News
ദിലീപിനെ വിറപ്പിക്കും, ആ റിപ്പോർട്ട് ഉടൻ പറന്നെത്തും, കേസ് ഇനിയാണ് തുടങ്ങാൻ പോകുന്നത്! നടിയുടെ അഭിഭാഷക പറയുന്നു
ദിലീപിനെ വിറപ്പിക്കും, ആ റിപ്പോർട്ട് ഉടൻ പറന്നെത്തും, കേസ് ഇനിയാണ് തുടങ്ങാൻ പോകുന്നത്! നടിയുടെ അഭിഭാഷക പറയുന്നു
നടിയെ ആക്രമിച്ച കേസിൽ രണ്ടായിരത്തോളം പേജുള്ള അനുബന്ധകുറ്റപത്രം കഴിഞ്ഞ ദിവസമാണ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. പല നിർണായകമായ വിവരങ്ങളുമായിരുന്നു അതോടെ പുറത്ത് വന്നത്. കേസില്‍ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട് ഇനിയും അന്വേഷണം വേണ്ടി വരുമെന്ന് അതിജീവിതയുടെ അഭിഭാഷക ടി ബി മിനി പറയുകയാണ് . എഫ് എസ് എല്ലില്‍ നിന്ന് ഇനിയും റിപ്പോര്‍ട്ടുകള്‍ വരാനുണ്ട് എന്നാണ് താന്‍ മനസിലാക്കുന്നത് എന്നും അതില്‍ തീര്‍ച്ചയായും അന്വേഷണം നടത്തേണ്ടി വരും എന്നും ടി ബി മിനി ചൂണ്ടിക്കാട്ടി. മാധ്യമങ്ങളില്‍ കുറ്റപത്രം സംബന്ധിച്ച ചില വാര്‍ത്തകള്‍ വന്നിരുന്നു എന്നാല്‍ താന്‍ കുറ്റപത്രം കണ്ടിട്ടില്ല ഒരുപാട് സാക്ഷികളും ഒരുപാട് തെളിവുകളും ഒക്കെ ഉണ്ട് എന്നാണ് പത്രങ്ങളില്‍ നിന്ന് മനസിലാക്കിയത് എന്നും അവര്‍ പറഞ്ഞു.
ചാനൽ ചർച്ചയിൽ പങ്കെടുത്ത് ടി ബി മിനി പറഞ്ഞ വാക്കുകള്‍ ഇങ്ങനെ
കുറ്റപത്രം ഞാന്‍ കണ്ടിട്ടില്ല. അതിജീവിതക്ക് നേരിട്ട് കിട്ടുമോ എന്നറിയില്ല. വക്കീല്‍ എന്ന നിലയില്‍ ട്രയല്‍ കോടതിയില്‍ ഞാന്‍ അവരുടെ വക്കീല്‍ ആയിട്ടില്ല. മാധ്യമങ്ങളില്‍ വന്ന ചില വാര്‍ത്തകള്‍ കാണുന്നു എന്നാല്ലാതെ ഒരുപാട് സാക്ഷികളും ഒരുപാട് തെളിവുകളും ഒക്കെ ഉണ്ട് എന്നാണ് പത്രങ്ങളില്‍ നിന്ന് നമുക്ക് കിട്ടുന്ന വാര്‍ത്ത. കോടതിയുടെ ജാമ്യാപേക്ഷയില്‍ കേസിന് എതിരായിട്ടുള്ള അതായത് ഒരു ട്രയല്‍ കോടതിയില്‍ കേസ് നടന്ന് ഉത്തരവ് പറയുന്ന പോലെയാണ് ജാമ്യം ക്യാന്‍സല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോടതി ബാലചന്ദ്രകുമാറുമായിട്ട് ബന്ധപ്പെട്ട കാര്യങ്ങള്‍ ട്രയല്‍ കോടതി പറഞ്ഞിരിക്കുന്നത്. അതില്‍ അപ്പീല്‍ നല്‍കും എന്നാണ് പ്രോസിക്യൂഷന് പറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായിട്ടും അപ്പീല്‍ നല്‍കുമായിരിക്കും.
ഇതില്‍ ഇനിയും എഫ് എസ് എല്ലില്‍ നിന്ന് ധാരാളം റിപ്പോര്‍ട്ടുകള്‍ വരാനുണ്ട്. ആ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ടുള്ള ഒരു അന്വേഷണം ഇതില്‍ ഇനിയും ആവശ്യമായി വരും എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഒരു കേസ് അന്വേഷണം തീരണം എന്നുണ്ടെങ്കില്‍ അതില്‍ എഫ് എസ് എല്ലില്‍ നിന്നൊക്കെ കൃത്യമായി റിപ്പോര്‍ട്ട് വരണം. അങ്ങനെയാകുമ്പോഴാണ് പൂര്‍ത്തീകരിക്കുന്നത്. കോടതിയുടെ ഒരു നിര്‍ബന്ധത്തിന് വഴങ്ങി അത് ഒരു സമയബന്ധിതമായി കൊടുക്കേണ്ടി വന്നത് കൊണ്ട് അത്തരത്തില്‍ കുറെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇനിയും ബാക്കി വെച്ചിട്ടുണ്ട്, ബാക്കിയുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ പറഞ്ഞ റിപ്പോര്‍ട്ട് മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടാണ്. അത് വളരെ ഗൗരവമായിട്ടുള്ള കാര്യമാണ്. ആരാണ് അത് കണ്ടത് എന്ന് കോടതി വരെ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുള്ള കാര്യമാണ്. അത് ട്രയല്‍ കോടതി അന്ന് നമ്മള് 16-ാം തിയതി തന്നെ റിപ്പോര്‍ട്ട് വന്നതിന്റെ പിറ്റേ ദിവസം കോടതിയുണ്ടായിരുന്നു. അത് കോടതി തന്നെ ആവശ്യപ്പെട്ടല്ലോ. ഞാന്‍ കണ്ടിട്ടില്ല. ആരാണ് കണ്ടത് എന്നതിനെ സംബന്ധിച്ച് അന്വേഷണം നടന്നിരിക്കുകയാണല്ലോ.
