Malayalam
കുറ്റപത്രത്തില്‍ 102 സാക്ഷികള്‍; മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ പുതിയ സാക്ഷി; അധിക കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് അന്വേഷണ സംഘം
കുറ്റപത്രത്തില്‍ 102 സാക്ഷികള്‍; മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ പുതിയ സാക്ഷി; അധിക കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് അന്വേഷണ സംഘം
നടി ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടത്തിലേയ്ക്ക് എത്തി നില്‍ക്കുകയാണ്. ഓരോ മലയാളികളും കേസിന്റെ പുരോഗതിയെ കുറിച്ചറിയാന്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ വേളയില്‍ അപ്രതീക്ഷിത ട്വിസ്റ്റുകളാണ് കേസില്‍ സംഭവിച്ചികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കേസിന്റെ തുടരന്വേഷണം സംബന്ധിച്ച അധിക കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു എന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അവധിയായതിാല്‍ ചുമതലയുള്ള പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് മുന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇനി നടപടിക്രമങ്ങളിലൂടെ വിചാരണ കോടതിക്ക് കൈമാറും.
102 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് ലഭ്യമായ വിവരം. മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിനെ പുതിയ സാക്ഷിയായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറ് മാസത്തോളം നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നടന്‍ ദിലീപ് തന്റെ വീട്ടില്‍ വെച്ച് കണ്ടുവെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്.
കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമം നടത്തിയെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. ദിലീപിന്റെ ഫോണുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ഘട്ടത്തില്‍ അന്വേഷണം നടന്നത്. ദിലീപ് , സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ ഫോണുകളാണ് പരിശോധിച്ചത്. ഫോണുകളുടെ ഫോറന്‍സിക് പരിശോധനയില്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനടക്കമുള്ള തെളിവുകള്‍ പോലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനേയും ബന്ധുക്കളേയും ഭാര്യ കാവ്യ മാധവനേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് ആണ്. കേസില്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ ‘വിഐപി’ ശരത് ആണെന്നും ശരത് ആണ് ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ചതെന്നുമാണ് കുറ്റപത്രത്തില്‍ ഉള്ളത്. തെളിവ് നശിപ്പിച്ചുവെന്നും തെളിവുകള്‍ ഒളിപ്പിച്ചുവെന്നുമാണ് ശരതിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ദിലീപിനെതിരെ അധിക വകുപ്പുകളും കുറ്റപത്രത്തില്‍ ചുമത്തിയിട്ടുണ്ട്. ശരതിനെതിരെ ചുമത്തിയ അതേ വകുപ്പുകളാണ് ദിലീപിനെതിരേയും ചുമത്തിയിരിക്കുന്നത്.
2017 നവംബറില്‍ തന്നെ ദിലീപിന്റെ കൈയ്യില്‍ ദൃശ്യങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യം ദിലീപിന്റെ കൈയ്യിലുണ്ടെന്നും അത് കണ്ടെത്താന്‍ കഴിയാത്ത വിധം ഒളിപ്പിച്ചെന്നാണ് അനുബന്ധ കുറ്റപത്രത്തില്‍ െ്രെകംബ്രാഞ്ച് വ്യക്തമാക്കുന്നത്.121 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന സാക്ഷി സംവിധായകന്‍ ബാലചന്ദ്രകുമാറാണ്.
നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെതിരെ നിര്‍ണായകമായ പല ശബ്ദരേഖകളും പുറത്തുവന്നിരുന്നുവെങ്കിലും കേസില്‍ പ്രതിയാക്കാന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് െ്രെകംബ്രാഞ്ച് വ്യക്തമാക്കുന്നത്. സാക്ഷിയായാണ് കാവ്യയെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. കൂടാതെ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍, നടന്‍ സിദ്ധിഖ്, ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ദിലീപിന്റെ വീട്ടുജോലിക്കാരന്‍ ദാസന്‍ എന്നിവരാണ് മറ്റ് സാക്ഷികള്‍.
ഹാക്കര്‍ സായ് ശങ്കറിനേയും സാക്ഷിയായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടന്‍ ദിലീപിന്റെ ഫോണില്‍ നിന്നും വിവരങ്ങള്‍ നീക്കം ചെയ്തത് സായ് ശങ്കറായിരുന്നു. ദിലീപിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് വിവരങ്ങള്‍ നീക്കം ചെയ്തതെന്ന് സായ് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം കേസില്‍ പുതിയ സാക്ഷിയായി മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജി രഞ്ജിമാറിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നടി കാവ്യ മാധവനും പള്‍സര്‍ സുനിയും തമ്മിലുള്ള പരിചയത്തിന് രഞ്ജു സാക്ഷിയാണെന്നാണ് െ്രെകംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്.
അതേസമയം 27 ന് കേസ് കോടതി പരിഗണിക്കും. ആദ്യ കുറ്റപത്രത്തിനൊപ്പം അധിക കുറ്റപത്രത്തിലുള്ള വിവരങ്ങള്‍ കൂടി ചേര്‍ത്ത ശേഷമായിരിക്കും കേസ് വിചാരണ കോടതി പരിഗണിച്ചേക്കുക. ആദ്യ കേസിലെ ചില സാക്ഷികളുടെ വിസ്താരം കൂടി പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു തുടരന്വേഷണത്തിലെ വിചാരണ നടപടികള്‍ ആരംഭിച്ചേക്കുക.
