News
ഗായകൻ ബംബ ബാക്യ അന്തരിച്ചു, അവസാനമായി പാടിയത് പൊന്നിയിൻ സെൽവനിൽ
ഗായകൻ ബംബ ബാക്യ അന്തരിച്ചു, അവസാനമായി പാടിയത് പൊന്നിയിൻ സെൽവനിൽ

പ്രശസ്ത ഇന്ത്യൻ ഗായകൻ ബംബ ബാക്യ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് റിപ്പോർട്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. 49 വയസ്സായിരുന്നുബംബയുടെ വിയോഗത്തിൽ ഖദീജ റഹ്മാൻ അനുശോചനം അർപ്പിച്ചു.
“സഹോദരാ വിശ്രമിക്കൂ, നിങ്ങൾ മരണപ്പെട്ടുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അത്തരമൊരു അത്ഭുതകരമായ വ്യക്തിയും സംഗീതജ്ഞനുമാണ് നിങ്ങൾ,” എന്നാണ് ഇൻസ്റ്റാഗ്രാമിൽ ഖദീജ റഹ്മാൻ കുറിച്ചത്.
‘പൊന്നിയിൻ സെൽവൻ’ എന്ന സിനിമയിലെ ”പൊന്നി നദി” എന്ന ഗനമാണ് ബംബ അവസാനമായി പാടിയത്. ’സിംതാംഗരൻ’, ‘സർക്കാർ’,’യന്തിരൻ 2.0′, ‘സർവം താള മയം’, ‘ബിഗിൽ’, ‘ഇരവിൻ നിഴൽ’ എന്നീ സിനിമകളിലെ ഹിറ്റ് ഗനങ്ങൾ പാടി. ‘പൊന്നിയിൻ സെൽവനിലെ ഗനം ട്രെൻഡിംങിലാണ്. 2018 മുതൽ എ ആർ റഹ്മാനോടൊപ്പം പ്രവർത്തിച്ചു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...