Connect with us

ജഡ്ജിയാണ് കോടതിയാണ് എന്നൊക്കെ പറഞ്ഞാലും ആത്യന്തികമായി അവരും മനുഷ്യരാണ്.. അവരും മാറ്റങ്ങൾക്കൊക്കെ അടിമപ്പെടാം…ദിലീപിനെ കാണുമ്പോൾ വളരെ സ്നേഹത്തോടെ ബഹുമാനത്തോടെ ഓമനിച്ച് സംസാരിക്കുന്ന ജഡ്ജിയുടെ അടുത്ത് നിന്ന് എങ്ങനെയാണ് നീതി ലഭിക്കുക, നടിയ്ക്ക് ആ ഭയം! ധന്യ രാമൻ

News

ജഡ്ജിയാണ് കോടതിയാണ് എന്നൊക്കെ പറഞ്ഞാലും ആത്യന്തികമായി അവരും മനുഷ്യരാണ്.. അവരും മാറ്റങ്ങൾക്കൊക്കെ അടിമപ്പെടാം…ദിലീപിനെ കാണുമ്പോൾ വളരെ സ്നേഹത്തോടെ ബഹുമാനത്തോടെ ഓമനിച്ച് സംസാരിക്കുന്ന ജഡ്ജിയുടെ അടുത്ത് നിന്ന് എങ്ങനെയാണ് നീതി ലഭിക്കുക, നടിയ്ക്ക് ആ ഭയം! ധന്യ രാമൻ

ജഡ്ജിയാണ് കോടതിയാണ് എന്നൊക്കെ പറഞ്ഞാലും ആത്യന്തികമായി അവരും മനുഷ്യരാണ്.. അവരും മാറ്റങ്ങൾക്കൊക്കെ അടിമപ്പെടാം…ദിലീപിനെ കാണുമ്പോൾ വളരെ സ്നേഹത്തോടെ ബഹുമാനത്തോടെ ഓമനിച്ച് സംസാരിക്കുന്ന ജഡ്ജിയുടെ അടുത്ത് നിന്ന് എങ്ങനെയാണ് നീതി ലഭിക്കുക, നടിയ്ക്ക് ആ ഭയം! ധന്യ രാമൻ

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ അതിജീവിത. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്നും സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിനെ കൊണ്ടോ വിചാരണ നടത്തണം എന്നുമാണ് നടിയുടെ ആവശ്യം. അതിനിടെ കേസിൽ വിചാരണ കോടതി ജഡ്ജി മാറാത്ത സാഹചര്യം അതിജീവിതയുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് സാമൂഹ്യ പ്രവർത്തക ധന്യ രാമൻ

പ്രതിയുടെ അടുത്ത് ആഭിമുഖ്യം കാണിക്കുന്ന ജഡ്ജിയിൽ നിന്നും തനിക്ക് നീതി കിട്ടുമോയെന്ന ഭയം അതിജീവിതയ്ക്ക് ഉണ്ടാകുമെന്നും ധന്യ രാമൻ പറഞ്ഞു. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിലേക്ക് തന്നെ വീണ്ടും കേസ് വരുമ്പോൾ അത് അതിജീവിതയുടെ ആത്മവിശ്വാസത്തെ വളരെ അധികം ബാധിക്കും. വലിയൊരു ചെറുത്ത് നിൽപ്പ് നടത്തിയ സ്ത്രീയാണ് നടി. അതൊരു ചെറിയ കാര്യമല്ല.നമ്മുടേത് പുരോഗമന കേരളം തന്നെയാണ് . പല മാറ്റങ്ങളും സമൂഹത്തിൽ സംഭവിച്ചിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്ത് വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാൻ നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് സാധിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലാണ് അതിജീവിതയ്ക്ക് ഇത്തരമൊരു ചെറുത്ത് നിൽപ്പ് നടത്തേണ്ടി വന്നിട്ടുള്ളത്.

