Connect with us

ചതിച്ചത് ആ ഓഡിയോ, ദിലീപും ജഡ്ജി ഹണിയും തമ്മിൽ ബന്ധമില്ല! നടിയ്ക്ക് പാളിയത് ഇവിടെ, മാരക ട്വിസ്റ്റിലേക്ക്,അഭിഭാഷകയുടെ നിർണ്ണായക വെളിപ്പെടുത്തൽ

News

ചതിച്ചത് ആ ഓഡിയോ, ദിലീപും ജഡ്ജി ഹണിയും തമ്മിൽ ബന്ധമില്ല! നടിയ്ക്ക് പാളിയത് ഇവിടെ, മാരക ട്വിസ്റ്റിലേക്ക്,അഭിഭാഷകയുടെ നിർണ്ണായക വെളിപ്പെടുത്തൽ

ചതിച്ചത് ആ ഓഡിയോ, ദിലീപും ജഡ്ജി ഹണിയും തമ്മിൽ ബന്ധമില്ല! നടിയ്ക്ക് പാളിയത് ഇവിടെ, മാരക ട്വിസ്റ്റിലേക്ക്,അഭിഭാഷകയുടെ നിർണ്ണായക വെളിപ്പെടുത്തൽ

നടി ആക്രമിക്കപ്പെട്ട കേസിൽ വിചരണ കോടതി മാറ്റം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് അതിജീവിത. ഇപ്പോഴിതാ അതിജീവിതയുടെ ഈ നീക്കത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തി അഭിഭാഷകനായ അനില ജയൻ. എന്തുകൊണ്ടാണ് ദിലീപും വിചാരണ കോടതി ജഡ്ജിയും തമ്മിൽ ബന്ധമുണ്ടെന്ന അതിജീവിതയുടെ വാദം ഹൈക്കോടതി തള്ളിയതെന്ന് അനില ഫേസ്ബുക്കിൽ വിശദീകരിച്ചു.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

‘ദിലീപും വിചാരണ കോടതി ജഡ്ജിയും തമ്മിലെന്താണ് ബന്ധം? ഏകദേശം അഞ്ചുമാസം മുൻപാണ് റിപ്പോർട്ടർ ടിവി തൃശൂരുള്ള അഭിഭാഷകൻ ഉല്ലാസും അഭിഭാഷകൻ സന്തോഷും തമ്മിലുള്ള ഓഡിയോ പുറത്തുവിടുന്നത്. വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിന്റെ ഭർത്താവ് തൃശൂർ പാവരട്ടി കസ്റ്റഡി മരണത്തിൽ പ്രതിയായത് ദിലീപിന്റെ അഭിഭാഷകർക്ക് സഹായകരമാകും എന്നതാണ് ഓഡിയോയുടെ രത്നചുരുക്കം’.

‘കുറച്ചുകൂടി ഇടത് സ്വീകാര്യത കിട്ടാൻ വേണ്ടി റിപ്പോർട്ടർ ചാനൽ ഉല്ലാസ് ബി ജെ പിക്കാരനാണ് എന്ന് കൂടി പറഞ്ഞുവെച്ചു. അങ്ങനെ ജഡ്ജിയുടെ ഭർത്താവിന്റെ വക്കീലും ദിലീപിന്റെ വക്കീലും ഒരാളാകുന്നത് വഴി ദിലീപിന് അനുകൂലമായ വിധി നൽകി ജഡ്ജി ഭർത്താവിന്റെ ജീവിതം രക്ഷിക്കും എന്നതായിരുന്നു വാദം. ഇത് കോടതിയിൽ എത്തിയപ്പോൾ ഹൈക്കോടതി ഈ സംഭാഷണം എല്ലാവരുടെയും മുൻപിൽ വെച്ച് കേൾക്കുകയും അതിന്മേൽ വിധി പറയുകയും ചെയ്തു’.

‘പ്രഥമദൃഷ്ട്യ ആരോപണ വിധേയരായ ജഡ്ജിയും ദിലീപും തമ്മിലുള്ള ബന്ധം സ്ഥാപിക്കാൻ ഈ ഓഡിയോ പര്യാപ്തമല്ല എന്നാണ് കോടതി നിരീക്ഷിച്ചത്. കാരണം സിമ്പിൾ ആണ്. ഈ ഓഡിയോയിൽ രണ്ട് പേരുടെ ശബ്ദമില്ല. അത് ആരോപണവിധേയരായ ദിലീപിന്റെയും ജഡ്ജിയുടെയുമാണ്. അതായത് ഇങ്ങനെയൊരു ഫോൺ സംഭാഷണം നടന്നത് ദിലീപോ ജഡ്ജിയോ അറിഞ്ഞിട്ടില്ല!’

‘പോരാത്തതിന് സന്തോഷ്‌ എന്ന വക്കീൽ ദിലീപിന്റെ കേസും വാദിക്കുന്നില്ല! അതിനാൽ എട്ടാം പ്രതി ദിലീപും വിചാരണ കോടതി ജഡ്ജി ഹണി വർഗീസും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉള്ളതായി തെളിയിക്കാൻ പ്രോസീക്യൂഷന് കഴിയില്ല എന്നതാണ് ഹൈക്കോടതി ജസ്റ്റിസ്‌ സിയാദ് റഹ്മാന്റെ വിധി.ഈ വിധി കേട്ട് ഉത്തരവും വാങ്ങി പോക്കെറ്റിൽ ഇട്ടിട്ടാണ് ഇതേ തെളിവുമായി ദിലീപ്-ജഡ്ജി ബന്ധം ആരോപിച്ച് നടി സുപ്രീംകോടതിയിൽ പോകുന്നത്.ഇവരോടൊക്കെ എന്ത് പറയാനാണ്?’ ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്

വിചാരണ കോടതി ജഡ്ജിക്കും ദിലീപിനുമെതിരെ ഗുരുതര ആരോപണമാണ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ നടി ഉന്നയിച്ചിരിക്കുന്നത്.നേരത്തേ ഹൈക്കോടതി ഇത് സംബന്ധിച്ച ഹർജി തള്ളിയ സാഹചര്യത്തിലാണ് അതിജീവിതയുടെ നിർണായക നീക്കം. വിചാരണ കോടതിയിൽ നിന്ന് തനിക്ക് നീതി ലഭിക്കില്ലെന്നാണ് അതിജീവിത സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലും ആവർത്തിക്കുന്നത്. കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയേക്ക് മാറ്റിയ നടപടിയേയും അതിജീവിത ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. മെമ്മറി കാർഡിൽ അന്വേഷണം പ്രഖ്യാപിക്കാൻ കോടതി തയ്യാറാകാത്തതാണ് അതിജീവിത ഹർജിയിൽ ഉന്നയിച്ച മറ്റൊരു വിഷയം.

ദിലീപും വിചാരണ കോടതി ജഡ്ജായ ഹണി എം വർഗീസും തമ്മിൽ ബന്ധമുണ്ടെന്ന ഗുരുതര ആരോപണവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് സംബന്ധിച്ച തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ടെന്നും അതിജീവിത പറയുന്നു. ഹൈക്കോടതിയിൽ ഉന്നയിച്ച സമാന വാദങ്ങളുമായി അതിജീവിത സുപ്രീം കോടതിയിലേക്ക് പോകുമ്പോൾ കോടതി എന്ത് നിലപാട് എടുക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

More in News

Trending

Recent

To Top