News
ഇവിടെയും അത് സംഭവിക്കുമെന്നാണ് കരുതുന്നത്, സാക്ഷികളുടെ ജീവന് സംരക്ഷിക്കുക പ്രധാനപ്പെട്ട കാര്യമാണെന്ന് അഭിഭാഷക ടി ബി മിനി
ഇവിടെയും അത് സംഭവിക്കുമെന്നാണ് കരുതുന്നത്, സാക്ഷികളുടെ ജീവന് സംരക്ഷിക്കുക പ്രധാനപ്പെട്ട കാര്യമാണെന്ന് അഭിഭാഷക ടി ബി മിനി
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കാനാകില്ലെന്ന വിചാരണ കോടതി വിധി ദിലീപിന് വൻ തിരിച്ചടിയായിരിക്കുകയാണ്. ദിലീപിന്റെ ഹര്‍ജി തള്ളിയതില്‍ അമിതമായി സന്തോഷിക്കാന്‍ ഒന്നുമില്ലെന്നാണ് അഡ്വ. ടി ബി മിനി പറയുന്നത് . ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംസാരിച്ചത് ഇങ്ങനെയാണ്
ടി ബി മിനിയുടെ വാക്കുകള്‍ ഇപ്രകാരമാണ്…
ഒരു പ്രൊസീജര്‍ ആണിത്. ആ പ്രൊസീജറില് ഒരു സ്റ്റെപ്പ് എന്ന് മാത്രമേ നമുക്ക് അതിനെ കാണാന്‍ പറ്റൂ. ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായി ഒരു ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി. ആ ഇന്‍വെസ്റ്റിഗേറ്റര്‍ റിപ്പോര്‍ട്ടില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേള്‍ക്കുന്നു. അതില്‍ റീസണബിള്‍ ആയിട്ടുള്ള ഗ്രൗണ്ട്സ് ഉണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാല്‍ കോടതി പ്രതിഭാഗം വെച്ച ഡിസ്ചാര്‍ജ് പെറ്റീഷന് കോടതി അംഗീകരിച്ചില്ല. ചാര്‍ജ് ഫ്രെയിം ചെയ്യുന്നത് 31 -ാം തീയതിയാണ്.
ട്രയല്‍ ആരംഭിക്കുന്നത് പത്താം തീയതിയാണ്. ബാലചന്ദ്രകുമാറിന്റെ സ്റ്റേറ്റ്മെന്റിലും അതിനോട് അനുബന്ധമായി വന്ന ഒരുപാട് തെളിവുകളിലും നിരസിക്കാന്‍ കഴിയാത്ത തരത്തിലുള്ള പ്രാഥമിക തെളിവുകള്‍ ഉണ്ട്. ഈ പ്രാഥമിക തെളിവുകള്‍ ഫൈനല്‍ ആവുന്നത് അതിന്റെ ട്രയലിലാണ്. ട്രയലില്‍ ഈ സാക്ഷികള്‍ വരികയും സാക്ഷികള്‍ ഹോസ്റ്റൈല്‍ ആകാതെ സത്യങ്ങള്‍ പറയുകയും ചെയ്യുക എന്നുള്ളതാണ്.
നമ്മള് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതാണ് മധു കേസിലെ മുഴുവന്‍ സാക്ഷികളും കൂറുമാറുന്നത്. അതുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യം കാന്‍സല്‍ ചെയ്യപ്പെടുന്നു. അവര്‍ ഹൈക്കോടതിയില്‍ പോകുന്നു ഹൈക്കോടതി ജാമ്യം അനുവദിക്കാത്ത ഒരു സാഹചര്യം ഉണ്ടാകുന്നു. പിന്നീട് ഹോസ്റ്റൈല്‍ ആയിട്ടുള്ള സാക്ഷികള്‍ തന്നെ തിരിച്ചെടുക്കുന്നു. അതുമായി ബന്ധപ്പെട്ട് വിചാരണ ചെയ്യുമ്പോള്‍ വീണ്ടും ആ സാക്ഷികള്‍ സത്യം പറയുന്നു.
സാക്ഷികള്‍ കൂറുമാറുമ്പോഴും സാക്ഷികളെ കൂറുമാറ്റുന്നതിനായി പ്രതികള്‍ ശ്രമിക്കുമ്പോഴും നിയമപരമായിട്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഐപിസിയിലും സിആര്‍പിസിയിലും വകുപ്പുകള്‍ ഉണ്ട്. അത് മധു കേസില്‍ സ്പെഷ്യല്‍ കോടതി കൃത്യമായി പ്രയോഗിച്ചപ്പോഴാണ് ഈ സാക്ഷികളെല്ലാം കൃത്യമായിട്ടുള്ള മൊഴികള്‍ പറഞ്ഞത്. സാക്ഷികള്‍ കൂറുമാറുന്നതാണ് ഏതൊരു കേസിനെ സംബന്ധിച്ചിടത്തോളം പ്രധാന പ്രശ്നമായിട്ടുള്ള കാര്യം.
