Connect with us

പൃഥ്വിരാജ് മാപ്പ് പറഞ്ഞപ്പോൾ ക്ഷമയോടെ കേട്ടിരുന്ന മാധ്യമപ്രവർത്തകർ, വിനായകൻ മാപ്പ് പറഞ്ഞപ്പോൾ അങ്ങനെ ആയിരുന്നില്ലല്ലോ…?; മാധ്യമപ്രവർത്തകർക്കു മുന്നിൽ പെട്ട തെരുവു പട്ടിയും, കടുവക്ക് മുന്നിൽപ്പെട്ട മാധ്യമപ്രവർത്തകരും; വൈറൽ കുറിപ്പ്!

News

പൃഥ്വിരാജ് മാപ്പ് പറഞ്ഞപ്പോൾ ക്ഷമയോടെ കേട്ടിരുന്ന മാധ്യമപ്രവർത്തകർ, വിനായകൻ മാപ്പ് പറഞ്ഞപ്പോൾ അങ്ങനെ ആയിരുന്നില്ലല്ലോ…?; മാധ്യമപ്രവർത്തകർക്കു മുന്നിൽ പെട്ട തെരുവു പട്ടിയും, കടുവക്ക് മുന്നിൽപ്പെട്ട മാധ്യമപ്രവർത്തകരും; വൈറൽ കുറിപ്പ്!

പൃഥ്വിരാജ് മാപ്പ് പറഞ്ഞപ്പോൾ ക്ഷമയോടെ കേട്ടിരുന്ന മാധ്യമപ്രവർത്തകർ, വിനായകൻ മാപ്പ് പറഞ്ഞപ്പോൾ അങ്ങനെ ആയിരുന്നില്ലല്ലോ…?; മാധ്യമപ്രവർത്തകർക്കു മുന്നിൽ പെട്ട തെരുവു പട്ടിയും, കടുവക്ക് മുന്നിൽപ്പെട്ട മാധ്യമപ്രവർത്തകരും; വൈറൽ കുറിപ്പ്!

കടുവ സിനിമയുടെ ഡയലോഗിന്റെ പശ്ചാത്തതിൽ ഉണ്ടായ വിവാദങ്ങൾ വളരെ പെട്ടന്ന് തന്നെ കെട്ടടങ്ങിയിരുന്നു. അടുത്ത ദിവസം തന്നെ പൃഥ്വിരാജ് മാധ്യമങ്ങളെ വിളിച്ചുകൂട്ടി വാർത്താസമ്മേളനം നടത്തുകയും ക്ഷമ പറയുകയും ചെയ്തിരുന്നു. അങ്ങനെയാണ് പ്രശ്നങ്ങൾ സോൾവ് ആയത്.

എന്നാൽ, മാധ്യമങ്ങളുടെ ചില കാര്യങ്ങൾ എന്ന പോലെ ഇപ്പോൾ ഒരു കുറിപ്പ് വൈറൽ ആകുകയാണ്. മാധ്യമങ്ങൾ പ്രിത്വിരാജിനോട് ഇടപെട്ട രീതിയും അതുപോലെ വിനായകൻ എന്ന നടനോട് കാണിച്ചതും എന്ന നിലയിലാണ് കുറിപ്പിൽ പ്രതിപാദിക്കുന്നത്.

“മാധ്യമപ്രവർത്തകർക്കു മുന്നിൽ പെട്ട തെരുവു പട്ടിയും, കടുവക്ക് മൂന്നിൽപ്പെട്ട മാധ്യമപ്രവർത്തകരും”- ഒരവലോകനം എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.

വിശദമായി വായിക്കാം…. അധ്യാപകനില്ലാത്ത ക്ലാസ്സ്‌റൂമിലേക്ക് ഉസ്കൂളിലെ പ്രിൻസിപ്പൽ മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്നു കയറിവരുന്നു,,ബഹളംവെച്ചുകൊണ്ടിരുന്ന കുട്ടികൾ പെട്ടന്നു നിശബ്ദരാകുന്നു.. എല്ലാവരും ഒരു ഭയത്തിൽ അങ്ങനെ ഇരിക്കുമ്പോൾ പ്രിൻസിപ്പൽ ഖനഗാംഭീര്യത്തോടെ പറയും “ഇന്നലത്തെ നിങ്ങളുടെ പ്രഥമഅധ്യാപികയുടെ ക്ലാസ്സിനെ സംബന്ധിച്ച് കുറേസംശയങ്ങൾ കുട്ടികൾ ചോദിച്ചതായിക്കേട്ടു, എന്താ നിങ്ങളുടെ സംശയങ്ങൾ ഞാനുംകൂടെ കേൾക്കട്ടെ,, ഓരോരുത്തരായി ചോദിക്കൂ “..
]
ആശ്വാസത്തിന്റെ ഒരുകൂട്ടനെടുവീർപ്പു ക്ലാസ്സിൽനിന്നുയരും, എന്നിട്ട് ക്ലാസ്സിലെ മിടുക്കന്മാരും മിടുക്കികളും ബഹുമാനത്തിന്റെ ഒരുപതിഞ്ഞസ്വരത്തിൽ കൃത്യമായ ഇടവേളകളിൽ അവരുടെ സംശയങ്ങൾ ചോദിക്കും..ഉത്തരം അത്ര സ്വീകര്യമല്ലെങ്കിലും മുന്നിലിരിക്കുന്നത് പ്രിൻസിപ്പൽ ആയതുകൊണ്ട് പൂർണസംതൃപ്തിയിൽ കുട്ടികൾ ഇരിക്കും..

