരിച്ചിട്ടില്ലെന്ന് വിളിക്കുന്നവരോട് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ആ മരണവാര്‍ത്ത സൂക്ഷിച്ച് വെച്ചിട്ടുണ്ട്. വിജയ് ഞാന്‍ വരുന്നത് കാണുമ്പോള്‍ എഴുന്നേറ്റ് നില്ക്കും. ഒരു ആദരവ് നല്‍കുന്നതിന്റെ ഭാഗമായാണ്.’
‘കസ്തൂരിമാനില്‍ അഭിനയിച്ച ശേഷം പലരും തന്നോട് അവാര്‍ഡ് കിട്ടുമെന്ന് പറഞ്ഞിരുന്നുവെന്നും ലീല പറയുന്നു. പക്ഷേ എനിക്ക് അവാര്‍ഡ് കിട്ടണമെന്ന് ആഗ്രഹമില്ല. എന്നാല്‍ മരണം വരെ വര്‍ക്ക് കിട്ടണമെന്നുണ്ട്. ഫഹദ് ആമേനില്‍ അഭിനയിക്കുമ്പോള്‍ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടു. എന്നോട് ആക്ടേഴ്സൊന്നും ദേഷ്യപ്പെടാറില്ല.’
രജനികാന്തിനൊപ്പം അണ്ണാത്തെയിലും അതിന് മുമ്പ് വിജയ് നായകനായ മാസ്റ്ററിലും അഭിനയിച്ചിരുന്നു ലീല. എസ്.ജെ സൂര്യയ്ക്കൊപ്പം വദന്തിയിലാണ് ലീല അവസാനമായി അഭിനയിച്ചത്
