നിയന്ത്രണംവിട്ട കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് എറണാകുളം സ്വദേശിയായ സിനിമ-സീരിയല്‍ താരം അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവർ അത്ഭുദകരമായി രക്ഷപെട്ടു
സ്ഥാനപാതയായ ആനമല റോഡില്‍ പത്തടിപ്പാലത്തിന് സമീപമാണ് സംഭവം നടന്നത്. മലക്കപ്പാറയില്‍നിന്ന് ചാലക്കുടിക്ക് വരുകയായിരുന്ന കാര്‍ റോഡിലെ കല്ലില്‍ കയറി താഴേക്ക് മറിയുകയായിരുന്നു. കാര്‍ പലതവണ കരണം മറിഞ്ഞ് അവസാനം ഒരു മരത്തില്‍ തട്ടിനിന്നു. എയര്‍ ബാഗ് ഉണ്ടായിരുന്നതിനാല്‍ ഇവര്‍ക്ക് കാര്യമായ പരിക്കേറ്റില്ല. ആനമല റോഡില്‍ അമ്പലപ്പാറ മുതല്‍ മലക്കപ്പാറ വരെ നിര്‍മാണത്തിനായി പൊളിച്ചിട്ടിരിക്കുന്നതിനാല്‍ അപകടം പതിവാണ്.
റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ കാര്‍ മറിയുന്നത് ആരും കണ്ടില്ല. ആഴമുള്ളതിനാല്‍ റോഡില്‍നിന്ന് നോക്കിയാലും കാര്‍ കാണാന്‍ സാധിക്കില്ല. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. കാറില്‍നിന്ന് പുറത്തിറങ്ങിയ ഇവര്‍ കൊക്കയില്‍നിന്ന് ഏറെ ബുദ്ധിമുട്ടി റോഡിലേക്ക് കയറി. മലക്കപ്പാറയിലേക്ക് പോയ വിനോദസഞ്ചാരികളുടെ വാഹനത്തില്‍ കയറി. മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരെ വിവരം അറിയിച്ചു. വനപാലകര്‍ ഇവര്‍ക്ക് പ്രഥമശുശ്രൂഷയും ഭക്ഷണവും നല്കി. തിരികെ പോകാന്‍ ജീപ്പും സംഘടിപ്പിച്ചുനല്‍കി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...