Connect with us

നടിയുടെ ക്രൂര ദൃശ്യങ്ങൾ ഡാർക് വെബ്ബിൽ? മെമ്മറി കാർഡിട്ട ആ ഫോണ്‍ ഉടമയെ പൊക്കുന്നു മറഞ്ഞ് നിൽക്കുന്ന നിഖിൽ, വളഞ്ഞിട്ട് പിടിക്കാൻ ക്രൈംബ്രാഞ്ച്

News

നടിയുടെ ക്രൂര ദൃശ്യങ്ങൾ ഡാർക് വെബ്ബിൽ? മെമ്മറി കാർഡിട്ട ആ ഫോണ്‍ ഉടമയെ പൊക്കുന്നു മറഞ്ഞ് നിൽക്കുന്ന നിഖിൽ, വളഞ്ഞിട്ട് പിടിക്കാൻ ക്രൈംബ്രാഞ്ച്

നടിയുടെ ക്രൂര ദൃശ്യങ്ങൾ ഡാർക് വെബ്ബിൽ? മെമ്മറി കാർഡിട്ട ആ ഫോണ്‍ ഉടമയെ പൊക്കുന്നു മറഞ്ഞ് നിൽക്കുന്ന നിഖിൽ, വളഞ്ഞിട്ട് പിടിക്കാൻ ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പരിശോധനാ ഫലത്തിൽ മൂന്നു തവണയാണ് ഹാഷ് വാല്യു മാറിയത്. അക്ഷരാർത്ഥത്തിൽ അന്വേഷണ സംഘത്തേയും മലയാളികളേയും ഞെട്ടിച്ചിരിക്കുകയാണ് . അങ്കമാലി മജിസ്ട്രേറ്റ് കോടതി, വിചാരണക്കോടതി, ജില്ലാ കോടതി എന്നിവിടങ്ങളിൽ ഇരിക്കുമ്പോഴാണ് ഹാഷ് വാല്യു മാറിയത്. ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വരുമ്പോൾ നടിയെ സംബന്ധിച്ച് ഇത് ആശങ്ക ജനകമാണ്.

നടിയുടെ ദൃശ്യങ്ങൾ ഡാർക് വെബ്ബിൽ ലഭ്യമെന്നു സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങൾ പുറത്തുവിടുന്നത്. മെമ്മറി കാർഡ് മൂന്നു കോടതികളുടെ കസ്റ്റഡിയിൽ ഇരുന്നപ്പോഴും അനുമതിയില്ലാത്തെ തുറന്നു പരിശോധിച്ചതെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്.

വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് പരിശോധിക്കാൻ ഉപയോഗിച്ച ഫോണിൽ ‘നിഖിൽ’ എന്ന പേരിൽ ലോഗിൻ ചെയ്ത വിഡിയോ ഗെയിം ഉണ്ടായിരുന്നതായി കണ്ടെത്തി. ഇതെല്ലാം ദൃശ്യങ്ങൾ ചോർന്നിരിക്കാമെന്ന ആശങ്ക ബലപ്പെടുത്തുന്നതാണ്. കോടിയുടെ കസ്റ്റഡിയിൽ ഇരിക്കവേയാണ് ഈ ദൃശ്യങ്ങൾ കണ്ടിരിക്കുന്നത് എന്നത് വ്യക്തമാണ്.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ജനുവരി 9 നു രാത്രി 9.58 നു ലാപ്‌ടോപുമായി ഘടിപ്പിച്ചാണു കാർഡ് പരിശോധിച്ചത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന 2018 ഡിസംബർ 13 ന് രാത്രി 10.58ന് ആൻഡ്രോയിഡ് ഫോണിലിട്ടാണു കാർഡ് പരിശോധിച്ചിരിക്കുന്നത്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2021 ജൂലൈ 19നു ഉച്ചയ്ക്ക് 12.30നു ജിയോ സിംകാർഡ് ഉപയോഗിക്കുന്ന വിവോ ഫോണിലിട്ടാണു കാർഡ് പരിശോധിച്ചതെന്നും ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി.

മെമ്മറി കാർഡിന്റെ ഡിജിറ്റൽ ഘടനയിൽ മൂന്നു തവണയെങ്കിലും മാറ്റം വന്നതായി കണ്ടെത്തിയിട്ടുണ്ട്. കാർഡിന്റെ ഡിജിറ്റൽ ഘടനയിൽ സംഭവിച്ച മാറ്റം അതിലെ ദൃശ്യങ്ങളിൽ സംഭവിച്ചിട്ടില്ലെങ്കിലും അതിന്റെ മെറ്റാ ഡേറ്റയിൽ മാറ്റം കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരം കോടതി രേഖകളിൽ ഇല്ലാത്തതിനാൽ ദൃശ്യങ്ങൾ അനുവാദമില്ലാതെയാണ് കണ്ടിരിക്കുന്നത് എന്നതു വ്യക്തമാണ്.