അത് കൂടാതെ റിപ്പോര്‍ട്ടര്‍ ചാനലില്‍ അടക്കം പുറത്ത് വിട്ട ചില വീഡിയോസുമായി ബന്ധപ്പെട്ട് ശബ്ദസാംപിളുകള്‍ അതിന്റെ പരിശോധന അതൊക്കെയായി ബന്ധപ്പെട്ടുള്ള കുറച്ച് എഫ് എസ് എല്‍ റിപ്പോര്‍ട്ട് കിട്ടാനുണ്ട്. ആ റിപ്പോര്‍ട്ട് വന്ന് കഴിയുമ്പോള്‍ അതിന്റെ ഒരു അന്വേഷണത്തിന്റെ പൂര്‍ണത വരികയുള്ളൂ. അങ്ങനത്തെ കാര്യങ്ങളൊന്നും നടന്നിട്ടില്ല. അത് തന്നെ ഒരു പ്രധാന വിഷയം ഈ റിപ്പോര്‍ട്ട് വരുന്നത് വരെയെങ്കിലും അത് അന്വേഷിക്കുന്നത് വരെയെങ്കിലും അന്വേഷണം പൂര്‍ത്തീകരിക്കുന്നതിനുള്ള സമയപരിധി കിട്ടിയില്ല. അപ്പോള്‍ ഇതില്‍ എന്താണ് വരാന്‍ പോകുന്നത് എന്ന് പറഞ്ഞാല്‍ അന്വേഷിക്കാണ്ടിരിക്കാന് പറ്റില്ലല്ലോ.
സ്വാഭാവികമായും ഇത് വീണ്ടും ഒരു അന്വേഷണത്തിലേക്കും ഫര്‍ദര്‍ ഇന്‍വെസ്റ്റിഗേഷനിലേക്കും ഒക്കെ പോകുന്ന ഒരു സാഹചര്യം ഉണ്ടാകും. നമ്മള് ഒരു കാര്യം അന്വേഷിച്ച് പരിപൂര്‍ണമായി അത് തീര്‍ത്ത് ഒരു തരത്തിലുള്ള സ്വാധീനങ്ങളോ ഒരു തരത്തിലുള്ള ഇടപെടലുകളോ ഇല്ലാതെ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ക്ക് കൃത്യമായിട്ടുള്ള സമയം കൊടുത്ത് അന്വേഷിക്കുകയാണ് എങ്കിലെ എല്ലാം പെര്‍ഫക്ടായി തീര്‍ക്കാന്‍ കഴിയുള്ളൂ. നമ്മള് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അവിശ്വസിക്കുന്നില്ല. അപ്പോള്‍ അദ്ദേഹത്തിനെ സംബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ കിട്ടാനുണ്ട്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിനിടയില്‍ കോടതിയുടെ ഒരു ഉത്തരവ് പാലിക്കേണ്ടത് കൊണ്ട് കുറെ കാര്യങ്ങള്‍ വന്നിട്ടില്ല. അതിന്റെ ഫര്‍ദര്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തേണ്ടതുണ്ട്. 2017 ല്‍ ദിലീപ് അകത്തിരിക്കുന്ന കാലഘട്ടത്തില്‍ ബൈജു പൗലോസ് തന്നെയാണ്. രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ആളാണ് എന്ന് പറയുകയുണ്ടായി. ആ രാഹുല്‍ ഈശ്വര്‍ മനസിലാക്കേണ്ട ഒരു കാര്യം ഒരാളുടെ ഫോണ്‍ നമ്പറില്‍ വേറെ ഒരാളുടെ ഫോണ്‍ നമ്പറില്‍ ഞങ്ങളുടെയൊക്കെ പേര് ചേര്‍ക്കപ്പെട്ടിരിക്കുന്നതാണ്. അത് ആരുടെ ഫോണ്‍ നമ്പറാണ് എന്ന് ഈസിയായിട്ട് കണ്ടുപിടിക്കാം. നിങ്ങള്‍ പറഞ്ഞത് പോലെ പൊലീസ് ചെയ്തതാണ് എന്ന് വിശ്വസിക്കാന്‍ ഒരു സാഹചര്യവുമില്ല.
