Connect with us

ക്രിമിനൽ കുറ്റം ആരോപിക്കപ്പെട്ട ഈ പ്രമുഖ വ്യക്തികളെല്ലാം ഇന്നും സമൂഹത്തിൽ മാന്യന്മാരാണ്…പീഡനങ്ങളേല്പിച്ചശാരീരികവും മാനസികവുമായ ആഘാതങ്ങളിൽ നിന്ന് അതിജീവിതന്മാർ വിമുക്തരാവാൻ പാടുപെടുന്നു, ജനങ്ങൾ തെരുവിലേക്ക് ഇറങ്ങുന്നു

News

ക്രിമിനൽ കുറ്റം ആരോപിക്കപ്പെട്ട ഈ പ്രമുഖ വ്യക്തികളെല്ലാം ഇന്നും സമൂഹത്തിൽ മാന്യന്മാരാണ്…പീഡനങ്ങളേല്പിച്ചശാരീരികവും മാനസികവുമായ ആഘാതങ്ങളിൽ നിന്ന് അതിജീവിതന്മാർ വിമുക്തരാവാൻ പാടുപെടുന്നു, ജനങ്ങൾ തെരുവിലേക്ക് ഇറങ്ങുന്നു

ക്രിമിനൽ കുറ്റം ആരോപിക്കപ്പെട്ട ഈ പ്രമുഖ വ്യക്തികളെല്ലാം ഇന്നും സമൂഹത്തിൽ മാന്യന്മാരാണ്…പീഡനങ്ങളേല്പിച്ചശാരീരികവും മാനസികവുമായ ആഘാതങ്ങളിൽ നിന്ന് അതിജീവിതന്മാർ വിമുക്തരാവാൻ പാടുപെടുന്നു, ജനങ്ങൾ തെരുവിലേക്ക് ഇറങ്ങുന്നു

‘അതിജീവിതമാർക്കൊപ്പം- കോഴിക്കോടി’ നുവേണ്ടിയെന്ന പേരില്‍ കോഴിക്കോട് ബലാത്സംഗ കേസിലെ ഇരകള്‍ക്ക് വേണ്ടി ഐക്യദാര്ഢ്യ സദസ്സ് സംഘടിപ്പിക്കുന്നു. ലൈംഗിക പീഡനങ്ങൾക്ക് വിധേയരാകേണ്ടിവന്ന അതിജീവിതമാരോടൊപ്പം നിന്ന് അവർക്ക് ഈ സമൂഹത്തിൽ അഭിമാനപൂർവം തലയുയർത്തി നടക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാനാവശ്യമായ ഐക്യദാർഢ്യ പ്രവർത്തനങ്ങളിലേർപ്പെടുക എന്നാണ് കുട്ടായ്മ ലക്ഷ്യം വെക്കുന്നതെന്നാണ് സംഘാടകർ അറിയിക്കുന്നത്.

സംഘാടകർ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പ്രിയ സുഹൃത്തുക്കളേ,

കഴിഞ്ഞ ജൂലായ് 6 ന് കോഴിക്കോട്ടെ വിവിധ സ്ത്രീ-മനുഷ്യാവകാശ സംഘടനകൾ ഒത്തു ചേർന്ന് ‘നമ്മൾ അതീജീവിതക്കൊപ്പം’ എന്ന മുദ്രാവാക്യവുമായി ടൗൺഹാളിൽവെച്ച് നഗരം ഇതുവരെ കണ്ടിട്ടില്ലാത്തവിധം അനൗപചാരികമായ ഒരു പ്രതിഷേധ സംഗമം സംഘടിപ്പിച്ചത് ഓർക്കുന്നുണ്ടാവുമല്ലൊ. അതിൻെറ തുടർച്ചയെന്നോണം ആ സംഗമത്തിന് മുൻകൈയെടുത്ത ചില സ്ത്രീസംഘടനാ പ്രതിനിധികളും ഇത്തരം പ്രവർത്തനങ്ങളോട് പ്രതിബദ്ധതയുള്ള ചില വ്യക്തികളും ചേർന്ന് ‘അതിജീവിതമാർക്കൊപ്പം- കോഴിക്കോട്’ എന്നൊരു കൂട്ടായ്മയ്ക്ക് രൂപംകൊടുത്തിട്ടുണ്ട്.

