Connect with us

ഇനി സമയമില്ല, അത് പറഞ്ഞേ പറ്റൂ, പ്രതികളെ സംരക്ഷിച്ചതിന് അവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയും നുണപ്രചരണം നടത്തുന്ന യൂട്യൂബ് ചാനൽ എപ്പിസോഡ് എടുത്ത് കളയണം, കേരളം തെരുവിലേക്ക് ഇറങ്ങുന്നു! നാളെയോടെ അത് സംഭവിക്കുന്നു

News

ഇനി സമയമില്ല, അത് പറഞ്ഞേ പറ്റൂ, പ്രതികളെ സംരക്ഷിച്ചതിന് അവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയും നുണപ്രചരണം നടത്തുന്ന യൂട്യൂബ് ചാനൽ എപ്പിസോഡ് എടുത്ത് കളയണം, കേരളം തെരുവിലേക്ക് ഇറങ്ങുന്നു! നാളെയോടെ അത് സംഭവിക്കുന്നു

ഇനി സമയമില്ല, അത് പറഞ്ഞേ പറ്റൂ, പ്രതികളെ സംരക്ഷിച്ചതിന് അവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയും നുണപ്രചരണം നടത്തുന്ന യൂട്യൂബ് ചാനൽ എപ്പിസോഡ് എടുത്ത് കളയണം, കേരളം തെരുവിലേക്ക് ഇറങ്ങുന്നു! നാളെയോടെ അത് സംഭവിക്കുന്നു

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന് തരത്തില്‍ മുന്‍ ഡിജിപി ആർ ശ്രീലേഖ നടത്തിയെ വെളിപ്പെടുത്തല്‍ വിവിധ തരത്തിലുള്ള ചർച്ചകള്‍ക്കാണ് വഴി തുറുന്നിരിക്കുന്നത്. കേസില്‍ കോടതി വിധി പറയാനിരിക്കെ പദവിയിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥ തന്നെ ഇത്തരമൊരു വെളിപ്പെടുത്തലുമായി എത്തിയത് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുകയാണ്

കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസില്‍ പ്രതിയെ പൂർണ്ണമായും കുറ്റവിമുക്തനാക്കുന്ന തരത്തിലെ അഭിപ്രായ പ്രകടനം എന്നതിനൊപ്പം പൊലീസിനെതിരേയും ഗുരുതരമായ ആരോപണങ്ങളാണ് ആർ ശ്രീലേഖ നടത്തിയിരിക്കുന്നത്. ഈ നടപടിക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോവുമ്പോള്‍ മറുവശത്ത് മുന്‍ ഡിജിപിക്കെതിരെ ബഹുജന പ്രതിഷേധവും ഉയർന്ന് വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ജുലൈ 15 ന് എറണാകുളത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഒരുവിഭാഗം.

‘എറണാകുളം വഞ്ചി സ്ക്വയർ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം കച്ചേരിപ്പടിയിൽ ഗാന്ധിഭവന് മുന്നിൽ അവസാനിക്കും. നടിയെ ആക്രമിച്ച കേസന്വേഷണത്തിൻ്റെ അവസാന ഘട്ടത്തിൽ മുൻ ജയിൽ ഡി ജി പി ആർ ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെ നടത്തിയ ആരോപണം കേസന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സമരസമിതി ആരോപിക്കുന്നത്

പ്രതിഷേധ സംഗമം സംബന്ധിച്ച് സമരസമിതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നടിയെ ആക്രമിച്ച കേസന്വേഷണത്തിൻ്റെ അവസാന ഘട്ടത്തിൽ മുൻ ജയിൽ ഡി ജി പി ആർ ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെ നടത്തിയ ആരോപണം കേസന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. കോടതിയുടെ പരിഗണനയിലുള്ള തെളിവുകൾ വ്യാജമാണ് എന്ന് ആരോപിച്ചുകൊണ്ട് നടത്തിയ നുണപ്രചരണങ്ങൾ കോടതിയലക്ഷ്യവും എട്ടാം പ്രതിയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണ്.

മാത്രമല്ല സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ കേസിലെ ഒന്നാംപ്രതി ലൈംഗിക പീഡനം നടത്തി ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടിയതായി ഡി ജി പി ആയിരുന്ന കാലത്ത് തനിക്ക് അറിയാമായിരുന്നു എന്ന പ്രസ്താവന സർവീസിൽ ഇരിക്കെ ഒരു ഐപിഎസ് ഉദ്യോഗസ്ഥ ക്രിമിനൽ പ്രതിയെ സംരക്ഷിച്ചു എന്ന വെളിപ്പെടുത്തലാണ്….

വീണ്ടും വീണ്ടും ലൈംഗിക പീഡനം നടത്താൻ ഒരു ക്രിമിനൽ കുറ്റവാളിക്ക് അവസരം ഒരുക്കി കൊടുത്തതിന് സ്ത്രീ സമൂഹത്തോട് അവർ മാപ്പ് പറയണ. പ്രതികളെ സംരക്ഷിച്ചതിന് അവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയും നുണപ്രചരണം നടത്തുന്ന യൂട്യൂബ് ചാനൽ എപ്പിസോഡ് എടുത്ത് കളയണമെന്നും “അതിജീവിതയ്ക്കൊപ്പം” കൂട്ടായ്മ ആവശ്യപ്പെടുകയാണ്….

കോടതി നടപടികളിൽ അതൃപ്തി രേഖപ്പെടുത്തി രണ്ട് പബ്ലിക് പ്രോസിക്യൂട്ടറുമാർ രാജി വെച്ചിട്ടുണ്ട്. നിലവിലെ ജഡ്ജിയുടെ കീഴിൽ കോടതി നടപടികൾ നീതിപൂർവ്വം ആകാനുള്ള സാധ്യതയിൽ ആശങ്കയുണ്ട്. കേസ് അട്ടിമറിക്കാനും എട്ടാം പ്രതി ദിലീപിനെ രക്ഷിച്ചെടുക്കാനുള്ള ശ്രീലേഖയുടെ നുണ പ്രചരണം തള്ളിക്കളയണമെന്നും അവർക്കെതിരെ കേസെടുത്ത് നിയമനടപടികൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജൂലൈ 15 വെള്ളിയാഴ്ച വൈകുന്നേരം 3:00 മണിക്ക് എറണാകുളത്ത് പ്രതിഷേധ സംഗമം നടക്കുന്നു ..

‘എറണാകുളം വഞ്ചി സ്ക്വയർ പരിസരത്ത് നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിക്കുന്നത്. പ്രകടനത്തിലും കച്ചേരിപ്പടിയിൽ ഗാന്ധിഭവന് മുന്നിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിലും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

More in News

Trending

Recent

To Top