News
അന്ന് കാലിൽ വന്ന് പോയ പ്രകാശം ഇതാണ്, ദിലീപിന്റെയും കൂട്ടരുടേയും വക്രബുദ്ധി, തകർന്ന് തരിപ്പണമാകുന്നു;
അന്ന് കാലിൽ വന്ന് പോയ പ്രകാശം ഇതാണ്, ദിലീപിന്റെയും കൂട്ടരുടേയും വക്രബുദ്ധി, തകർന്ന് തരിപ്പണമാകുന്നു;
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിലെ തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി റിസർച്ച് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ദിലീപും കൂട്ടരുമെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. കഴിഞ്ഞ കുറേ നാളുകളായി അതാണ് കണ്ടുകൊണ്ടിരുന്നത്. കോടതിയില്‍ എന്തെങ്കിലും തെറ്റ് കണ്ടാല്‍ അതേക്കുറിച്ച് പറയേണ്ടത് ഒരു പൌരന്റെ കടമയാണ്. കോടതിക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ കോടതിയലക്ഷ്യത്തിന് നടപടി എടുക്കും എന്നാണ് ദിലീപ് അനുകൂലികള്‍ പറയുന്നത്. എടുക്കുന്നെങ്കില്‍ എടുക്കട്ടെ, അങ്ങനെയൊന്നും വായടപ്പിക്കാന്‍ സാധിക്കില്ലെന്നും ബൈജു കൊട്ടാരക്കര പറയുന്നു. തൻറെ സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഏറ്റവും കൂടതല്‍ കുഴപ്പങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് വിചാരണ കോടതിയിലാണെന്നുള്ളത് സത്യസന്ധമായ ഒരു അവസ്ഥയാണ്. 2020 ല്‍ എഫ്‍ എസ് എല്‍ ലാബില്‍ നിന്നും മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറി എന്ന് പറഞ്ഞ് റിപ്പോർട്ട് വിചാരണ കോടതിയില്‍ റിപ്പോർട്ട് കൊടുത്തപ്പോള്‍ രണ്ട് വർഷം പൂഴത്തിവെച്ചെന്നും ബൈജു കൊട്ടാരക്കര ആരോപിക്കുന്നു.
പ്രോസിക്യൂഷന്‍ ഇതേ കുറിച്ച് ചോദിച്ചപ്പോഴാണ് എഫ് എസ് എല്‍ ലാബിലെ റിപ്പോർട്ട് ഇരിപ്പുണ്ടല്ലോ അത് കണ്ടില്ലേ എന്ന് ചോദിക്കുന്നത്. ജുഡീഷ്യല്‍ ഓഫീസറുടെ കസ്റ്റഡിയില്‍ ഇരിക്കുന്ന ഈ സാധനം എങ്ങനെയാണ് പ്രോസിക്യൂഷന്‍ കാണുക. അതിന് ശേഷം നടന്ന ഒരോ സമയത്തും ഇത് പരിശോധിക്കാനുള്ള അവകാശം കൊടുത്തില്ല. അത് മാത്രമല്ല ഇതിനെ കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.
അതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും ഹൈക്കോടതിയില്‍ പോവുകയും അവിടെ നിന്ന് മെമ്മറി കാർഡ് പരിശോധിക്കാനുള്ള അവകാശം നേടിയെടുക്കുകയുമായിരുന്നു. മെമ്മറി കാർഡിന്റെ പരിശോധന റിപ്പോർട്ട് പുറത്ത് വന്നപ്പോള്‍ അതിന്റെ ഹാഷ് വാല്യൂ മൂന്ന് തവണ മാറിയെന്ന് വ്യക്തമായി. മെമ്മറി കാർഡ് മറ്റേതെങ്കിലും ഡിവൈസിലിട്ട് അത് ഓണ്‍ ചെയ്ത്, അതിനകത്ത് എന്തെങ്കിലും കൂട്ടിച്ചേർക്കലോ എഡിറ്റിങ്ങോ ഉണ്ടാവുമ്പോഴാണ് ഹാഷ് വാല്യൂ മാറുന്നതെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.
ഈ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറാന്‍ ഒരുപാട് ഒരുപാട് കാരണങ്ങളുണ്ട്. ദിലീപും ദിലീപിന്റെ അനിയന്‍ അനൂപൂം വക്കീലന്‍മാരും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ റീ ക്രീയേറ്റ് ചെയ്തിരുന്നു. അതിന്റെ വീഡിയോ ഒരു ചാനല്‍ പുറത്ത് വിടുകയും ചെയ്തു. ആ വീഡിയോ ഒന്ന് വളരെ സൂക്ഷിച്ച് നോക്കിയാല്‍ ഒരു സ്ഥലത്തെ ലൈറ്റ് ഒന്ന് മാറിപ്പോവുന്നത് കാണാന്‍ സാധിക്കും. ഞാന്‍ അത് അന്ന് തന്നെ പറഞ്ഞ കാര്യമാണ്.
ആ ലൈറ്റ് മാറിപ്പോകുന്നതിനെക്കുറിച്ച് പോലീസിനോട് അന്വേഷിച്ചപ്പോള്‍ അവർ പറഞ്ഞത്, ഈ വീഡിയോ എടുത്ത് കൊണ്ടിരുന്നപ്പോള്‍ ഒരു തവണ മൊബൈല്‍ താഴെ പോയെന്നും ആ മൊബൈല്‍ വീണ്ടും എടുത്താണ് ഇത് ചെയ്യാന്‍ സാധിച്ചത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ താഴ വീണ സമയത്ത് വീണ മൊബൈലിന്റെ ലൈറ്റിന്റെ വേരിയേഷനാണ് ഷൂട്ട് ചെയ്ത മൊബൈലില്‍ ആ കാലില്‍ വന്ന് പോയ പ്രകാശം. അക്കാര്യത്തില്‍ യാതൊരു മാറ്റവുമില്ലെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കോടതിയില്‍ വെച്ച് കാണുന്നതിന് വേണ്ടി വിളിച്ചപ്പോള്‍ ആ കാഴ്ച എനിക്ക് കാണണ്ട എന്നും പറഞ്ഞ് മാറി നിന്ന ആളാണ് ദിലീപ്. ഈ വീഡിയോ കണ്ടതിന് ശേഷം ശബ്ദങ്ങളൊന്നും കേള്‍ക്കുന്നില്ല, ഒരു ശബ്ദവും മനസ്സിലാവുന്നില്ല എന്ന് പറഞ്ഞ അഭിഭാഷകരും കൂട്ടരും രണ്ട് ദിവസം കഴിഞ്ഞ് ഹൈക്കോടതിയില്‍ അഫിഡവിറ്റ് കൊടുക്കുമ്പോള്‍ അതില്‍ പറഞ്ഞിരിക്കുന്നത് വീഡിയോയില്‍ മറ്റൊരു സ്ത്രീ ശബ്ദവും കിളി ശബ്ദവും ഒക്കെ ഉണ്ടായിരുന്നുവെന്നാണ്. അത് എങ്ങനെയാണ് ഈ മെമ്മറി കാർഡില്‍ വന്നത്. അതിന് വേണ്ടിയായിരുന്നു ഈ റീക്രിയേന്‍ എന്നതില്‍ യാതൊരു സംശയവുമില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേർക്കുന്നു.
