Connect with us

കേസിൽ പൾസർ സുനിയെ ഉൾപ്പെടെ വെറുതെ വിടാൻ ഉള്ള തെളിവ് ഇതാ, ദിലീപിന്റെ അഭിഭാഷകർ അടക്കം അത് അംഗീകരിച്ചു; നിർണ്ണായക വെളിപ്പെടുത്തൽ

News

കേസിൽ പൾസർ സുനിയെ ഉൾപ്പെടെ വെറുതെ വിടാൻ ഉള്ള തെളിവ് ഇതാ, ദിലീപിന്റെ അഭിഭാഷകർ അടക്കം അത് അംഗീകരിച്ചു; നിർണ്ണായക വെളിപ്പെടുത്തൽ

കേസിൽ പൾസർ സുനിയെ ഉൾപ്പെടെ വെറുതെ വിടാൻ ഉള്ള തെളിവ് ഇതാ, ദിലീപിന്റെ അഭിഭാഷകർ അടക്കം അത് അംഗീകരിച്ചു; നിർണ്ണായക വെളിപ്പെടുത്തൽ

ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ വിധിയിൽ അവസാന നിമിഷം വരെ പ്രതീക്ഷയിലായിരുന്നു നടി. കേസ് പ്രിന്‍സിപ്പല്‍ കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരായ ഹർജി ഹൈക്കോടതി തള്ളിയതിനാൽ കേസിന്റെ വിചാരണ ജസ്ജി ഹണി എം വർഗീസിന്റെ കീഴില്‍ തന്നെ തുടരും. ഹൈക്കോടതിയിൽ നിന്ന് കൂടി അനുകൂല വിധി ലഭിച്ചതോടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഉടൻ പുനഃരാരംഭിച്ചേക്കും. നാലാഴ്ചകക്കം വിചാരണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിൽ വിചാരണ കോടതി മാറ്റത്തിനെതിരെ ഹൈക്കോടതിയുൽ നിന്നും ഉണ്ടായ വിധി കേസിൻറെ അവസാനമല്ലെന്ന് അ‍ഡ്വ ടിബി മിനി. പോരാട്ടവുമായി അതിജീവിത മുന്നോട്ട് പോകുക തന്നെ ചെയ്യും. കേസിന്റെ തുടരന്വേഷണത്തിലും വിചാരണ കോടതി പ്രതികൾക്ക് അനുകൂലമായ നിലപാട് എടുക്കുന്നുവെന്ന അവസ്ഥയിൽ ആയപ്പോഴാണ് വീണ്ടും അതിജീവിത വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നത്.ജനങ്ങളെ സംബന്ധിച്ചെടുത്തോളം വിചാരണ കോടതി എട്ടാം പ്രതിയായ ദിലീപിനെ ശിക്ഷിക്കില്ലെന്ന നിലയിലേക്ക് വന്നിരിക്കുകയാണെന്നും മിനി പറഞ്ഞു. ഒരു യുട്യൂബ് ചാനലിനോടായിരുന്നു മിനിയുടെ പ്രതികരണം.

വാക്കുകൾ ഇങ്ങനെയായിരുന്നു

‘നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിയെ സംബന്ധിച്ചുള്ള ആരോപണങ്ങൾ വലിയ രീതിയിൽ കേരളം ചർച്ച ചെയ്തിരുന്നു.ശരിയായ വിചാരണ കോടതിയിൽ നിന്നും ഉണ്ടാകുന്നില്ലെന്ന പരാതി വിസ്തരിച്ച അന്ന് മുതൽ ഇരയ്ക്കുണ്ട്. കൗസർ എടപ്പഗത്ത് എന്ന ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജായിരിക്കുമ്പോഴായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ് ആ കോടതിയിൽ ആദ്യം എത്തിയത്. സ്വാഭാവികമായും ഒരു അതിജീവിതയെ സംബന്ധിച്ച് ഒരു പുരുഷ ജഡ്ജിയുടെ മുന്നിൽ കാര്യങ്ങൾ പറയുന്നതിന് ബുദ്ധിമുട്ടുണ്ടായത് കൊണ്ടാണ് വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി അവർ ഹൈക്കോടതിയിലേക്ക് പോയത്. അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു’.

‘അന്ന് എറണാകുളത്ത് സിബിഐ കോടതിയിലിരിക്കുന്ന ഹണി എം വർഗീസായിരുന്നു ഏക വനിതാ ജഡ്ജി.അതിനാൽ കേസ് അവിടേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ടു. കേസിൽ വിസ്താരം തുടങ്ങിയ ശേഷം ആദ്യത്തെ വിസ്താരത്തിൽ തന്നെ പ്രോസിക്യൂഷൻ ജഡ്ജിക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രോസിക്യൂഷന്റെ വാദങ്ങളൊന്നും എഴുതാൻ പോലും ജഡ്ജി തയ്യാറാകുന്നില്ലെന്നായിരുന്നു പബ്ലിക്ക് പ്രോസിക്യൂട്ടറായ സുരേശൻ സാർ ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു’.

