Malayalam
കൃത്യസമയത്ത് സെറ്റില്‍ വരില്ല… സഹതാരങ്ങളോട് മോശമായ പെരുമാറ്റം, സെറ്റിലൂടെ അല്‍പ്പ വസ്ത്രം മാത്രം ധരിച്ച് ഓടിച്ചാടി നടക്കുക; ടോം ചാക്കോയ്ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി രഞ്ജു രഞ്ജിമാര്‍
കൃത്യസമയത്ത് സെറ്റില്‍ വരില്ല… സഹതാരങ്ങളോട് മോശമായ പെരുമാറ്റം, സെറ്റിലൂടെ അല്‍പ്പ വസ്ത്രം മാത്രം ധരിച്ച് ഓടിച്ചാടി നടക്കുക; ടോം ചാക്കോയ്ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി രഞ്ജു രഞ്ജിമാര്‍
വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനേത്തുടര്‍ന്ന് നടന് ഷൈന്‍ ടോം ചാക്കോയെ എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കിയിരുന്നു. പുതിയ ചിത്രം ‘ഭാരത സര്‍ക്കസി’ന്റെ ദുബായ് പ്രമോഷന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് സംഭവം. ഇപ്പോഴിതാ
ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍.
സിനിമയുടെ ഷൂട്ടിനിടെ ഷൈന്‍ അടക്കമുള്ളവരുടെ ഭാഗത്ത് നിന്നുണ്ടായ പ്രശ്നങ്ങള്‍ കാരണങ്ങള്‍ താന്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങളാണ് രഞ്ജു വെളിപ്പെടുത്തിയത്. ഒരു നടന് കാരണം താന്‍ അനുഭവിക്കുകയാണ്. ഈ നടന്റെ പ്രവര്‍ത്തി കാരണം ഒന്‍പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ച് മണി വരെ നീണ്ടുപോവുകയും ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ടി വരികയുമായിരുന്നുവെന്ന് രഞ്ജു രഞ്ജിമാര്‍ പറയുന്നു.
കൃത്യ സമയത്ത് സെറ്റില്‍ വരാതിരിക്കുക, സഹതാരങ്ങളോട് മോശമായി പെരുമാറുക, കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന മാന്യത പോലും കല്‍പ്പിക്കാതിരിക്കുക, സെറ്റിലൂടെ അല്‍പ്പ വസ്ത്രം മാത്രം ധരിച്ച് ഓടിച്ചാടി നടക്കുക, തുടങ്ങിയ മര്യാദയുടെ ഒരംശം പോലുമില്ലാതെയാണ് ഒരു നടന് സിനിമ സെറ്റില്‍ പെരുമാറിയതെന്ന് രഞ്ജു പറയുന്നു. ഇയാള്‍ കാരണം ഒന്‍പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് നീണ്ടത്. ഒടുവില്‍ ഉറക്കമൊഴിച്ച് കാത്തിരിക്കേണ്ടിയും വന്നുവെന്നും രഞ്ജു വ്യക്തമാക്കി.
ഈ അനുഭവം ഒരു നടന് കാരണം താന്‍ അനുഭവിക്കേണ്ടി വന്ന കാര്യമാണ്. ഷൈനിനെ സൂചിപ്പിച്ചാണ് ഇക്കാര്യം രഞ്ജു ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. കൃത്യസമയത്ത് ഈ നടന് സെറ്റില്‍ വരില്ല. സഹതാരങ്ങളോട് വളരെ മോശമായി പെരുമാറും. ഷോട്ടിനിടയില്‍ ഓടിപ്പോവുകയും ചെയ്തിട്ടുണ്ട്. പല സീനുകളും വൈകിയത് കാരണം കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇങ്ങനെയുള്ള നടന്മാരെ നിയന്ത്രിക്കാന്‍ അസോസിയേഷനുകള്‍ മുന്നിട്ടിറങ്ങണം. ഒപ്പം അഭിനയിക്കുന്നത് സ്ത്രീയാണെന്ന മാന്യത പോലും നല്‍കാതെ സെറ്റില്‍ നിന്ന് ഇറങ്ങിയോടുകയാണെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.
ഇയാള്‍ സെറ്റില്‍ അല്‍പ്പവസ്ത്രം ധരിച്ച് ഓടി നടക്കുകയാണ്. ഷോട്ട് പറഞ്ഞാല്‍ പോലും വരില്ല. ഷോട്ട് പറഞ്ഞാല്‍ പോലും വരാതിരിക്കുക തുടങ്ങിയതൊക്കെ ഈ താരത്തിന്റെ ശീലമാണ്. ഇതേ തുടര്‍ന്ന് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ടുപോയിട്ടുണ്ടെന്നും രഞ്ജു പഞ്ഞു. അസോസിയേഷനുകളാണ് ഇത്തരം നടന്മാരെ നിയന്ത്രിക്കേണ്ടത്. എന്തൊക്കെയാണ് ഇവര്‍ കാണിച്ച് കൂട്ടുന്നത്. അസോസിയേഷന് നിയന്ത്രിച്ചില്ലെങ്കില്‍ പ്രമുഖ നടന്മാര് ഇവരെ നിയന്ത്രിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും രഞ്ജു പറഞ്ഞു.
അതേസമയം ഇത്തരം ആളുകെ താങ്ങി നടക്കാനും ആളുകളുണ്ട്. മലയാള സിനിമാ ചരിത്രത്തില്‍ 137 റീടേക്കുകള്‍ എടുത്ത നിമിഷമായിരിക്കും അതെന്നും രഞ്ജു പറയുന്നു. പലപ്പോഴും ഇത്തരക്കാര്‍ കാരണം ഉറക്കം തൂങ്ങി വന്നിട്ട് പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ജോലിക്കായി പോകേണ്ടി വരികയാണ്. ഇത്തരം ആളുകളെ സഹിക്കുന്നതിന് പരിധിയില്ലേ. ചിലര്‍ വേണ്ടി മാത്രമാണ് സിനിമാ സംഘടനകളെന്നും രഞ്ജു രഞ്ജിമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. അതേസമയം ആരോപണം ഉയര്‍ന്ന നടന്റെ പേര് എന്തുകൊണ്ട് പറയുന്നില്ലെന്ന് സജി നന്ത്യാട്ട് ഇവരോട് ചോദിച്ചു.
നടന്റെ പേര് സാറ് തന്നെ പറഞ്ഞു. വിമാനത്തില്‍ ചാടി കയറാന്‍ പോയിട്ടുണ്ടെന്നായിരുന്നു രഞ്ജുവിന്റെ മറുപടി. ഷൈന്‍ ടോം ചാക്കോ വിമാനത്തിന്റെ കോക്പിറ്റില്‍ കയറിയ സംഭവം ചൂണ്ടിക്കാണിച്ചായിരുന്നു മറുപടി.
