News
എല്ലാം ആവിയാകുന്നു!?അതിജീവിതയെ ഞെട്ടിച്ച് കൊണ്ട് അവൻ പുറത്തേക്കോ? ആ രഹസ്യങ്ങൾ വെളിച്ചംകാണുമോ, ഇന്ന് നിർണ്ണായക ദിനം
എല്ലാം ആവിയാകുന്നു!?അതിജീവിതയെ ഞെട്ടിച്ച് കൊണ്ട് അവൻ പുറത്തേക്കോ? ആ രഹസ്യങ്ങൾ വെളിച്ചംകാണുമോ, ഇന്ന് നിർണ്ണായക ദിനം
ഇന്ന് നിർണ്ണായക ദിനം. നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്നാൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി വർഗീസ് തുടർ വിസ്താരം നടത്തരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും അതിജീവിതയും ഹൈക്കോടതിയിലടക്കം ഹർജി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തുടർ വിസ്താര നടപടികൾക്ക് സാധ്യതയില്ല. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിലിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുപ്രീംകോടതിയടക്കം നേരത്തെ ഇയാളുടെ ജാമ്യാപേക്ഷ തളളിയിരുന്നു. വിചാരണ അനന്തമായി നീളുന്നതിനാൽ ജാമ്യം വേണമെന്നാണ് പുതിയ ഹർജിയിലെ ആവശ്യം
2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിന്‍ ആണ് കേസില്‍ ആദ്യം അറസ്റ്റിലായത്. ശേഷമാണ് പള്‍സര്‍ സുനിയെയും വിജീഷിനെയും പിടികൂടിയത്. ഇരുവരും കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലായിരുന്നു അറസ്റ്റ്.
കേസിന്റെ തുടക്കത്തില്‍ ദിലീപ് ചിത്രത്തിലുണ്ടായിരുന്നില്ല. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ദിലീപിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് നിരന്തരം ചോദ്യം ചെയ്തു. ജൂലൈ 10ന് പോലീസ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിപ്പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ദിലീപ്. കേസില്‍ ആദ്യം ജാമ്യം നേടി പുറത്തിറങ്ങിയ പ്രതി ദിലീപ് ആയിരുന്നു. കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചുവെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയാണെന്നും ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും പള്‍സര്‍ സുനി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു
മാര്‍ച്ചിലാണ് നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. വിജീഷിന് ജാമ്യം ലഭിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് രണ്ടാം പ്രതി മാര്‍ട്ടിന് ജാമ്യം കിട്ടിയത്. അഞ്ച് വര്‍ഷം മാര്‍ട്ടിന്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞു. കേസിലെ മൂന്നാം പ്രതിയായ മണികണ്ഠന് കഴിഞ്ഞ നവംബറിലാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. മണികണ്ഠനും മാര്‍ട്ടിനും ജാമ്യം ലഭിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് വിജീഷ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
ദിലീപുമായി തനിക്ക് ബന്ധമില്ലെന്ന് വിജീഷ് പറയുന്നു. എന്നാല്‍ സുനിയെ നേരത്തെ അറിയാമെന്നും വിജീഷ് പറഞ്ഞു. സുനിയാണ് മറ്റുള്ളവരെ കൃത്യം ചെയ്യാന്‍ ഏകോപിപ്പിച്ചതെന്ന് അന്വേഷണ സംഘം നേരത്തെ ആരോപിച്ചിരുന്നു. സുനി നേരത്തെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഒടുവിൽ സുപ്രീം കോടതിവരെ പോയിരുന്നു. എന്നാൽ അവിടെയും സുനിയ്ക്ക് തിരിച്ചടിയായിരുന്നു
അതേസമയം നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ഹർജിയില്‍ ഹൈക്കോടതി അടച്ചിട്ട മുറിയിൽ വാദം കേൾക്കും.അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു.സെഷൻസ് കോടതിയിലെ വിചാരണ നിർത്തിവെക്കണം എന്ന ആവശ്യം അടുത്ത തിങ്കളാഴ്ച പരിഗണിക്കും..ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിക്കുന്നത്.
ജസ്റ്റിസ് കൗസർ എടപ്പഗത് പിന്മാറിയ പശ്ചാത്തലത്തിലാണ് മറ്റൊരു ബെഞ്ചിലേക്ക് കേസ് വന്നത്. സെഷൻസ് ജഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ തനിക് നീതി ലഭിക്കില്ലെന്നും ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.
എന്നാൽ, ഈ കേസ് മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്തത്. ഇത് നിയമപരമല്ലെന്നും അതിജീവതയുടെ ഹർജിയിലുണ്ട്. കേസിൽ തീർപ്പുണ്ടാക്കുന്നത് വരെ ജില്ലാ സെഷൻസ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.കോടതിയിൽ നിന്ന് നടിയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് നേരത്തെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയത്.