സുപ്രീംകോടതി തീരുമാനിച്ച ഡിസംബര്‍ 31ന് മുമ്പ് തന്നെ കേസിന്റെ ട്രയല്‍ തീരും. കാരണം പത്താം തീയതി ട്രയല്‍ തുടങ്ങും ഇത്രയും കുറച്ച് സാക്ഷികളാണ് എങ്കില്‍ തീര്‍ച്ചയായിട്ടും വിസ്താരം അധികം നീണ്ടു പോകില്ല. ഒരു ദിവസം ഒരു സാക്ഷിയല്ല പല സാക്ഷികളെ വിസ്തരിക്കാന്‍ കഴിയും. ഡിസ്ചാര്‍ജ് പെറ്റീഷന് തള്ളിയതുമായി ബന്ധപ്പെട്ട് പ്രതിക്ക് അപ്പീല്‍ പോകാനുള്ള റൈറ്റ് ഉണ്ട്. സുപ്രീംകോടതി വരെ പോകാനുള്ള റൈറ്റ് ഉണ്ട്.
അങ്ങനെ ചെയ്താല്‍ സ്വാഭാവികമായും ട്രയല്‍ നീണ്ടുപോകും. മധു കേസിലെ സാക്ഷികളെ സംരക്ഷിക്കുന്നത് സംബന്ധിച്ച് വളരെ പ്രസക്തമായിട്ടുള്ള ഒരു കാര്യമാണ് ഉണ്ടായിട്ടുള്ളത്. ഇവിടെയും അത് സംഭവിക്കും എന്ന് തന്നെയാണ് കരുതുന്നത്. സാക്ഷികളുടെ ജീവന് തന്നെ സംരക്ഷിക്കുക എന്ന് പറയുന്നതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കഴിഞ്ഞദിവസം നമ്മള് കൊടുത്ത കേസ് ഹൈക്കോടതിയില്‍ വന്നിരുന്നു.
വിവോ ഫോുമായി ബന്ധപ്പെട്ടുള്ള അന്വേഷണം എന്ന് പറയുന്നത് സെപ്പറേറ്റ് കേസാണ്. അത് ഈ കേസിന്റെ ട്രയലുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല. അത് സെപ്പറേറ്റ് കേസും അതിന്റെ അന്വേഷണവുമായി മുന്നോട്ടു പോകേണ്ടതാണ്. നമ്മളെ സംബന്ധിച്ചിടത്തോളം എല്ലാ കാര്യങ്ങളും ഒരു ട്രയലിലേക്ക് കൊണ്ടുവരേണ്ടതില്ല. ഇപ്പോള്‍ 115 സാക്ഷികള്‍ ഉണ്ടെങ്കില്‍ അതില്‍ 35 സാക്ഷികള്‍ ആണ് കറക്റ്റ് എങ്കില്‍ ആ 35 സാക്ഷികളെ എടുത്താല്‍ മതി.
മറ്റു കേസ് അന്വേഷിക്കാതെ പോകേണ്ട കാര്യമില്ല. അത് യഥാര്‍ത്ഥത്തില്‍ വിക്ടിമിന്റെ പ്രൈവസിയുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യമാണ്. അത് ഹൈക്കോടതിയില്‍ പെന്റിംഗ് ആണ്. ഇപ്പോള്‍ തന്നെ ആ കേസ് അന്വേഷിച്ചില്ല എന്ന് പറഞ്ഞിട്ട് കുഴപ്പവുമില്ല. അതിനെ സംബന്ധിച്ച് കൃത്യമായി അന്വേഷിക്കുന്നതിന് വേണ്ട നടപടികളുമായി മുന്നോട്ടു പോകുന്നുണ്ട്. അത് ഏതു ഘട്ടത്തില്‍ വേണമെങ്കിലും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെടാവുന്നതുമാണ്.
