Bollywood
വീണ്ടും കുരുക്ക്, രണ്‍ബീര്‍ കപൂറിന്റെ ‘ബ്രഹ്മാസ്ത്ര’യ്ക്ക് എതിരെ വീണ്ടും ബഹിഷ്കരണ ക്യാംപെയ്ന്
വീണ്ടും കുരുക്ക്, രണ്‍ബീര്‍ കപൂറിന്റെ ‘ബ്രഹ്മാസ്ത്ര’യ്ക്ക് എതിരെ വീണ്ടും ബഹിഷ്കരണ ക്യാംപെയ്ന്
ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ ‘ബ്രഹ്മാസ്ത്ര’യ്ക്ക് എതിരെ വീണ്ടും ബഹിഷ്കരണ ക്യാംപെയ്ന്. താരത്തിന്റെ പഴയ ഒരു അഭിമുഖത്തിലെ ഭാഗം പ്രചരിപ്പിച്ചുകൊണ്ടാണ് സിനിമ ബഹിഷ്കരിക്കണമെന്ന് ആവശ്യവുമായി ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയത്. അഭിമുഖത്തില്‍ നടന് തനിക്ക് ബീഫ് ഇഷ്ടമാണെന്ന് പറയുന്നതാണ് ഇത്തരക്കാരെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യത്തിലേക്ക് എത്തിക്കുകയും ചെയ്തത്. വിഷയത്തില്‍ രണ്‍ബീറിനെ പിന്തുണച്ചും ബോയ്കോട്ട് ക്യാംപെയ്നിനെ വിമര്‍ശിച്ചും മറ്റ് ചിലരും രംഗത്തെത്തിയിട്ടുണ്ട്.
മുന്‍പും ബ്രഹ്മാസ്ത്രയ്ക്ക് എതിരെ ബഹിഷ്കരണ ക്യാംപെയ്ന് ഉണ്ടായിരുന്നു. ട്രെയ്ലര് പുറത്തുവിട്ടിതിന് പിന്നാലെ രണ്‍ബീറിന്റെ കഥാപാത്രം ക്ഷേത്രത്തില്‍ കയറുന്ന ഒരു രംഗം ചൂണ്ടിക്കാട്ടിയായിരുന്നു ബോയ്കോട്ട് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നത്. ഈ രംഗത്തില്‍ താരം ചെരുപ്പ് ധരിച്ചുകൊണ്ടാണ് ക്ഷേത്രത്തില്‍ കയറിയത്. അത് തങ്ങളുടെ മതവികാരം വൃണപ്പെടുത്തുന്നു. അതിനാല്‍ ബ്രഹ്മാസ്ത്ര എന്ന സിനിമ ബഹിഷ്കരിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ട്വിറ്ററില്‍ ക്യാംപെയിന് നടന്നത്.
