News
ഏഴുമണിയോടെ രണ്ട് വണ്ടി ഇരച്ചെത്തി! കുട്ടികളുടെ ടാബ്‌ലറ്റ് വേണം, വാശിപിടിച്ച് ക്രൈം ബ്രാഞ്ച് റെയിഡിന് പിന്നിൽ ഒരൊറ്റ ലക്ഷ്യം! ആ തെളിവുകളുമായി കോടതിയിലേക്ക് പോകും, ആദ്യ പ്രതികരണം ഇങ്ങനെ
ഏഴുമണിയോടെ രണ്ട് വണ്ടി ഇരച്ചെത്തി! കുട്ടികളുടെ ടാബ്‌ലറ്റ് വേണം, വാശിപിടിച്ച് ക്രൈം ബ്രാഞ്ച് റെയിഡിന് പിന്നിൽ ഒരൊറ്റ ലക്ഷ്യം! ആ തെളിവുകളുമായി കോടതിയിലേക്ക് പോകും, ആദ്യ പ്രതികരണം ഇങ്ങനെ
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ വ്യാജ തെളിവുണ്ടാക്കിയെന്ന ആരോപണത്തിൽ ഇന്ന് രാവിലെയായിരുന്നു പി.സി ജോർജിന്‍റെ മകൻ ഷോൺ ജോർജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. കോട്ടയം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്.ദിലീപുമായി ബന്ധപ്പെട്ട് പ്രചരിച്ച വാട്സാപ്പ് സന്ദേശങ്ങളുടെ പേരിലാണ് നടപടി.
ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് തന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിനെ വിമര്‍ശിച്ച് പി സി ജോര്‍ജ് രംഗത്ത് എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവരങ്ങള്‍ വല്ലതുമുണ്ടോ എന്ന് പരിശോധിക്കാനാണ് റെയ്ഡ് നടത്തിയതെന്നാണ് പി സി ജോര്‍ജ് ആരോപിക്കുന്നത്. പരിശോധനയില്‍ ഒന്നും കിട്ടാതായതോടെ കുട്ടികളുടെ ടാബ്‌ലറ്റ് വേണമെന്ന് പറഞ്ഞ ക്രൈബ്രാഞ്ചിന്റേത് നല്ല ഉദ്ദേശമല്ലെന്നും പി സി ജോര്‍ജ് ആരോപിച്ചു.
‘രാവിലെ ഏഴുമണിയോടെ ക്രൈംബ്രാഞ്ചിന്റെ രണ്ട് വണ്ടി പൊലീസുകാര്‍ വന്നു. അവര്‍ ആവശ്യപ്പെട്ട ഫോണ്‍ നഷ്ടപ്പെട്ടു എന്ന് കാണിച്ച് ഷോണ്‍ 2019ല്‍ തന്നെ കോട്ടയം എസ്പിക്ക് പരാതി നല്‍കിയിട്ടുള്ളതാണ്. പരിശോധനയുമായി സഹകരിച്ചു, അവസാനം ഒന്നും കിട്ടാതായതോടെ കിട്ടാതായതോടെ മകന്റെ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ ടാബ്‌ലറ്റ് വരെ വേണമെന്ന് പറഞ്ഞു. അത് എന്തിനാണ്? ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ ടാബ് വേണമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയാല്‍ അത് നാണം കെട്ട പരിപാടിയാണ്. ക്രൈംബ്രാഞ്ചിന്റേത് നല്ല ഉദ്ദേശമല്ലെന്ന് മനസിലായില്ലേ.
പിണറായിയുടെ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കാണ് റെയ്ഡ്. ആ കടലാസുകളൊക്കെ എന്റെ കയ്യിലുണ്ട് അത് കൊടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. പിണറായിക്കെതിരെ വല്ലതും ഉണ്ടോ എന്ന് അന്വേഷിച്ച് നടക്കുകയാണ്. പിണറായിക്കെതിരെ പറയാനുള്ളത് മുഴുവന്‍ പറയും, അതിനൊക്കെ തെളിവുകളുണ്ട്. അത് കോടതിയില്‍ കൊടുക്കും. ദിലീപിന്റെ കേസ് തീരാറായപ്പോള്‍ ക്രൈംബ്രാഞ്ച് വേറെ കള്ളക്കേസ് ഉണ്ടാക്കിയിരിക്കുകയാണ്’, പി സി ജോര്‍ജ് ആരോപിച്ചു.
ദിലീപിന്റെ സഹോദരന്‍ അനൂപ് മകനെ വിളിച്ചെന്നും ആ ഫോണ്‍ വേണമെന്നും പറഞ്ഞാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വന്നത്. 2019 ലാണ് ഈ ഫോണ്‍ കോള്‍ നടക്കുന്നത്. ആ ഫോണ്‍ നശിപ്പിച്ചെന്നും പറഞ്ഞ് അന്ന് തന്നെ ഷോണ്‍ ജോർജ് കത്ത് കൊടുത്തിരുന്നു. ആ ഫോണ്‍ വേണമെന്നും പറഞ്ഞ് ഇപ്പോള്‍ കയറിവന്നാല്‍ എന്ത് ചെയ്യാനാണെന്നും അദ്ദേഹം ചോദിക്കുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി പാലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നലെയാണ് വീട്ടിലെത്തിയത്. ഇന്ന് രാവിലെയാണ് വീട് റെയിഡ് ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ട് ക്രൈം ബ്രാഞ്ച് വീട്ടിലേക്ക് എത്തുന്നത്. ഫോണ്‍ നഷ്ടപ്പെട്ടതാണെന്നും വേണമെങ്കില്‍ നിങ്ങള്‍ പരിശോധിച്ചോയെന്നും വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി സ്‌ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിച്ച സംഭവത്തിലാണ് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. നടിയെ അക്രമിച്ച കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയായിരുന്നു വ്യാജ് വാട്സാപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. ഷോണ്‍ ജോർജിന്റെ നമ്പറില്‍ നിന്നാണ് സ്ക്രീന്‍ ഷോട്ട് ദിലീപിന്റെ സഹോദരന്റെ ഫോണിലേക്ക് പോയിരിക്കുന്നതെന്നും അതുമായി ബന്ധപ്പെട്ട ഫോണ്‍ കണ്ടെത്തേണ്ടതുണ്ടെന്നുമാണ് പൊലീസ് വാദം
കോട്ടയത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്പിളി കുട്ടന്‍, തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ്. ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ തരാന്‍ കഴിയില്ലെന്നായിരുന്നു ഷോണിന്റെ നിലപാട്. ഇത് ഉദ്യോഗസ്ഥരുമായുള്ള തർക്കത്തിന് ഇടയാക്കിയിരുന്നു.
അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു നേരത്തെ പുറത്തുവന്ന വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍. എംവി നികേഷ് കുമാര്‍, പ്രമോദ് രാമന്‍, ടി ബി മിനി, സന്ധ്യ ഐപിഎസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ജു വാര്യര്‍, ആഷിഖ് അബു, ബൈജു കൊട്ടാരക്കര തുടങ്ങിയവരുടെ പേരിലാണ് വ്യാജവാട്സ്ആപ്പ് ചാറ്റുകള്‍ നിര്‍മ്മിച്ചത്. ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്നും വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് സ്‌ക്രീന്‍ ഷോട്ടുകള്‍. ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലായിരുന്നു ഗ്രൂപ്പ്. ദിലീപ് ആരാധകര്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് ഇത് നിര്‍മ്മിച്ചതെന്നാണ് സൂചനകള്‍.
