Malayalam Breaking News
ആ കളി ഇവിടെ നടക്കില്ല അതിജീവിതയുടെ നെഞ്ച് തകർത്ത് ജഡ്ജി ഹണിയുടെ അഡാർ നീക്കം! സുപ്രീം കോടതിയിലേക്ക് ഇരച്ചെത്തി അട്ടഹസിച്ച് ദിലീപ്, എല്ലാം മാറുന്നു, ലോകോത്തര ട്വിസ്റ്റിലേക്ക്
ആ കളി ഇവിടെ നടക്കില്ല അതിജീവിതയുടെ നെഞ്ച് തകർത്ത് ജഡ്ജി ഹണിയുടെ അഡാർ നീക്കം! സുപ്രീം കോടതിയിലേക്ക് ഇരച്ചെത്തി അട്ടഹസിച്ച് ദിലീപ്, എല്ലാം മാറുന്നു, ലോകോത്തര ട്വിസ്റ്റിലേക്ക്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏറ്റവും സുപ്രധാനമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇനി മുതല്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിതാണ് ഹര്‍ജികള്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്. നേരത്തെ ഹര്‍ജികള്‍ പരിഗണിച്ചിരുന്ന ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ വിരമിച്ച പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം.
കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബര്‍ 29-ന് ഉത്തരവിട്ട ബെഞ്ചില്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കറിനൊപ്പം ഉണ്ടായിരുന്നത് ജസ്റ്റിസ് ദിനേശ് മഹേശ്വരി ആയിരുന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ജികള്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചതെന്നാണ് സൂചന.
അതോടൊപ്പം തന്നെ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചു. ആറ് മാസം കൂടി സമയം അനുവദിക്കണെമെന്നാണ് വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും.
കേസിലെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്കിയ അപേക്ഷയും സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ആരോപണം. തന്റെ മുന്‍ ഭാര്യയും ഒരു ഉന്നത പോലീസ് ഓഫീസറും തന്നെ കേസില്‍ പെടുത്തിയതിന് ഉത്തരവാദിയാണ്. ഈ പോലീസ് ഓഫീസര്‍ നിലവില്‍ ഡി.ജി.പി. റാങ്കില്‍ ആണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ ദിലീപ് ആരോപിച്ചിട്ടുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസിന്റെ വിചാരണനടപടികൾ ഉടൻ ആരംഭിക്കണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. അനുബന്ധ കുറ്റപത്രം സമർപ്പിച്ചിട്ട് ഒന്നരമാസത്തോളമായെന്നും ജഡ്ജി ഹണി എം വർഗീസ് ചൂണ്ടിക്കാട്ടി. എന്നാൽ, പ്രോസിക്യൂഷന്റെ കുഴപ്പം കാരണമല്ല വിചാരണനടപടികൾ തുടങ്ങാൻ വൈകുന്നതെന്ന് അഡീഷണൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ബി സുനിൽകുമാർ പറഞ്ഞു.
വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത സെഷൻസ് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. സമാനഹർജി ഹൈക്കോടതിയുടെയും പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റിയത് നിയമപരമല്ലെന്നും വിചാരണ സിബിഐ കോടതിയിൽത്തന്നെ തുടരണമെന്നുമാണ് അതിജീവിതയുടെ വാദം.
വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിതയും പ്രോസിക്യൂഷനും നൽകിയ ഹർജികൾ പരിഗണിക്കുന്നത് പതിനഞ്ചിലേക്ക് മാറ്റി. ജാമ്യം നൽകണമെന്ന് അഭ്യർഥിച്ച് ഒന്നാംപ്രതി പൾസർ സുനി എന്ന സുനിൽകുമാർ വിചാരണക്കോടതി ജഡ്ജിക്ക് കത്തയച്ചിരുന്നു. പൾസർ സുനിയുടെ ജാമ്യാപേക്ഷയും 15ന് പരിഗണിക്കും.
