Bollywood
സാമ്പത്തിക തട്ടിപ്പ് കേസ്, നോറ ഫത്തേഹിയെ ചോദ്യം ചെയ്ത് ദില്ലി പൊലീസ്, ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പുറത്തുവന്നത്
സാമ്പത്തിക തട്ടിപ്പ് കേസ്, നോറ ഫത്തേഹിയെ ചോദ്യം ചെയ്ത് ദില്ലി പൊലീസ്, ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പുറത്തുവന്നത്
നടിയും നൃത്തകിയുമായി നോറ ഫത്തേഹിയെ ചോദ്യം ചെയ്ത് ദില്ലി പൊലീസ്. സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടിയെ ചോദ്യം ചെയ്തത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗം ഏഴ് മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ട നിന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നോറയെ ചോദ്യം ചെയ്തിരുന്നു.
സുകേഷ് ചന്ദ്രശേഖര്‍ ആഡംബര കാറും മറ്റു സമ്മാനങ്ങളും നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നോറയെ കേസില്‍ ചോദ്യം ചെയ്തത്. എന്നാൽ സുകേഷ് കാര്‍ വാഗ്ദാനം ചെയ്തിരുന്നതായും പിന്നീട് അത് നിരസിച്ചെന്നുമാണ് നടി പെീലീസിൽ മൊഴി നൽകിയിരിക്കുന്നത്. എന്നാല്‍ നോറയ്ക്ക് താൻ നേരിട്ട് കാര്‍ നല്‍കിയതെന്നാണ് സുകേഷിന്റെ മൊഴി.
മലയാളി നടിയും മോഡലുമായ ലീനാ മരിയാ പോളിന്റെ പങ്കാളിയായിരുന്നു സുകേഷ്. മുൻ ഫോർട്ടിസ് ഹെല്‍ത്ത്കെയര്‍ പ്രമോട്ടർ ഷിവിന്ദർ സിങിന്‍റെ ഭാര്യ അതിഥി സിങിനെ കബളിപ്പിച്ച് 200 കോടി ലീന അടങ്ങുന്ന സംഘം തട്ടിയെടുക്കുകയായിരുന്നു. ലീനയ്ക്കും സുകാഷിനുമെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, കൊള്ളയടിക്കൽ തുടങ്ങിയ കുറ്റങ്ങളാണു ദില്ലി പൊലീസ് ചുമത്തിയിരുന്നത്. നേരത്തെ നടി ജാക്വിലിൻ ഫെർണാണ്ടസിനെയും കേസില്‍ ചോദ്യം ചെയ്തിരുന്നു. ചന്ദ്രശേഖറും ജാക്വലിനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് അന്വേഷണ നേരത്തെ സഘം കണ്ടെത്തിയിരുന്നു.
സുകേഷ് ചന്ദ്രശേഖര്‍ തിഹാര്‍ ജയിലില്‍ കൈക്കൂലി നൽകാൻ കോടികൾ ചെലവഴിച്ചതായി ദില്ലി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും പ്രത്യേക സെല്ലില്‍ ഒറ്റയ്ക്ക് താമസിക്കാനുമാണ് ഇത്രയും പണം ചെലവഴിച്ചത്. ഇതുവഴി ജയിലിലായിരുന്നിട്ടും കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ പ്രതിക്ക് കഴിഞ്ഞെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സുകേഷിന് ജയിലിൽ വഴിവിട്ട സഹായം നൽകിയ ജയിൽ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തിരുന്നു.
