Connect with us

35 മിനിറ്റ് അനധികൃതമായി യൂസ് ചെയ്തത് ആരാണെന്നുള്ളത് വെളിയില്‍ വരണം… ദിലീപിന് ഒന്നും മറയ്ക്കാനില്ല, ആ കൈകള്‍ ശുദ്ധമാണ്.. അനധികൃതമായി ഏതോ ഉന്നതന്‍ അയാളുടെ സ്വാധീനം ഉപയോഗിച്ച് 35 മിനിറ്റ് വിവോ ഫോണില്‍ യൂസ് ചെയ്തു എങ്കില്‍ അയാളെ ശിക്ഷിക്കട്ടെ; രാഹുൽ ഈശ്വർ

News

35 മിനിറ്റ് അനധികൃതമായി യൂസ് ചെയ്തത് ആരാണെന്നുള്ളത് വെളിയില്‍ വരണം… ദിലീപിന് ഒന്നും മറയ്ക്കാനില്ല, ആ കൈകള്‍ ശുദ്ധമാണ്.. അനധികൃതമായി ഏതോ ഉന്നതന്‍ അയാളുടെ സ്വാധീനം ഉപയോഗിച്ച് 35 മിനിറ്റ് വിവോ ഫോണില്‍ യൂസ് ചെയ്തു എങ്കില്‍ അയാളെ ശിക്ഷിക്കട്ടെ; രാഹുൽ ഈശ്വർ

35 മിനിറ്റ് അനധികൃതമായി യൂസ് ചെയ്തത് ആരാണെന്നുള്ളത് വെളിയില്‍ വരണം… ദിലീപിന് ഒന്നും മറയ്ക്കാനില്ല, ആ കൈകള്‍ ശുദ്ധമാണ്.. അനധികൃതമായി ഏതോ ഉന്നതന്‍ അയാളുടെ സ്വാധീനം ഉപയോഗിച്ച് 35 മിനിറ്റ് വിവോ ഫോണില്‍ യൂസ് ചെയ്തു എങ്കില്‍ അയാളെ ശിക്ഷിക്കട്ടെ; രാഹുൽ ഈശ്വർ

കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ വിചാരണ അതിവേഗം പൂർത്തിയാക്കാൻ അടിയന്തിരമായി നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. ദിലീപ് ഹര്‍ജി നല്‍കിയതില്‍ യാതൊരു അപാകതയുമില്ല എന്നാണ് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വര്‍ പറയുന്നത്. അതിജീവിത തന്നെ ആവശ്യപ്പെട്ടത് പ്രകാരമാണ് വനിത ജഡ്ജിയെ നിയോഗിച്ചത് എന്നും ആ ജഡ്ജിയുടെ മുന്നില്‍ തന്നെ കേസ് എടുക്കണം എന്നാണ് ദിലീപ് പറയുന്നത് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ചാനൽ ചർച്ചയിൽ പങ്കെടുത്ത് രാഹുല്‍ ഈശ്വര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഇവയാണ്…

പാവം കാവ്യ മാധവന്റെ പേര് വലിച്ചിഴപ്പോഴും കാവ്യ മാധവനെ അപമാനിച്ചപ്പോഴും കാവ്യ മാധവനാണ് മാഡം എന്ന് പറഞ്ഞപ്പോഴും ഒന്നും ഈ വികാരം കണ്ടില്ല. ജഡ്ജി ഹണി വര്‍ഗീസ് ഏതെങ്കിലും രീതിയില്‍ മാറിപ്പോകുകയോ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പോവുകയോ വെച്ച് പരമാവധി കാലതാമസം ഉണ്ടാക്കുകയാണ് എന്ന് വെളിയില്‍ നിന്നൊരാളായ എനിക്ക് പോലും തോന്നി.

