News
ദിലീപിന്റെയും ജഡ്ജി ഹണി വർഗീസിന്റെയും താല്പര്യങ്ങൾ വെവ്വേറെ, കളി തുടങ്ങാൻ രാമൻപിള്ള! കോർട്ടിൽ ഇറങ്ങുന്നു!? പിഴുതെടുക്കും, ഉയർത്തുന്ന വാദം ഇതോ.. സൂപ്പർ ട്വിസ്റ്റിലേക്ക്
ദിലീപിന്റെയും ജഡ്ജി ഹണി വർഗീസിന്റെയും താല്പര്യങ്ങൾ വെവ്വേറെ, കളി തുടങ്ങാൻ രാമൻപിള്ള! കോർട്ടിൽ ഇറങ്ങുന്നു!? പിഴുതെടുക്കും, ഉയർത്തുന്ന വാദം ഇതോ.. സൂപ്പർ ട്വിസ്റ്റിലേക്ക്
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ജനുവരി 31വരെ കൂടുതൽ സമയം അനുവദിച്ചിരിക്കുകയാണ് സുപ്രീം കോടതി. സുപ്രീംകോടതിയുടെ ഈ വിധിയില്‍ പ്രതികരണവുമായി ദിലീപ് അനുകൂലി രാഹുല്‍ ഈശ്വര്‍ രംഗത്ത്. കോടതി വിധിയെ പോസിറ്റീവായി കാണുന്നു എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സമയം നീട്ടികിട്ടണം എന്ന് ആവശ്യപ്പെട്ട് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് സുപ്രീംകോടതിയെ സമീപിച്ചത് എന്നും അതില്‍ നിന്ന് പ്രതിഭാഗത്തിന്റേയും ജഡ്ജിയുടേയും നിലപാടുകള്‍ വ്യത്യസ്തമാണ് എന്നത് വ്യക്തമല്ലേ എന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു. ദിലീപിന് കേസ് നാളെ വിചാരണക്കെടുത്താലും സന്തോഷമാണ് എന്നും രാഹുല്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്
പോസിറ്റീവ് അല്ലേ. അതിജീവിതയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കും പോസിറ്റീവായ കാര്യമല്ലേ. എല്ലാവര്ക്കും കംഫര്‍ട്ടബിളി സെറ്റില്‍ ചെയ്യാനും വാദങ്ങള്‍ മുഴുവന്‍ പറഞ്ഞ് തീര്‍ക്കാനും ഹണി വര്‍ഗീസിന്റെ ബെഞ്ചില്‍ തന്നെ മുഴുവന്‍ കാര്യങ്ങളും കേള്‍ക്കാനും 150 ദിവസത്തോളം കിട്ടിയിരിക്കുകയാണ്. വളരെ പോസിറ്റീവായ ഡെവലപ്പ്മെന്റായിട്ടാണ് ഇതിനെ കാണേണ്ടത്.
അതിനെ ഏതെങ്കിലും രീതിയില്‍ ക്രിട്ടിക്കല്‍ ആയി കാണേണ്ട കാര്യമെന്താണ്. പ്രതിഭാഗത്തിന് എതിരായിട്ടല്ലേ ഹണി വര്‍ഗീസ് പോയത്. ദിലീപിന് നാളെ തീര്‍ന്നാലും സന്തോഷമാണ്. മൂന്ന് മാസത്തിനുള്ളില്‍ തീര്‍ന്നാലും സന്തോഷമാണ്. കാര്യം എത്രയോ വര്‍ഷമായിട്ട് നിരപരാധിയായ അദ്ദേഹത്തെ ടാര്‍ഗറ്റ് ചെയ്യുന്നത് കൊണ്ട് അദ്ദേഹത്തിന് നേരത്തെ തീരണം എന്നാണ് ആഗ്രഹം.
ഹണി വര്‍ഗീസ് എന്ന് പറയുന്ന ജഡ്ജി അവര്‍ക്ക് കൂടുതല്‍ സമയം വേണമെന്ന് പറഞ്ഞു. അത് അവരുടെ ചോദ്യത്തില്‍ നിന്ന് തന്നെ വളരെ വ്യക്തമല്ലേ. പ്രതിഭാഗത്തിന്റെ നിലപാട് വേറെയാണ്. ഹണി എം വര്‍ഗീസിന്റെ നിലപാട് വേറെയാണ്. ഹണി എം വര്‍ഗീസ് ജഡ്ജിയായി നിന്ന് രണ്ട് പേരുടേയും വാദങ്ങള്‍ അനലൈസ് ചെയ്യിക്കുകയും അതിലെ സത്യവും വാദവും കണ്ടെത്തുകയും ചെയ്യുകയാണ്.
ദിലീപിന്റെ താല്പര്യങ്ങള് വേറെയാണ്. ഹണി എം വര്‍ഗീസിന്റേയും ദിലീപിന്റേയും താല്പര്യങ്ങള് ഒന്നാണ് എന്നാണല്ലോ സ്ഥിരം ആള്ക്കാര് പറഞ്ഞ് വരുന്നത്. അതിന് കടകവിരുദ്ധമല്ലേ ഇപ്പോള്‍ സംഭവിക്കുന്നത്. നേരത്തെ ഹണി എം വര്‍ഗീസ് സെഷന്‍സ് കോടതിയില്‍ മാറ്റണം എന്ന് കൂടി കൊടുത്ത കേസ് അവര്‍ക്ക് കൂടി കേള്‍ക്കാന്‍ കഴിയുമോ എന്ന സംശയമുണ്ട്.
