Connect with us

‘ഇത്രയും ഹീനമായ കുറ്റകൃത്യം നടന്നിട്ട് ഇതുപോലെയുള്ള തമാശ കൊണ്ട് ഇവര്‍ ആരുടെയാണ് ചെകിട്ടത്ത് അടിക്കുന്നത്, ; ചോദ്യങ്ങളുമായി പ്രകാശ് ബാരെ!

News

‘ഇത്രയും ഹീനമായ കുറ്റകൃത്യം നടന്നിട്ട് ഇതുപോലെയുള്ള തമാശ കൊണ്ട് ഇവര്‍ ആരുടെയാണ് ചെകിട്ടത്ത് അടിക്കുന്നത്, ; ചോദ്യങ്ങളുമായി പ്രകാശ് ബാരെ!

‘ഇത്രയും ഹീനമായ കുറ്റകൃത്യം നടന്നിട്ട് ഇതുപോലെയുള്ള തമാശ കൊണ്ട് ഇവര്‍ ആരുടെയാണ് ചെകിട്ടത്ത് അടിക്കുന്നത്, ; ചോദ്യങ്ങളുമായി പ്രകാശ് ബാരെ!

നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രധാന വഴിത്തിരിവ് ഉണ്ടായത് നിർണ്ണായക വെളിപ്പെടുത്തലുകളും തെളിവുകളുമായി ബാലചന്ദ്രകുമാർ എന്നയാള്‍ രംഗത്ത് എത്തിയതോടെയായിരുന്നു. സംവിധായകനും ദിലീപിന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാറിന്റെ കടന്ന് വരവാണ് വിചാരണയുടെ അവസാന ഘട്ടത്തിലെത്തിയിരുന്ന കേസില്‍ തുടരന്വേഷണം നടത്താന്‍ ഇടയാക്കിയത്.

ഈ അന്വേഷണത്തിന്റെ ഭാഗമായി ഒട്ടനവധി പുതിയ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നു. ദിലീപിന്റെയും അനിയന്‍ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ ഫോണുകളില്‍ നിന്നായിരുന്നു നിർണ്ണായകമായ പല തെളിവും പൊലീസിന് ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഫോണുകള്‍ പിടിച്ചെടുത്തുകൊണ്ടുള്ള പൊലീസിന്റെ അന്വേഷണത്തെ പരിഹസിച്ച് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ദിലീപ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

വെെറ്റിലയിലെ പുതിയ മൊബെെൽ ഷോറൂമിന്റെ ഉദ്ഘാടന വേദിയില്‍ എത്തിയപ്പോഴായിരുന്നു അന്വേഷണ സംഘത്തേയും ഫോണുകള്‍ പിടിച്ചെടുത്തുകൊണ്ടുള്ള അന്വേഷണത്തേയും താരം പരിഹസിച്ചത്. ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ഒരാളായി താൻ മാറിയെന്നും എപ്പോൾ ഫോൺ വാങ്ങിയാലും പൊലീസ് കൊണ്ടുപോകുമെന്ന സ്ഥിതിയാണ് ഉള്ളതെന്നും താരം അഭിപ്രായപ്പെടുന്നു.’ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാൻ. ഞാൻ എപ്പോൾ ഫോൺ വാങ്ങിയാലും പൊലീസുകാർ വന്ന് കൊണ്ട് പോകും. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രൊ ഇറങ്ങിയപ്പോൾ എനിക്ക് തന്നിരുന്നു. അതും എന്റെ കൈയ്യിൽ നിന്ന് പോയി.

ഇപ്പോ ഞാൻ പ്രാർത്ഥിച്ചാണ് നിൽക്കുന്നത്. ഇവർ ഇത്തവണ 14 പ്രൊ തരുമെന്നാണ് പറയുന്നത്. അതാരും കൊണ്ട് പോവല്ലേ എന്ന പ്രാർത്ഥനയിൽ ആണ് ഇപ്പോൾ നിൽക്കുന്നത്.’- ദിലീപ് പറഞ്ഞു. ഇപ്പോൾ ഇതിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രകാശ ബാരെ . പ്രമുഖ മാധ്യമത്തിന്റെ ചർച്ചയിൽ പങ്കെടുത്ത സംസാരിക്കുകയിരുന്നു . അദ്ദേഹം