അപ്പോള്‍ ആ വാദം ഞാന്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. നമ്മുടെ ജുഡീഷ്യല്‍ സംവിധാനത്തില്‍ നമുക്കൊരു ജഡ്ജ് ഷോപ്പിംഗ് നടത്താന്‍ കഴിയില്ല. ദിലീപ് ആകട്ടെ അതിജീവിതയാകട്ടെ. സ്ത്രീകള്‍ക്ക് കുറച്ച് കൂടി ആനുകൂല്യങ്ങള്‍ ഉണ്ട്. ഒരു വനിത ജഡ്ജി കേള്‍ക്കണം എന്ന് പറഞ്ഞാല്‍ അനുവദിച്ച് കൊടുക്കാനുള്ള സംവിധാനം നമുക്കുണ്ട്. അവരുടെ പ്രൈവസി മാനിച്ച്.
അങ്ങനെ അതിജീവിത തന്നെ ആവശ്യപ്പെട്ടിട്ടുള്ള ഒരു ജഡ്ജിയാണ് ഇവര്‍. അപ്പോള്‍ ഈ ജഡ്ജ് അല്ലെങ്കില്‍ ഏതെങ്കിലും ഒരു ജഡ്ജിനെ ചൂസ് ചെയ്യാന്‍ കഴിയില്ല. പക്ഷെ ഇത്രയും അധികം കേസ് അഡ്വാന്‍സ് ആയ അവസ്ഥയില്‍ ജഡ്ജിയെ മാറ്റുന്നതില്‍ അവസാന ലാപ്പിലേക്ക് പോകുമ്പോള്‍ ബാറ്റണ്‍ കൈമാറുന്നതിലാണ് പ്രശ്‌നം.

കഴിഞ്ഞ മേയ് 13 ന് വിചാരണ കോടതി ജഡ്ജി തന്നെ പറഞ്ഞ തന്റെ മകളെ ഒഴിച്ച് കുടുംബത്തിലെ എല്ലാവരേയും ഇതിലേക്ക് വലിച്ചിഴച്ചു എന്ന് കൂടി എഴുതി ചേര്‍ക്കണമായിരുന്നു. ഒരുപക്ഷെ അവര്‍ അങ്ങനെ എഴുതി ചേര്‍ത്തിട്ടില്ല. അതായത് വ്യാപകമായ മാധ്യമ വിചാരണയില്‍ മലയാള സിനിമയിലെ ചെറുതെങ്കിലും ശക്തമായ ഒരു വിഭാഗവും സ്ഥാപിത താല്‍പര്യവും ശത്രുക്കളും കൂടി തന്നെ കരിവാരി തേക്കുകയാണ് എന്നാണ് പറയുന്നത്.

തന്റെ അഡ്വക്കേറ്റ്‌സിനേയും താനിരിക്കുന്ന കോടതിയേയും തന്നെ അടങ്ങുന്ന ഈ കേസില്‍ ഉള്‍പ്പെട്ട എല്ലാവരേയും ശത്രുപക്ഷത്ത് നില്‍ക്കുകയും അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യാന്‍ ശ്രമിക്കുകയാണ്. വ്യാപകമായി തനിക്കെതിരെ മാധ്യമ പ്രൊപഗാണ്ട നടക്കുന്നു എന്നാണ് ആ ഹര്‍ജിയിലെ സ്പിരിറ്റ്. കേസ് നിലനില്‍ക്കുന്ന ജഡ്ജിയെ വരെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നു.

മടിയില്‍ കനമില്ലാത്തവന് പേടിക്കാനായി ഒന്നുമില്ല എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവല്ലേ അതിജീവിതയെ ശക്തമായി അനുകൂലിക്കുന്നവര്‍ സുവര്‍ണാവസരമായി വ്യാഖ്യാനിക്കുന്നത്. കേസിന്റെ ലാസ്റ്റ് റൗണ്ടിലാണ്. യഥാര്‍ത്ഥത്തില്‍ പള്‍സര്‍ സുനി ശിക്ഷിക്കപ്പെടുമോ ഇല്ലയോ എന്നുള്ള തര്‍ക്കമൊന്നും നമ്മുടെ ഇടയില്‍ നിലനില്‍ക്കുന്നില്ലല്ലോ.

ദിലീപിന്റെ കാര്യമാണല്ലോ ബോണ്‍ ഓഫ് കണ്ടന്‍ഷന്‍. ആ ദിലീപിനെ ഇതില്‍ നിന്ന് എങ്ങനെയെങ്കിലും ചതിക്കുഴിയില്‍ വീഴ്ത്താന്‍ ആഗ്രഹിക്കുന്നവരെ വിജയിച്ച് ദിലീപ് വരും. യഥാര്‍ത്ഥത്തില്‍ ആ വിവോ ഫോണിന്റെ ആളെ കണ്ടുപിടിച്ചുണ്ടെങ്കില്‍ പൊലീസിനെ സ്വാഗതം ചെയ്യുന്നു. ഇനി അവര്‍ അവസാന റൗണ്ടില്‍ അവര്‍ക്ക് ഇഷ്ടമുള്ള സമയത്ത് വെളിപ്പെടുത്തിയാല്‍ മതി. തീര്‍ച്ചയായും മാതൃകാപരമായി ശിക്ഷിക്കപ്പെടണം.

