News
നടൻ വിക്രം ഗോഖലെ അന്തരിച്ചു
നടൻ വിക്രം ഗോഖലെ അന്തരിച്ചു
നടൻ വിക്രം ഗോഖലെ അന്തരിച്ചു. പൂനെ ദീനനാഥ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ഒന്നിലധികം അവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ദിവസങ്ങളായി വെന്റിലേറ്ററില്‍ ആയിരുന്നു.
1945 നവംബര്‍ 14ന് പൂനെയിലാണ് വിക്രം ഗോഖലെയുടെ ജനനം. മറാത്തി ചലച്ചിത്ര നടന് ചന്ദ്രകാന്ത് ഗോഖലെയാണ് അദ്ദേഹത്തിന്റെ പിതാവ്. സിനിമാ പാരമ്പര്യമുളള കുടുംബമായിരുന്നു വിക്രം ഗോഖലെയുടേത്. മറാത്തി നാടകങ്ങളിലൂടെ പ്രശസ്തനായ അദ്ദേഹം പിന്നീട് മറാത്തി, ഹിന്ദി സിനിമകളിലൂടെ ടെലിവിഷന്‍ ഷോകളിലൂടെയും ശ്രദ്ധേയനായിരുന്നു.
അമിതാഭ് ബച്ചന്റെ ‘അഗ്നിപഥ്’, സല്മാന് ഖാനും ഐശ്വര്യ റായ് ബച്ചനും അഭിനയിച്ച സഞ്ജയ് ലീലാ ബന്‍സാലിയുടെ ‘ഹം ദില്‍ ദേ ചുകേ സനം’ എന്നിവയുള്‍പ്പെടെ നിരവധി മറാഠി, ഹിന്ദി സിനിമകളില്‍ വേഷമിട്ടു. മിഷന് മംഗള്‍, ഹിച്ച്കി, അയാരി, ബാംഗ് ബാംഗ്!, ദേ ദാനാ ദന്, ഭൂല്‍ ഭുലയ്യ തുടങ്ങിയ ചിത്രങ്ങളിലുള്‍പ്പെടെ 40 വര്‍ഷത്തിലേറെ നീണ്ട അഭിനയജീവിതത്തില്‍ നിരവധി ടിവി ഷോകളിലും പ്രത്യക്ഷപ്പെട്ടു.
‘ബ്രഹ്മാസ്ത്ര’യാണ് അവസാന ചിത്രം. 2010 ല്‍ പുറത്തിറങ്ങിയ മറാത്തി ചിത്രം ‘ആഗട്ട്’ എന്ന ചിത്രത്തിലൂടെ സംവിധായകനായി. 2013ല്‍ ‘അനുമതി’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുസ്കാരം ലഭിച്ചു.
