പെണ്‍കുട്ടിയെ കൊല്ലുന്നതിന് തുല്യമാണ്… ഞാന്‍ അടക്കമുള്ള എല്ലാവരും അവള്‍ക്കൊപ്പമുണ്ട്… നടിയുമായി ഇന്നലെ സംസാരിച്ചപ്പോൾ! പറഞ്ഞത് ആ ഒരൊറ്റ കാര്യം;; ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മ്മെറി കാര്‍ഡ് അനധികൃതമായി ആക്സസ് ചെയ്തുവെന്ന് ഒടുവിൽ തെളിഞ്ഞിരിക്കുകയാണ്.
അങ്കമാലി മജിസ്ട്രേറ്റ് കോടതി, വിചാരണക്കോടതി, ജില്ലാ കോടതി എന്നിവിടങ്ങളിൽ ഇരിക്കുമ്പോഴാണ് ഹാഷ് വാല്യു മാറിയത്. ഈ വിഷയത്തിൽ രൂക്ഷ വിമര്‍ശനവുമായി നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി എത്തിയിരിക്കുകയാണ്. ഇപ്പോള്‍ നടിയെ അപമാനിച്ച് കൊണ്ടിരിക്കുന്നത് ജുഡീഷ്യറിയാണെന്ന് ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. ഇനി എങ്ങനെയാണ് കോടതികളെ വിശ്വസിക്കാന്‍ സാധിക്കുകയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. സ്ത്രീയോട് വിശ്വാസമുള്ളത് കൊണ്ടായിരിക്കണം വനിതാ ജഡ്ജി തന്നെ വേണമെന്ന് നടി ആവശ്യപ്പെട്ടതെന്നും ഒരു ചാനൽ ചർച്ചയിൽ ഭാഗ്യലക്ഷ്മി പറഞ്ഞു
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെയാണ്…
ദൃശ്യങ്ങള്‍ ചോര്ന്നിട്ടുണ്ടാവില്ല എന്നായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നത് വരെ കരുതിയത്. എന്നാല്‍ ഇത് പുറത്തുവന്നതോടെ എനിക്ക് അതിജീവിതയുടെ മുഖമാണ് പുറത്തുവന്നത്. ഇപ്പോള്‍ ജുഡീഷ്യറിയാണ് അവളെ അപമാനിച്ച് കൊണ്ടിരിക്കുന്നത്. ഇവരെന്താ സിനിമ കാണുകയാണോ? ഒരു പെണ്‍കുട്ടിയെ അപമാനിക്കുന്ന വീഡിയോ കണ്ട് നിര്‍വൃതി അടയുകയാണോ ഇവിടത്തെ ജുഡീഷ്യറി. എന്ത് ന്യായമാണ് അവര്‍ക്ക് പറയാനുള്ളത്. ആരോടാണ് അവര്‍ പോയി സങ്കടം പറയേണ്ടത്. ഇനി എങ്ങനെ നമ്മള് കോടതികളെ വിശ്വസിക്കുമെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. സ്ത്രീയോട് വിശ്വാസമുള്ളത് കൊണ്ടായിരിക്കാം വനിതാ ജഡ്ജി തന്നെ വേണമെന്ന് അവള് ആവശ്യപ്പെട്ടത്. വനിതാ ജഡ്ജി വേണമെന്ന അവളുടെ വിശ്വാസത്തെ കൊലപാതകം ചെയ്യുകയാണ് ഇവര്‍ ചെയ്തിരിക്കുന്നത്. വീഡിയോ കണ്ട് ആനന്ദിച്ചവരുടെ വീട്ടിലൊന്നും സ്ത്രീകള്‍ ഇല്ലേ, അമ്മയില്ലേ, പെങ്ങന്മാരില്ലേ. ഒരു പെണ്‍കുട്ടി ഒരു ഒരുപാട് അനുഭവിച്ചു. കോടതിയില്‍ നിന്ന് വരെ അവള്‍ക്ക് വിമര്‍ശനം നേരിട്ടു.