കാർഡ് പരിശോധിക്കാൻ ഉപയോഗിച്ച ലാപ്‌ടോപ്, ആൻഡ്രോയ്ഡ് ഫോൺ വിവോ ഫോൺ എന്നിവയുടെ ഉടമകളെ കണ്ടെത്തുന്നതിനുള്ള ശ്രമവും അന്വേഷണ സംഘം നടത്തുന്നുണ്ട്. ആരാണ് ഈ വിവോഫോൺ അടക്കം ഉപയോഗിച്ചതെന്ന് കണ്ടെത്തേണ്ടത് അനിവാര്യമായി വരും. നേരത്തെ ചോർന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടിരുന്നുവെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ ശരിയാണോ എന്നു പോലും സംശയം ഉണ്ടാക്കുന്ന വിധത്തിലാണ് ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ഈ സാഹചര്യത്തിൽ തുടരന്വേഷണം പൂർത്തിയാക്കാൻ 3 ആഴ്ച അധിക സമയം ഹൈക്കോടതിയോടു ചോദിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. സമൂഹമാധ്യമ ആപ്പുകൾക്കും വിഡിയോ ഗെയിമിനും വിവോ ഫോണിലെ വിവരങ്ങൾ പരിശോധിക്കാനുള്ള അവസരമുണ്ടായിരുന്ന ഘട്ടത്തിലാണ് ഇതേ ഫോണിൽ നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡും പരിശോധിച്ചിട്ടുള്ളത്. കോടതിയിൽ നിന്നു ദൃശ്യങ്ങൾ ചോർന്നതായുള്ള അതിജീവിതയുടെ ആശങ്കയ്ക്ക് അടിവരയിടുന്നതാണു പുതിയ ഫൊറൻസിക് പരിശോധനാ റിപ്പോർട്ട്.

ഇന്നലെയാണ് പരിശോധനാ ഫലം അന്വേഷണ സംഘം വിചാരണക്കോടതിയിൽ സമർപ്പിച്ചത്. കേസന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി അനുവദിച്ച സമയം വെള്ളിയാഴ്ച അവസാനിക്കും. ഈ സാഹചര്യത്തിൽ 3 ആഴ്ച കൂടി അന്വേഷണ സംഘം ചോദിച്ചിട്ടുണ്ട്. അതേസമയം തുടരന്വേഷണത്തിനുള്ള സമയ പരിധി അവസാനിക്കാനിരിക്കെയാണ് പ്രോസിക്യൂഷൻ നിർണായക നീക്കം നടത്തുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും മുൻ ഡിജിപി ആർ ശ്രീലേഖയുടെ പരാമർശങ്ങളിൽ പരിശോധന വേണമെന്നുമാണ് ഹർജിയിൽ ഉള്ളത്.

ഇതിനിടെ മെമ്മറി കാർഡ് പരിശോധിച്ചത് പൾസർ സുനിയുടെ അഭിഭാഷകനാണ് എന്ന വാദം ഉയർന്നിരുന്നു. എന്നാൽ താൻ മെമ്മറി കാർഡ് കണ്ടിട്ടില്ലെന്നാണ് പൾസർ സുനിയുടെ അഭിഭാഷകൻ പ്രതീഷ് കുറുപ്പു പറയുന്നത്. കണ്ടത് പെൻഡ്രൈവാണെന്നും അതു കോടതിയുടെ ലാപ്ടോപ്പിൽ ഉച്ചയ്ക്കു മൂന്നു മണിക്കാണു കണ്ടതെന്നും പറയുന്നു.

ഫോറൻസിക് പരിശോധനാ ഫലം അനുസരിച്ച് പ്രതീഷ് കുറുപ്പ് പെൻഡ്രൈവ് പരിശോധിച്ച 2021 ജൂലൈ 19നു ഉച്ചയ്ക്ക് 12.30നു ജിയോ സിംകാർഡ് ഉപയോഗിക്കുന്ന വിവോ ഫോണിലിട്ടാണ് മെമ്മറി കാർഡ് പരിശോധിച്ചിരിക്കുന്നത്. ഇത് ട്രഷറിയിൽ നിന്നു കോടതിയുടെ നിർദേശപ്രകാരം എത്തിച്ച സമയത്താണ് എന്നാണു വിലയിരുത്തൽ.

Continue Reading
You may also like...

More in News

Trending

Recent

To Top