അത് ആരാണ് എന്നുണ്ടെങ്കിലും ആ 35 മിനിറ്റ് അനധികൃതമായി യൂസ് ചെയ്തത് ആരാണെന്നുള്ളത് വെളിയില്‍ വരണം. ദിലീപിന് ഒന്നും മറയ്ക്കാനില്ല. ദിലീപിന്റെ കൈകള്‍ ശുദ്ധമാണ് എന്നുള്ളതിന്റെ തെളിവല്ലേ ഇത്. അനധികൃതമായി ഏതോ ഉന്നതന്‍ അയാളുടെ സ്വാധീനം ഉപയോഗിച്ച് 35 മിനിറ്റ് വിവോ ഫോണില്‍ യൂസ് ചെയ്തു എങ്കില്‍ അയാളെ ശിക്ഷിക്കട്ടെ.

ദിലീപിന് ഇത്തരം കാര്യങ്ങളില്‍ പേടിക്കാനൊന്നുമില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവല്ലേ സുപ്രീംകോടതിയിലെ ഹര്‍ജി. കണ്‍സെഷ്വല്‍ ആണ് എന്നൊരു വാദം സുപ്രീംകോടതിയിലുണ്ടോ. കേസിന്റെ ഈ അവസ്ഥയില്‍ എങ്ങനെയാണ് സര്‍വൈവര്‍ എന്ന് പറയുന്നത്. കാര്യം ദേര്‍ ആര്‍ ക്വസ്റ്റ്യന്‍സ് അറ്റ് ലാര്‍ജ് ഇന്‍ കോര്‍ട്ട്. ഇത്തരം ചോദ്യങ്ങള്‍ കോടതിയുടെ പരിഗണനയിലാണല്ലോ. ഇതൊക്കെ ഗൂഢാലോചന സിദ്ധാന്തമല്ലേ. നമുക്ക് പറയാന്‍ കഴിയുന്ന വ്യാഖ്യാനമല്ലേ. ഇപ്പോള്‍ പള്‍സര്‍ സുനിക്ക് വട്ടാണെന്ന് കണ്ടാലും കേസില്‍ നിന്ന് രക്ഷപ്പെടില്ല. കാര്യം രണ്ടും വേറെ സെക്ഷന്‍സാണ്. അതായത് പള്‍സര്‍ സുനി ചെയ്യുന്ന സമയത്ത് അയാള്‍ക്ക് സൗണ്ട് മൈന്റ് ആണ് എന്നൊരു വാദഗതി പള്‍സര്‍ സുനിക്ക് പോലുമില്ല.

മുന്‍പത്തെ അഭിനേത്രിയായ ഗീത പറയുന്നത് പോലെ ഇവരെല്ലാം ഒരു ഗ്യാംഗും ഒരു കൂട്ടായ്മയുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ വേര്‍പിരിഞ്ഞ് പോയതാണ്. അതുകൊണ്ട് ഏതെങ്കിലും വശാല്‍ അപകീര്‍ത്തിപ്പെടുത്താന്‍ പോകും എന്ന് തോന്നുന്നില്ല. ദിലീപ് അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ ഒരു കാരണവശാലും അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തുന്ന സമീപനം അല്ല എടുക്കുന്നത്. നേരെ തിരിച്ച് ബര്‍ഖ ദത്തിന്റെ അടക്കം പരിപാടിയില്‍ സര്‍വൈവര്‍ എന്ന് പറയുന്നത് കോടതി നടപടിക്കിടയില്‍ അത്ഭുതമുണ്ടാക്കിയ പ്രവൃത്തിയാണ് എന്നാണ്. അത് ശരിയാണോ എന്ന ചോദ്യം ഉയര്‍ത്തുക മാത്രമാണ് ചെയ്തത്.

More in News

Trending

Recent

To Top