‘പീഡന കേസിൽ അതിജീവിതയോട് ഒരു ജഡ്ജി എങ്ങനെ ഇടപെടണമെന്ന് പാലിക്കാതെയാണ് പെരുമാറുന്നതെന്നും സാക്ഷികൾ മൊഴി നൽകുന്നതിൽ തടസം നിൽക്കുകയും എല്ലാ സമയത്തും ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു, പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നു എന്നതായിരുന്നു കോടതിയെ കുറിച്ചുള്ള പ്രോസിക്യൂഷന്റെ ആരോപണം.ഇതിന് പിന്നാലെ അതിജീവിതയും ജഡ്ജിക്കെതിരെ കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതി അന്ന് അതിജീവിതയും ആവശ്യം തള്ളി.സുപ്രീം കോടതി വരെ ആ തർക്കങ്ങൾ മുന്നോട്ട് പോയെങ്കിലും അതിജീവിതയുടെ ആവശ്യത്തെ തള്ളിക്കൊണ്ടുള്ള ഉത്തരവാണ് വന്നത്.

‘കേസിന്റെ തുടരന്വേഷണത്തിലും വിചാരണ കോടതി പ്രതികൾക്ക് അനുകൂലമായ നിലപാട് എടുക്കുന്നുവെന്ന അവസ്ഥയിൽ ആയപ്പോഴാണ് വീണ്ടും അതിജീവിത വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമായിരുന്നു മെമ്മറി കാർഡുമായു ബന്ധപ്പെട്ട അന്വേഷണം ഫോറൻസിക് പരിശോധനയ്ക്കയക്കുന്നത് വിടാത്തതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. പിന്നീട് ഹൈക്കോടതി ഇടപെടലിലൂടെയാണ് മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് പോയത്’.

‘അതിലെ കണ്ടെത്തൽ ഈ കേസിലെ ഏറ്റവും നിർണായകമായ തെളിവായിട്ട് വന്നു. ഹാഷ് വാല്യു മാറാത്ത മെമ്മറി കാർഡ് ഹാഷ് വാല്യു മാറിയ നമ്പറിലായിരുന്നു ആദ്യം തെളിവിലേക്ക് എടുത്തിരുന്നത്. അത് മാത്രം മതിയായിരുന്നു കേസിൽ പൾസർ സുനിയെ ഉൾപ്പെടെ വെറുതെ വിടാൻ ഉള്ള തെളിവ്. ഫോറൻസിക് പരിശോധന ഫലം ലഭിച്ചതോടെ തുടരന്വേഷണത്തിൽ ഈ എവിഡൻസ് മാർക്ക് ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തി. ഈ രണ്ട് മാസം കൊണ്ട് കേസിൽ സംഭവിച്ച പുരോഗതിയാണത്. ഇതൊക്കെ ഇരയ്ക്ക് അനുകൂലമായിട്ടുള്ള കാര്യമാണ്’.

‘കഴിഞ്ഞ ദിവസം ഈ കേസിൽ കമ്മിറ്റൽ പ്രൊസീഡിംഗ്സ് ഇല്ലാതെ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ശരതിന്റെ കേസ് സെഷൻസ് കോടതിയേക്ക് വന്നത് തെറ്റായ കാര്യമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപിന്റെ അടക്കം അഭിഭാഷകർ അത് അംഗീകരിക്കുകയും വീണ്ടും കേസ് ഫയലുകൾ മജിസ്ട്രേറ്റ് കോടതിയിലേക്ക് തിരിച്ചയക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിരുന്നു’.

‘കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചെടുത്തോളം വിചാരണ കോടതി എട്ടാം പ്രതിയായ ദിലീപിനെ ശിക്ഷിക്കില്ലെന്ന നിലയിലേക്ക് വന്നിരിക്കുകയാണ്. ദിലീപും താൻ കേസിൽ ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പിച്ച് സിനിമയിൽ ഇപ്പോൾ സജീവമാകുകയാണ്. കേസിൽ 2 മാസക്കാലമായി ഉണ്ടായ മറ്റൊരു പുരോഗതി എന്നത് അതിജീവിത പൊതുമധ്യത്തിലേക്ക് അവരുടെ കരിയറിലേക്ക് അവർ തിരിച്ചുവന്നിരിക്കുകയാണ്. ഓണത്തിന് ഒരു ചാനലിൽ ആദ്യ ദിവസം മഞ്ജു വാര്യർ വന്നപ്പോൾ രണ്ടാം ദിവസം വന്നത് അതിജീവിതയായിരുന്നു’.

‘ഇപ്പോഴത്തെ ഹൈക്കോടതി വിധി കേസിന്റെ അവസാനമല്ല. അതിജീവിതയെ സംബന്ധിച്ച് കേസിനെ വെല്ലുവിളിക്കാവുന്ന ധാരാളം സാധ്യതകൾ കേസിൽ ഉണ്ട്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിലേക്ക് പോകാനുള്ള എല്ലാ അവസരങ്ങളും ഉപയോഗിച്ച് കൊണ്ട് അതിജീവിത നിയമപോരാട്ടം തുടരുകയ തന്നെ ചെയ്യു.

More in News

Trending

Recent

To Top