അതിന് ലീഗലി സി ആര് പി സി യില്‍ പ്രൊവിഷന്‍ ഉള്ള കാര്യമാണ്. ആ പ്രീകോഷന്‍ എടുക്കേണ്ടത് പ്രോസിക്യൂഷന്റെയും കൂടെ നില്ക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ഉദ്യോഗസ്ഥരുടെയും കാര്യമാണ്. ഇനിയെങ്കിലും ഇത്തരം കാര്യങ്ങള്‍ ഇല്ലാതിരിക്കുക. അങ്ങനെ ചെയ്യുന്ന സാഹചര്യങ്ങളില്‍ തന്നെ പ്രതിയുടെ ജാമ്യം ക്യാന്‍സല്‍ ചെയ്യിക്കേണ്ടതിനുള്ള നടപടികള്‍ സ്വീകരിക്കുക. തീര്‍ച്ചയായിട്ടും കോടതികളും ഗൗരവമായി തന്നെ കണക്കാക്കും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ആ നിലയില്‍ വന്നാല്‍ സാക്ഷികള്‍ സത്യം പറയാം. നമുക്ക് അനുകൂലമായി പറയണമെന്നല്ല സത്യം പറയട്ടെ. അവര്‍ പ്രോസിക്യൂഷന് കൊടുത്തിട്ടുള്ള തെളിവുകള്‍ പറയാന്‍ ഉള്ള ഒരു സാഹചര്യം ഉണ്ടാവുക എന്ന് പറയുന്നതാണ്. ഇതൊരു നാച്ചുറല്‍ പ്രോസസ് ആണ്. അതിനിടയില്‍ ഇടയ്ക്കൊക്കെ സംഭവിക്കുന്നതാണ് ഈ ഡിസ്ചാര്‍ജ് പെറ്റീഷന് അനുവദിക്കുക എന്നുള്ളത്. അതില്‍ നമ്മള് ആരും തന്നെ ഭയങ്കരമായിട്ട് സന്തോഷിക്കേണ്ട വകയില്ല.
ഒരു സ്റ്റെപ്പ് പൂര്‍ത്തീകരിച്ചു എന്ന് മാത്രമേയുള്ളൂ അതും ഇനി 31ആം തീയതിയാണ് ഇനി പൂര്‍ണ്ണമാകുന്നത്. ഇപ്പോള്‍ ചാര്‍ജ് ഫ്രെയിം ചെയ്തു എന്ന് പറഞ്ഞതുകൊണ്ട് ട്രയലില്‍ നമ്മളെല്ലാം ക്ലിയര്‍ ആയി വരണമെന്നില്ല. ട്രെയലില് കോടതി ഈ കേസുമായി ബന്ധപ്പെട്ട് കോണ്ട്രാഡിക്ഷന്സ് പരിശോധിക്കും, സംശയത്തിന്റെ ആനുകൂല്യം പരിശോധിക്കും. നമ്മള് എത്രയൊക്കെ തെളിവുകള്‍ ഹാജരാക്കിയാലും അത്തരം ചില കാര്യങ്ങളും കേറിവരാം.
ഒറ്റ കാര്യമേ നമ്മള് ആദ്യം മുതല്‍ ആവശ്യപ്പെടുന്നുള്ളൂ. ഫെയര്‍ ആയിട്ടുള്ള ഒരു ട്രയല്‍. നമ്മുടെ തെളിവുകള്‍ നമുക്ക് ഹാജരാക്കാന്‍ കഴിയണം. പ്രതികള്‍ സാക്ഷികളെ കൂറുമാറ്റുന്നത് പണം കൊടുത്തു ഭീഷണിപ്പെടുത്തിയും ചെയ്യുന്നത് തടയാന്‍ ഒരു ശ്രദ്ധ ഉണ്ടാവണം. അക്കാര്യങ്ങള്‍ മാത്രമാണ് ഇതില്‍ ഉള്ളത്. ഒരു അന്വേഷണത്തില്‍ നമുക്ക് എല്ലാ കാര്യങ്ങളും കിട്ടിയില്ല എന്ന് വരും. പക്ഷേ നമുക്ക് സംശയലേശമന്യേ ഒരു കേസ് പ്രോസിക്യൂഷന് തെളിയിക്കുന്നതിന് ആവശ്യമായി വരും.
ഒരു കൊലപാതക കേസില്‍ ആറ് പ്രതികള്‍ ഒരുമിച്ചാണ് കൊലപാതകം നടത്തിയത് എന്ന് ആണ് നമ്മുടെ കേസ്. എങ്കില്‍ പോലും നമുക്ക് അതില്‍ നാല് പ്രതികളെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ സാധിച്ചുള്ളൂ. എങ്കിലും കേസ് ആ നാല് പ്രതികളെ വച്ച് മുന്നോട്ട് പോകും. ആ രണ്ടു പ്രതികള്‍ക്ക് വേണ്ടി നമ്മള് കേസിന്റെ വിചാരണ സ്റ്റോപ്പ് ചെയ്യില്ല.
