Connect with us

സിംഹത്തെ പോലെ രാമൻപിള്ളയുടെ ഗർജ്ജനം! സംഭവിച്ചത് ഞെട്ടിക്കുന്നു, ഉത്തരം മുട്ടിച്ച ചോദ്യങ്ങൾ, അരങ്ങേറിയത് നാടകീയ രംഗം… നടിയുടെ വാദങ്ങൾ എല്ലാം തൂത്തെറിഞ്ഞു ഈ കേസിൽ കുറ്റവിമുക്തനായി ദിലീപ് തിരിച്ചുവരും

News

സിംഹത്തെ പോലെ രാമൻപിള്ളയുടെ ഗർജ്ജനം! സംഭവിച്ചത് ഞെട്ടിക്കുന്നു, ഉത്തരം മുട്ടിച്ച ചോദ്യങ്ങൾ, അരങ്ങേറിയത് നാടകീയ രംഗം… നടിയുടെ വാദങ്ങൾ എല്ലാം തൂത്തെറിഞ്ഞു ഈ കേസിൽ കുറ്റവിമുക്തനായി ദിലീപ് തിരിച്ചുവരും

സിംഹത്തെ പോലെ രാമൻപിള്ളയുടെ ഗർജ്ജനം! സംഭവിച്ചത് ഞെട്ടിക്കുന്നു, ഉത്തരം മുട്ടിച്ച ചോദ്യങ്ങൾ, അരങ്ങേറിയത് നാടകീയ രംഗം… നടിയുടെ വാദങ്ങൾ എല്ലാം തൂത്തെറിഞ്ഞു ഈ കേസിൽ കുറ്റവിമുക്തനായി ദിലീപ് തിരിച്ചുവരും

നടി ആക്രമിക്കപ്പെട്ട കേസില്‍ കേസിന്റെ കോടതിമാറ്റം വേണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെ നടിയ്ക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്. ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ വിധിയിൽ അവസാന നിമിഷം വരെ പ്രതീക്ഷയിലായിരുന്നു നടി. എന്നാൽ പിന്നീട് എല്ലാം മാറിമറിയുകയായിരുന്നു

നടി ആക്രമിക്കപ്പെട്ട കേസിൽ അടുത്ത കാലത്തൊന്നും അതിജീവിതയുടെ ഇത്രയും വാദങ്ങൾ ഒരുമിച്ച് കോടതി തള്ളിക്കളഞ്ഞ സംഭവമുണ്ടായിട്ടില്ലെന്ന് അഭിഭാഷക അനില ജയൻ പറയുന്നത്. അതിഗംഭീരമായ വാദമാണ് ദിലീപിന്റെ അഭിഭാഷകനായ അഡ്വ ബി രാമൻപിള്ള ഉയർത്തിയത്. കേസിൽ ദിലീപ് കുറ്റവിമുക്തനായി പുറത്തുവരുമെന്ന് തന്നെയാണ് പറയാനുള്ളതെന്നും അഡ്വ അനില കുറിച്ചു.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്

‘നടിയെ ആക്രമിച്ചു എന്ന് ആരോപിക്കുന്ന കേസിൽ വിചാരണ വൈകിപ്പിക്കാനുള്ള നടിയുടെ ശ്രങ്ങൾക്ക് വീണ്ടും തിരിച്ചടി. വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. 207 സാക്ഷികളെ വിസ്തരിച്ചതും തെളിവുകൾ പരിശോധിച്ചതും അന്വേഷണ ഉദ്യോഗസ്ഥനെ മാത്രം വിസ്തരിക്കാൻ ബാക്കിയുള്ളതുമായ വിചാരണ കോടതിയിൽ, നടിയുടെ ആവശ്യപ്രകാരം നിയമിച്ച വനിതാ ജഡ്ജിയെ മാറ്റുന്നതും കോടതി മാറ്റുന്നതും വിചാരണ പൂർത്തിയാക്കാൻ സമയ പരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയുടെ അന്തസത്തയ്ക്ക് എതിരാകും എന്നതാണ് കോടതി നിരീക്ഷിച്ചത്’.