മുഖ്യമന്ത്രിയെ ഉൾപ്പെടെ കണ്ട് തന്റെ ആശങ്കകൾ അതിജീവിത അറിയിച്ചതാണ്. അതുകൊണ്ട് തന്നെ അവരെ ബാധിക്കാത്ത രീതിയിൽ കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിന് സർക്കാർ അവർക്ക് പിന്തുണ ഉറപ്പാക്കുകയോ അല്ലേങ്കിൽ മറ്റ് നിയമവശങ്ങൾ കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു.

വിചാരണ കോടതിക്കെതിരെ പല സമയങ്ങളിൽ അതിജീവിത പരാതി ഉയർത്തിയിട്ടുണ്ട്. നടിയാണല്ലോ കോടതിയിൽ പോയി അനുഭവിച്ചത്. ചെറുത്ത് നിൽപ്പിന് അനുസരിച്ചുള്ള പിന്തുണ അവർക്ക് ലഭിക്കേണ്ടതുണ്ട്. കോടതി മാറിയില്ലേങ്കിൽ അവർ വീണ്ടും ഹർജിയുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ദിലീപിനെ കാണുമ്പോൾ വളരെ സ്നേഹത്തോടെ ബഹുമാനത്തോടെ ഓമനിച്ച് സംസാരിക്കുന്ന ജഡ്ജിയുടെ അടുത്ത് നിന്ന് എങ്ങനെയാണ് നീതി ലഭിക്കുകയെന്ന ആശങ്ക അതിജീവിതയും അഭിഭാഷകരും ഉന്നയിച്ചിട്ടുണ്ട്.പ്രതിയുടെ അടുത്ത് ഇത്രയും ആഭിമുഖ്യം കാണിക്കുന്ന ജഡ്ജിയിൽ നിന്നും തനിക്ക് നീതി കിട്ടുമോയെന്ന ഭയം അതിജീവിതയ്ക്ക് ഉണ്ടാകും.

‘ജഡ്ജിയാണ് കോടതിയാണ് എന്നൊക്കെ പറഞ്ഞാലും ആത്യന്തികമായി അവരും മനുഷ്യരാണ്. അവരും മാറ്റങ്ങൾക്കൊക്കെ അടിമപ്പെടാം. ഒരു ജഡ്ജി എല്ലാവരേയും തുല്യരായി കാണണം. എന്നാൽ പ്രതിയോട് ജഡ്ജ് കൂടുതലായി ആഭിമുഖ്യം കാണിക്കുന്നുവെന്ന ആശങ്ക പൊതുസമൂഹത്തിന് മുന്നിൽ വന്ന കാര്യമാണ്’.

‘അതിജീവിത ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ദൃശ്യങ്ങൾ ഉണ്ട്. അത് ആരാണ് ചെയ്യിച്ചതെന്നാണ് കണ്ടെത്തേണ്ടത്. അതിജീവിത നമ്മുക്ക് മുന്നിൽ നിൽക്കുന്നിടത്തോളം അവരെ പിന്തുണയ്ക്കാനെ നമ്മുക്ക് സാധിക്കു.കുറ്റം ചെയ്തത് ആരാണോ അവർ ശിക്ഷിക്കപ്പെടണം. ദിലീപ് അനുകൂലികൾ നടനെ എങ്ങനെയെല്ലാം ദിലീപിനെ സംരക്ഷിക്കാം എന്ന് മാത്രം ചിന്തിക്കുന്നവരാണ്. കേസിന്റെ ഗൂഢാലോചന പുറത്തുവരിക തന്നെ വേണം’.

‘നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അതിജീവിതയ്ക്ക് ശക്തമായ പിന്തുണ ഉണ്ട്. വിചാരണ കോടതിക്കെതിരെ ഇനിയും വേണമെങ്കിൽ സുപ്രീം കോടതിയേയും ഹൈക്കോടതിയേയും അതിജീവിത സമീപിച്ചേക്കുമെന്ന് തന്നെയാണ് കരുതുന്നത്’,ധന്യ രാമൻ പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top