‘കോടതിയുടെ അകത്ത് കേരളത്തിന്റെ നിയമചരിത്രത്തില്‍ ഉണ്ടാവാത്ത വിധം വൃത്തികെട്ട നാടകങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ’,കോടതി കസ്റ്റഡിയിൽ ഇരിക്കുന്ന മെമ്മറി കാർഡ് ആക്സസ് ചെയ്യുന്ന ഇതിനിടയിലാണ് .ഇവർ ഈ തമാശയുമായി പ്രതി ഭാഗത്തുള്ളവർ വരുന്നത് . ഇത് പോലുമുള്ള ഹീനമായ പ്രവർത്തി നടന്നിട്ട് ആ കുറ്റം ഒരാളിൽ ആരോപിക്കപ്പെടുന്നു . ഇപ്പോഴും അദ്ദേഹമാണ് ആ കുറ്റം ചെയ്തത് എന്ന് നമ്മൾക്ക് ഉറപ്പിച്ച് പറയാൻ കഴയില്ല . പക്ഷെ അത് കഴിഞ്ഞിട്ട് നടക്കുന്ന പരമ്പരയിട്ടു നടക്കുന്ന കാര്യങ്ങൾ നോക്കിയാൽ , സാക്ഷികൾ കൂർ മാറ്റുന്നു , തെളിവ് നശിപ്പിക്കുന്നു ,ജാമ്യത്തിൽ പുറത്തിറങ്ങി ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നു . പ്രധന സാക്ഷയി വന്ന ആളുകൾക്ക് എതിരെ പീഡന കേസ് വരുന്നു . അന്വേഷണ ഉദ്യോഗ്സഥനെതിരെ വധ ശ്രമം നടക്കുന്നു .

അവസാനം അതിജീവിതയെ കളിയാക്കുന്ന തരത്തിലേക്ക് വരെ ക്യാമ്പയ്‌നിങ് സംഘം ഒരുങ്ങുന്നു . ഇത്രയും അഫ്രന്റിങ് ആയിട്ടുള്ള കാര്യം ചെയ്തു കഴിഞ്ഞിട്ട് ഇതുപോലുള്ള തമാശ കൊണ്ട് ചെകിട്ടത്ത് അടിക്കുകയാണ് . ആരുടെയാണ് കോടതിയുടെ ആണോ ,പോലീസിന്റെയാണോ , സമൂഹത്തിന്റെയാണോ ആരെയാണ് ഇവർ ചെകിട്ടത്ത് അടിക്കുന്നത്, . ഇത് എവിടെ ചെന്ന് അവസാനിക്കും ഇങ്ങനെയാണെങ്കിൽ . ഇത് കൊണ്ടാണ് റീസണിൽ അപ്രീഹൻഷനുമായി അതിജീവിതം കോടതിയിൽ പോകുമ്പോൾ നമ്മൾ മുഴുവൻ അസ്വസ്ഥരായി നോക്കി നില്കുന്നത് .

കോടതി ഫോൺ ഹാജരാക്കാൻ പറഞ്ഞപ്പോൾ ആയ്യോ പറ്റില്ല രണ്ട് ദിവസം കഴിഞ്ഞിട്ടേ ഹാജരാക്കും എനിക്ക് എന്റെ ഫോൺ ഒന്ന് ടെസ്റ്റ് ചെയ്യാനുണ്ട് പറഞ്ഞ ഫോൺ ബോംബെയിലേക്ക് അയച്ചു അതിലുള്ള കാര്യങ്ങൾ ഡിലീറ്റ് ചെയ്ത് . ജാമ്യവ്യവസ്ഥ ഇത്രയുമധികം ദുരുപയോഗം ചെയ്തിട്ട് ഇതിനെ മുഴുവൻ തമാശായാക്കുന്ന ഇവരുടെ പ്രവര്‍ത്തികള്‍ എവിടെ ചെന്ന് അവസാനിക്കും’; പ്രകാശ് ബാരെ ചോദിക്കുന്നു

Continue Reading
You may also like...

More in News

Trending

Recent

To Top