പറഞ്ഞുവന്നത്, കുട്ടികാലത്തു സ്കൂളിൽ നമ്മളിൽ പലർക്കും ഉണ്ടായിട്ടുള്ള ഈ അനുഭവം ഇന്നലെ പ്രിത്വിരാജ് സുകുമാരന്റെ ഇന്റർവ്യൂ കണ്ടപ്പോളാണ് എനിക്കു മനസിലോട്ടുവന്നത്. എന്തൊരച്ചടക്കം,കൃത്യമായ ഇടവേളകളിൽ ചോദ്യം, ചോദ്യങ്ങൾക്കെന്തു വിനയം, ഉത്തരങ്ങൾക്കെന്തു മധുരം.വഴിതെറ്റിയ ചില മാധ്യമപ്രവർത്തകരില്ലേ,,ഈ പ്രതികരണശേഷിയുള്ളവർ, അനീതിക്കെതിരെ സത്യസന്ധമായി സംസാരിക്കുന്നവർ, അവരെ എല്ലാംവിളിച്ചിട്ടു “ദിതാണു മാധ്യമപ്രവർത്തനം” എന്നു കാട്ടികൊടുക്കാൻ തോന്നിപോവും..

കടുവയിലെ വിവാദ സംഭാഷണത്തെ കുറിച്ച് കുറ്റസമ്മതം നടത്തി മാപ്പുപറഞ്ഞശേഷം,ചെയ്തത് ഞായീകരിക്കുകയല്ല എന്നൊരു ആമുഖത്തിൽ എന്താണ് തങ്ങൾ സിനിമയിൽ ഉദേശിച്ചത്‌ എന്ന് പറഞ്ഞു ഒരു നീണ്ട വിവരണം പാസ്സാക്കുമ്പോൾ, എന്താ മാധ്യമപ്രവർത്തകരുടെ ക്ഷമ…പെട്ടെന്ന് പണ്ടുകേട്ട ഒരു ചോദ്യം ഓർമ്മവന്നു “ചെയ്യാനുള്ളതും പറയാനുള്ളതുമൊക്കെ ചെയ്തുകഴിഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ടെന്തു കാര്യം വിനായകാ”, ഒപ്പം കൈയിൽ ഇരിക്കുന്ന മൈക്കിലും ഉച്ചത്തിൽ ആക്രോശങ്ങൾക്കിടയിൽകൂടി അവൻ പറയുന്നുണ്ടായിരുന്നു “ഞാൻ പറഞ്ഞതിൽ ആ കുട്ടിക്ക് വിഷമം തോന്നിയെങ്കിൽ ഞാൻ മാപ്പുചോദിക്കുന്നു” എന്ന് … ആര് കേൾക്കാൻ..

പ്രിത്വിരാജിനോട് മാധ്യമപ്രവർത്തക :”ഇനി പ്രിത്വിരാജിന്റെ ഭാഗത്തുനിന്നും ഇത്തരം മനുഷ്യസഹജമായതെറ്റുകൾ ഉണ്ടായാൽ താങ്കൾ എന്തുചെയ്യും?”
പ്രിത്വിരാജ് :”ഇത്തരം തെറ്റുകൾ ഇനിയും ഉണ്ടാവാം, ഞാൻ ഒരു perfect മനുഷ്യനൊന്നും അല്ലാ, അങ്ങനെ സംഭവിച്ചാൽ മാപ്പ്‌പറയുകയല്ലാതെ മറ്റെന്തു ചെയ്യും?നിങ്ങൾ പറയൂ”..
സദസ്സ് വീണ്ടും നിശബ്ദം…

ഒന്നുകൂടി പുറകിലേക്കുപോയാൽ, “എന്താണ് ‘me too’ന്നു ” ചോദിച്ചാൽ “ചോദ്യം ചോദിച്ചാൽ മറുചോദ്യം അല്ലല്ലോ ചോദിക്കേണ്ടത് വിനായക” എന്നു തിരിച്ചു വീണ്ടും വീണ്ടും വീണ്ടും പറയും, ആക്രോശിക്കും,വെല്ലുവിളിക്കും , വേണ്ടിവന്നാൽ സഹപ്രവർത്തകയെ വാക്കുകൾകൊണ്ടു മുറിവേല്പിച്ചതിനു മുട്ടിലിരുത്തിമുള്ളിക്കും…

വ്യത്യസ്ത സംഭവങ്ങൾ, പക്ഷെ അതുണ്ടാക്കിയ impact ഒരുപോലെ,മാപ്പ് അപേക്ഷിക്കുന്നതും ഒരുപോലെ,എന്നിട്ടും ചോദ്യകർത്താവിന്റെ സമീപനത്തിലുള്ള ഈ വൈരുധ്യം ഈനാട്ടിലെ നിരുപകർക്കും മാധ്യമപ്രവർത്തകർക്കും മനസിലാകാത്തതാണോ എന്തോ,റോബിൻ ദിൽഷാ വിവാഹതിനെക്കുറിച്ചും,ജയസൂര്യ ഏതോ വീട്ടികയറി കാപ്പികുടിച്ചതിനെക്കുറിച്ചും വരെ റിപ്പോർട്ചെയ്യുന്ന ഇവർക്ക് ഇതിനെകുറിച്ചൊന്നും പറയാനില്ല..എന്നവസാനിക്കുന്നു കുറിപ്പ്.

about prithviraj

More in News

Trending

Recent

To Top