News
ജയിൽ എനിക്ക് ജോലിയുണ്ടായിരുന്നു.. ചായ കുടിക്കുന്നതിന് വേണ്ടി സെല്ലിലേക്ക് വരുന്ന സമയത്താണ് ഞാൻ അത് കണ്ടത്, ശ്രീലേഖയുടെ കള്ളം പൊളിഞ്ഞു സിസിടിവി തെളിവ് നടുക്കി! പൾസർ സുനിയുടെ സഹതടവുകാരന്റെ ഭയാനക വെളിപ്പെടുത്തൽ പുറത്ത്
ജയിൽ എനിക്ക് ജോലിയുണ്ടായിരുന്നു.. ചായ കുടിക്കുന്നതിന് വേണ്ടി സെല്ലിലേക്ക് വരുന്ന സമയത്താണ് ഞാൻ അത് കണ്ടത്, ശ്രീലേഖയുടെ കള്ളം പൊളിഞ്ഞു സിസിടിവി തെളിവ് നടുക്കി! പൾസർ സുനിയുടെ സഹതടവുകാരന്റെ ഭയാനക വെളിപ്പെടുത്തൽ പുറത്ത്
നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരിക്കുകയാണ്. ദിലീപിനെതിരായ തെളിവുകൾ പോലീസ് കെട്ടിച്ചമച്ചതാണെന്നാണ് ശ്രീലേഖ ആരോപിച്ചത്. ബാലചന്ദ്രകുമാറിനെ പോലെ യാതൊരു വിശ്വാസ്യതയും ഇല്ലാത്ത ആളുകളെ കൊണ്ടുവന്ന് മാധ്യമങ്ങളെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ദിലീപിന് കേസിൽ അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് താൻ കരുതുന്നില്ലെന്നും അവർ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഡിജിപി ആർ ശ്രീലേഖയുടെ ആരോപണങ്ങൾ തള്ളി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന കേസിലെ സാക്ഷി ജിൻസൺ.
പൾസർ സുനിയുടെ അറിവില്ലാതെ സഹതടവുകാരനാണ് ദിലീപിനുള്ള കത്തെഴുതിയെന്ന ശ്രീലേഖയുടെ ആരോപണങ്ങളാണ് ജിൻസൺ തള്ളിയത്. ദിലീപിനോടുള്ള ആരാധന മൂത്ത് ശ്രീലേഖ ഐപിഎസ് ഇല്ലാത്ത കാര്യങ്ങൾ പറയുകയാണെന്നാണ് കേസിലെ സാക്ഷി കൂടിയായ ജിൻസൺ പറയുന്നത്. സുനി കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നതും തൊട്ടടുത്ത് ഇരുന്ന് സഹതടവുകാരൻ വിപിൻ ലാൽ എഴുതുന്നതും ജയിലിലെ സിസിടിവിയിൽ വ്യക്തമാണെന്നും അത് കോടതിയുടെ പരിഗണനയിലുണ്ടെന്നും ജിൻസൺ ഒരു പ്രമുഖ
ന്യൂസ് ചാനലിനോട് പ്രതികരിച്ചു.
കത്തെഴുതുന്നത് ഞാനും കൂടി ഇരിക്കുമ്പോഴാണ്. ജയിൽ എനിക്ക് ജോലിയുണ്ടായിരുന്നു. ചായ കുടിക്കുന്നതിന് വേണ്ടി സെല്ലിലേക്ക് വരുന്ന സമയത്താണ് കത്ത് എഴുതുന്നത് കണ്ടത്. ആദ്യം ഒരു പേപ്പറിലേക്ക് എഴുതുന്നതും പിന്നീട് മറ്റൊരു പേപ്പറിലേക്ക് മാറ്റി എഴുതുന്നതും കണ്ടതാണ്. ഇതിനെല്ലാം സിസിടിവി തെളിവുമുണ്ട്. അത് വിചാരണഘത്തത്തിൽ കാണിച്ചതാണെന്നും സാക്ഷി കൂടിയായ ജിൻസൺ വിശദീകരിച്ചു. ജയിലിൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാണ്. 300 രൂപയുടെ മണിയോഡർ എന്ന കത്തിലെ പരാമർശം ഒരു സൂചന മാത്രമാണ്. ദിലീപ് തനിക്ക് ഒപ്പമുണ്ടെന്ന് സുനിക്ക് ഉറപ്പിക്കാനുള്ള തെളിവായാണ് ആ 300 രൂപ മണിയോഡർ സൂചിപ്പിച്ചത്. ജയിലിൽ വെച്ച് ഫോൺ നാലോ അഞ്ചോ ദിവസം കയ്യിലുണ്ടായിരുന്നു. മറ്റൊരു തടവുകാരൻ വഴി ചെരിപ്പിനുള്ളിൽ ഒളിപ്പിച്ചാണ് ഫോൺ സുനിക്ക് ലഭിച്ചതെന്നും ജിൻസൺ പറഞ്ഞു.
അതേസമയം മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഐപിഎസിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. തുടര്‍ച്ചയായി കേസിനെ ബാധിക്കുന്ന തരത്തിലുള്ള ആരോപണം ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ക്രൈംബ്രാഞ്ച് സംഘം പറയുന്നു.നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെയുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഇതിന് പുറമേ ആര്‍ ശ്രീലേഖക്കെതിരെ പ്രോസിക്യൂഷന്‍ കോടതീയ ലക്ഷ്യനടപടിക്കൊരുങ്ങുകയാണ്. ഇത് സംബന്ധിച്ച ചില കേന്ദ്രങ്ങള്‍ അഭിഭാഷകരുമായി സംസാരിച്ചുവരികയാണ്. കഴിഞ്ഞ ദിവസമായിരുന്നു ആര്‍ ശ്രീലേഖ ഐപിഎസ് തന്റെ യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസില്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചത്. ദിലീപിന് എതിരെ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നുമാണ് ശ്രീലേഖയുടെ ആരോപണം. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നതെന്നും ശ്രീലേഖ ആരോപിച്ചു. കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ലെന്നും ശ്രീലേഖ പറഞ്ഞു. ജയിലിനകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പൊലീസുകാരന്‍ ആണെന്നുമാണ് ശ്രീലേഖയുടെ ആരോപണം. വിചാരണ തടവുകാരന്‍ ആയിരിക്കുമ്പോള്‍ ദിലീപ് കഷ്ടപ്പെട്ട് സെല്ലില്‍ കഴിയുന്നതായി താന്‍ കണ്ടിട്ടുണ്ട്. ദിലീപിന് ജയിലില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയതായും ശ്രീലേഖ ആരോപിച്ചിരുന്നു.