കാരണം അവരെ മറ്റൊരു ബെഞ്ചില്‍ നിന്ന് മാറ്റണോ അവര്‍ തന്നെ കേസിലെ വിധി ന്യായം പറയുമോ എന്നറിയില്ല. പക്ഷെ ആറ് മാസം നീട്ടികിട്ടണം എന്ന് പറയുന്ന കാര്യം റീസണബിള്‍ ആണ്. കാര്യം മുന്‍പും ഇവര്‍ തന്നെയാണ് ഇത് തീരുമാനിക്കേണ്ടത് എന്ന് സുപ്രീംകോടതി അടക്കം പറഞ്ഞിട്ടുണ്ട്. ആ അവസരത്തില്‍ അവര്‍ പോകുന്നു. അത് വളരെ ഫെയര്‍ ആയിട്ടുള്ള ഒരു ജഡ്ജ്മെന്റ് വരുന്നു.
സിയാദ് റഹ്മാന് സാറിന്റെ ബെഞ്ചിലെ വിധി എന്താകും എന്ന് നോക്കണം. തികച്ചും നിഷ്പക്ഷമായി നിന്ന് കൊണ്ട് ഒരു കാര്യം പറയാം. ആരെങ്കിലും മിനി മാഡത്തേയോ അതിജീവിതയുടെ ഭാഗത്തേയോ ഔട്ട്മെന്യൂവര് ചെയ്തു എന്ന് പറഞ്ഞാല്‍ അത് പൂര്‍ണമായി തെറ്റാണെന്ന് പറയാന്‍ കഴിയില്ല. രണ്ട് ഈ വിധി വരുന്നത് എങ്ങനെയാണ്. ആറ് മാസം മാത്രമാണോ ടെക്നിക്കാലിറ്റി എങ്ങനെയാണ് വരുന്നത്?
ഹൈക്കോടതിയില്‍ അങ്ങ് പറയുന്നത് പോലെ കേസ് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ രാമന്‍പിള്ള സാര്‍ പറയുന്ന വാദഗതിയുടെ ലെവറേജ് ഹൈ ആകും. ആ ലെവറേജ് എന്ന് പറയുന്നത് സുപ്രീംകോടതിയില്‍ പോവുകയുണ്ടായി, വേറൊരു കോടതിക്കോ അല്ലെങ്കില്‍ പോയ പ്രത്യേക അവിടേക്കാണ് ആറ് മാസത്തില്‍ കൂടുതല്‍ കൊടുത്തത്, പക്ഷെ വീണ്ടും ടെക്നിക്കല്‍ ഗ്രൗണ്ടില്‍ വാദിക്കാം.
പക്ഷെ ടെക്നിക്കല്‍ ഗ്രൗണ്ടില്‍ വാദിക്കുന്നത് യഥാര്‍ത്ഥത്തില്‍ കോടതിക്കോ കേസിനോ ആണ് സമയം കൊടുക്കുന്നത്. കേസിന് ആറ് മാസം കൂടിയാണ് സമയം നീട്ടികൊടുക്കുന്നത്. കോടതിക്കല്ല എന്ന് വാദിക്കാനൊരു സ്പേസ് ഉണ്ട്. പക്ഷെ സുപ്രീംകോടതി ഒരു നിലപാട് എടുക്കുമ്പോള്‍ എനിക്കറിയില്ല സിയാദ് റഹ്മാന് സാറിനെ പോലൊരു ജഡ്ജി അതിന് കൗണ്ടര്‍ എടുക്കുന്നത് എങ്ങനെയുള്ള നിലപാടിലൂടെയാണ് എന്ന് എനിക്കറിയില്ല.
യഥാര്‍ത്ഥത്തില്‍ ലീഗലി വളരെ സൗണ്ടായ ഒരു മൂവാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. ആരെങ്കിലും ബോധപൂര്‍വം ചെയ്തതാണോ അല്ലെങ്കില്‍ ബോധപൂര്‍വം അല്ലാതെ ചെയ്തതാണോ എന്നറിയില്ല. ലീഗലി വളരെ സൗണ്ടായ ഒരു മൂവാണ്. യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റ് എന്ത് പറഞ്ഞു എന്നറിയാന്‍ കൗതുകമുണ്ട്. നമ്മുടെ കേരള ഗവണ്മെന്റ് എന്ത് നിലപാടാണ് എടുത്തത് എന്നും ഫോഴ്സ്ഫുള്ളി ഇന്റര്‍വെന്‍ ചെയ്തോ.
ഇന്ന് തന്നെ ഒരു വിധി വരും എന്ന് ആരും പ്രതീക്ഷിച്ചതുമില്ല. സ്റ്റേറ്റ് എന്ത് പറഞ്ഞു സ്റ്റേറ്റ് എന്ത് രീതിയില്‍ ഇന്റര്‍വെന്‍ ചെയ്തു എന്നറിയേണ്ടതുണ്ട്. മാത്രമല്ല സുപ്രീംകോടതിയില്‍ പോയി ഏതെങ്കിലും ജഡ്ജിയോ കോടതിയോ മോശമാണെന്ന് പറയാന്‍ നമ്മുടെ സ്റ്റേറ്റിന് സാധിക്കുമോ എന്ന് എനിക്ക് സംശയമാണ്. കൗതുകമുള്ള കാര്യമാണ് നടന്നത്. അത് എങ്ങനെ നടന്നു എന്നുള്ള കാര്യം അറിയണം.