ഒരു പെണ്‍കുട്ടിയുടെ വേദന അവര്‍ക്കൊരു തമാശ മാത്രമാണോ. അവരിത് കാണുന്നത് തന്നെ വേറൊരു രീതിയിലാണ്. എങ്ങനെയാണ് കോടതിയെ വിശ്വസിക്കുക. എങ്ങനെയാണ് നീതി തേടി പോവുക. ഇതിന് അവളോട് മാത്രം ഉത്തരം പറഞ്ഞാല്‍ പോരാ. സമൂഹത്തോടെ തന്നെ ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതൊരു ക്രിമിനല്‍ കുറ്റമാണ്. ഇതൊരു പെണ്‍കുട്ടിയെ കൊല്ലുന്നതിന് തുല്യമാണ്. അവരുടെ ജീവിതം ഇല്ലാതാക്കുന്ന കാര്യമാണ് നടന്നിരിക്കുന്നത്. ജഡ്ജിമാര്‍ക്കെതിരെ എന്ത് കൊണ്ടുവന്നാലും കാര്യമില്ലെന്നാണ് സംസാരിച്ച പല അഭിഭാഷകരും പറയുന്നത്. അങ്ങനെയാണോ വേണ്ടത്. ജഡ്ജിനെതിരെ പറയാന്‍ പാടില്ല.
ജഡ്ജ് തെറ്റ് ചെയ്താല്‍ ചൂണ്ടിക്കാണിക്കാന്‍ പാടില്ല. ശിക്ഷയില്ല. അങ്ങനെയാണോ ഇവിടത്തെ നിയമം. കേസ് മുന്നോട്ട് പോകും. ഈ കുറ്റം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണ്ടേ. ഗുരുതരമായി സംഭവിച്ച കുറ്റം തന്നെയാണിതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ഈ സംഭവം വെറുമൊരു നിയമസംവിധാനത്തില്‍ വന്ന പാകപിഴയായിട്ടോ, അല്ലെങ്കില്‍ ചെറിയൊരു കുറ്റമായിട്ടോ അല്ല ഇതിനെ കാണേണ്ടത്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടാവേണ്ടതുണ്ട്. അത് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനെല്ലാം നമുക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യണം. എതിരാളികള്‍ക്കൊപ്പം നില്‍ക്കുന്നവരെല്ലാം സാമ്പത്തികമായി പോലും മുന്നില്‍ നില്ക്കുന്ന പ്രബലരാണ്. മൊബൈലില്‍ കുത്തിയാല്‍ പോലും ഹാഷ് വാല്യൂ മാറാമെന്ന് അറിയുന്നവരാണ് ഇവര്‍. മുന്‍കൂര്‍ ജാമ്യമെടുക്കുന്നത് പോലെ പറഞ്ഞിരിക്കുകയാണ് ഇവരെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഈ സംഭവം അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അതിജീവിതയെ വിളിച്ചിരുന്നു. ഞാന്‍ വിളിക്കുന്നതിന് മുന്നേ തന്നെ അവള് ആ വാര്‍ത്ത അറിഞ്ഞിരുന്നു. ഓരോ സംഭവം വരുമ്പോഴും അവള് കരുത്തയാവുകയാണ്. അവള് വീഴാതെയിരിക്കുക എന്നതാണ് നമ്മളുടെ ആവശ്യം. അവള്‍ക്കൊപ്പം അതിനായി നില്ക്കുക. അവള് തകര്‍ന്ന് പോകാതിരിക്കാന്‍ അവള് ശ്രമിക്കുന്നുണ്ട്. ഇന്നും ഞാന്‍ അവളോട് അത് തന്നെയാണ് പറഞ്ഞത്. ഞാന്‍ അടക്കമുള്ള എല്ലാവരും അവള്‍ക്കൊപ്പമുണ്ട്. ഞാന്‍ വിളിച്ചപ്പോള്‍ അതിജീവിത ഷൂട്ടിംഗിലായിരുന്നു. ഇതൊന്നും കാര്യമായി എടുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. നിയമപരമായി ശക്തമായി തന്നെ മുന്നോട്ട് പോകാനാണ് നിര്‍ദേശിച്ചത്. കൂടുതലൊന്നും ചിന്തിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