‘വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് പക്ഷപാതിത്വപരമായി ഇടപെടുന്നു എന്നത് തെളിയിക്കാൻ കഴിയാത്ത ആരോപണമാണെന്നും ആ വാദം കോടതി നേരത്തെ തള്ളിക്കളഞ്ഞതാണെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു. വിചാരണ കോടതി നടിയോട് ശത്രുത മനോഭാവത്തോടെ പെരുമാറുന്നു എന്ന പ്രോസിക്യൂഷൻ വാദവും കോടതി തള്ളി’.

‘പ്രോസിക്യൂഷന്റെ ചുമതല നീതി നടപ്പാക്കുന്നതിന് സഹായിക്കലാണ് എന്നും വ്യക്തിവൈരാഗ്യം തീർക്കൽ അല്ല എന്നും കോടതി പറഞ്ഞു. കോടതിയും പ്രോസിക്യൂഷനും ഒരുമിച്ച് ചേർന്ന് ഈ നീതി നിർവഹണ പ്രക്രിയയ്ക്ക് വേണ്ടി ഒരുമിച്ച് നിൽക്കാത്ത പക്ഷം നിരപരാധികൾ ശിക്ഷിക്കപ്പെടുന്ന സാഹചര്യമുണ്ടാകും എന്ന് പ്രോസീക്യൂഷനെ കോടതി ബോധിപ്പിച്ചു’.

‘വിചാരണ വേളയിൽ നടിയോട് അനാവശ്യ ചോദ്യങ്ങൾ ചോദിച്ചത് വിചാരണ കോടതി ജഡ്ജി തടയാതിരുന്നതിന് ഒരു തെളിവുമില്ല. വിചാരണ കോടതിയുടെ ശത്രുത മനോഭാവം മൂലമാണ് ആദ്യത്തെ പബ്ലിക് പ്രോസിക്യൂട്ടർ രാജിവെച്ചു പോയത് എന്ന വാദം ശരിയല്ല. നടിയുടെ തോന്നലുകൾക്ക് അനുസരിച്ച് കോടതി മാറ്റിയാൽ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് അത് കാരണമാകും’.

‘കോടതിയുടെ വിധിയെ സ്വാധീനിക്കാനും, തങ്ങൾക്ക് അനുകൂലമായ വിധി സമ്പാദിക്കുന്നതിന് കുറ്റാരോപിതർക്ക് നേരെയും ദുരുദ്ദേശപരമായ രീതിയിൽ മാധ്യമങ്ങളിൽ നടക്കുന്ന വിചാരണകളെ കോടതി നിശ്ചിതമായി വിമർശിച്ചു. കോടതിയുടെ മുൻപാകെയുള്ള തെളിവുകളെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാതെ വാർത്തകൾക്ക് പകരം തങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കുകയാണ് മാധ്യമങ്ങൾ’. തങ്ങൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചില്ലെങ്കിൽ കോടതിയുടെ മേൽ ജനങ്ങൾക്കിടയിൽ അവിശ്വാസം ജനിപ്പിക്കാൻ മാധ്യമങ്ങൾ ശ്രമം നടത്തുന്നത് ദൗർഭാഗ്യകരമാണ് എന്നും കോടതി പറഞ്ഞു’

‘നടി ആക്രമിക്കപ്പെട്ടു എന്ന് പറയുന്ന കേസിൽ അടുത്ത കാലത്തൊന്നും അവരുടെ ഇത്രയും വാദങ്ങൾ ഒരുമിച്ച് കോടതി തള്ളിക്കളഞ്ഞിട്ടില്ല. അഡ്വക്കേറ്റ് രാമൻ പിള്ളയുടെ വാദങ്ങൾ ഗംഭീരമായിരുന്നു എന്ന് പറയേണ്ടി വരും. Usmangani Adambhai Vahora v. State of Gujarat Haritha Sunil Parab v. State (NCT of Delhi) & others, Captain Amarinder Singh v. Prakash Singh Badal and others [(2009) 6 SCC 260], Supreme Court Advocates-On-Record Association and another v. Union of India (Recusal matter) [(2016) 5 SCC 808] ഒക്കെ റെഫർ ചെയ്ത് ഒരു ഗംഭീര വാദം. വീണ്ടും വീണ്ടും പറയുന്നു. ഈ കേസിൽ കുറ്റവിമുക്തനായി ദിലീപ് തിരിച്ചുവരുമെന്ന്’

More in News

Trending

Recent

To Top