ഈ പുതിയ കൂട്ടായ്മ ലക്ഷ്യം വെക്കുന്നത് ഇത്തരം ലൈംഗിക പീഡനങ്ങൾക്ക് വിധേയരാകേണ്ടിവന്ന അതിജീവിതമാരോടൊപ്പം
നിന്ന് അവർക്ക് ഈ സമൂഹത്തിൽ അഭിമാനപൂർവം തലയുയർത്തി നടക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാനാവശ്യമായ ഐക്യദാർഢ്യ പ്രവർത്തനങ്ങളിലേർപ്പെടുക എന്നാണ്.അടുത്ത കാലത്ത് ഈ സ്വഭാവത്തിലുള്ള കേസുകളുടെ ഒരു വേലിയേററം തന്നെയുണ്ടായി.

ക്വട്ടേഷൻ ബലാൽസംഗം എന്ന് കുപ്രസിദ്ധിയാർജിച്ച നടൻ ദിലീപിൻെറ കേസ്, സംവിധായകൻ വിജയ്ബാബു നടത്തിയ ലൈംഗികാക്രമണ ക്കേസ് , സാഹിത്യകാരനെന്നറിയപ്പെടുന്ന വി.ആർ. സുധീഷിനെതിരായ കേസ്, ഏററവും പുതിയതായി ‘സാംസ്ക്കാരിക നായക’നായ സിവിക് ചന്ദ്രനെതിരെ രണ്ടു പെൺകുട്ടികൾ നല്കിയ ലൈംഗിക അതിക്രമക്കേസുകൾ എന്നിങ്ങനെ നീളുന്നു ഈ ലിസ്റ്റ്. ക്രിമിനൽ കുററംആരോപിക്കപ്പെട്ട ഈ പ്രമുഖ വ്യക്തികളെല്ലാം ഇന്നും സമൂഹത്തിൽ മാന്യന്മാരാണ്.

എന്നാൽ ഇത്തരം അതിക്രമങ്ങൾ നേരിടേണ്ടിവന്ന അതിജീവിതകളാകട്ടെ മേൽ സൂചിപ്പിച്ച പീഡനങ്ങളേല്പിച്ചശാരീരികവും മാനസികവുമായ ആഘാതങ്ങളിൽ നിന്ന് വിമുക്തരാവാൻ പാടുപെടുന്നു. സ്ത്രീ പുരുഷ സമത്വം ഉയർത്തിപ്പിടിക്കേണ്ട ഭരണഘടനാപരമായ
ഉത്തരവാദിത്വമുള്ള ജുഡീഷ്യറിയും ഈ കേസുകളെ കൈകാര്യം ചെയ്ത പുരുഷാധിപത്യപരമായ രീതി സിവിക്കിൻെറ മുൻകൂർ ജാമ്യവിധികളിൽ നിന്നുതന്നെ കണ്ടു.

ഇത്തരം പ്രശ്‌നങ്ങളിൽ നമ്മുടെ നിലപാട് വിശദീകരിക്കാൻ ഈ വരുന്ന സെപ്റ്റംബർ 3 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് മൊഫ്യുസിൽ ബസ്സ്ററാൻറിനു സമീപമുള്ള ഇൻഡോർ സ്റേറഡിയം ഹാളിൽ ഒരു പരിപാടി വെക്കുന്നു. അതിൽ സജീവമായി പങ്കെടുത്തു കൊണ്ട് വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയോടെ ‘അതിജീവിതമാർക്കൊപ്പം- കോഴിക്കോടി’ നുവേണ്ടി. കെ അജിത, വിജി പെണ്‍കൂട്ടി, വിപി സുഹറ, ദീദി, സാവിത്രി കെകെ, അഡ്വ.അബിജ, ഡയാന കെ, ചാന്ദിനി, ഗാർഗി, ഹമീദ സികെ

More in News

Trending

Recent

To Top