News
പ്രതിയ്ക്ക് ആവശ്യമുള്ള ഡോക്യുമെന്റ് പ്രതിയുടെ വാട്‌സാപ്പിലേക്ക് എത്തും, സർക്കാർ ഏറ്റവും പെട്ടെന്ന് ചെയ്യേണ്ടത് ഹൈക്കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്തണം ദിലീപിനെ പൂട്ടുന്ന മാരക തെളിവ് പറന്നെത്തുമോ? വീണ്ടും പരിശോധനയ്ക്ക്!
പ്രതിയ്ക്ക് ആവശ്യമുള്ള ഡോക്യുമെന്റ് പ്രതിയുടെ വാട്‌സാപ്പിലേക്ക് എത്തും, സർക്കാർ ഏറ്റവും പെട്ടെന്ന് ചെയ്യേണ്ടത് ഹൈക്കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്തണം ദിലീപിനെ പൂട്ടുന്ന മാരക തെളിവ് പറന്നെത്തുമോ? വീണ്ടും പരിശോധനയ്ക്ക്!
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ടാംപര്‍ ചെയ്‌തോ എന്നതാണ് പ്രധാനമെന്ന് അഡ്വ. അജകുമാര്‍. ഹൈക്കോടതി അതീവ ഗൗരവമായി എടുക്കേണ്ട കാര്യമാണിതെന്നും അത് നിസാരമായി തള്ളിക്കളയരുത് എന്നും അദ്ദേഹം പറഞ്ഞു. ഈ ഉത്തരവിന്റെ ഉദ്ദേശ്യ ശുദ്ധിയെ തന്നെ ബാധിക്കുന്ന ഗുരുതരമായ വീഴ്ചയാണ് അതെന്നും അജകുമാര്‍ പറഞ്ഞു. ഈ ഉത്തരവിനെ അസ്ഥിരപ്പെടുത്താന്‍ വേണ്ടി സര്‍ക്കാര്‍ ഏറ്റവും പെട്ടെന്ന് ചെയ്യേണ്ടത് ഹൈക്കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്തുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അജകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞതിന്റെ പൂര്‍ണരൂപം:
ഇങ്ങനെ ഒരു ഉത്തരവുണ്ടായതിന്റെ ലീഗാലിറ്റിയാണ് നമ്മള്‍ ചിന്തിക്കേണ്ടത്. ഒരു തുടരന്വേഷണം നടക്കുന്നത് 173/8 അനുസരിച്ചാണ്. അതില്‍ പറയുന്നത് ഒരു അന്വേഷണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാമോ ആ നടപടികള്‍ എല്ലാം തന്നെ തുടരന്വേഷണത്തിനും ബാധകമാണ് എന്നാണ്. അതനുസരിച്ചാണെങ്കില്‍ 154 ാം വകുപ്പ് അനുസരിച്ച് ഒരു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ എന്തെല്ലാം കാര്യങ്ങള്‍ അന്വേഷിക്കുന്നു അതെല്ലാം അന്വേഷിക്കാനുള്ള അവകാശവും വിവേചനവും അതില്‍ ഏത് രീതിയിലുള്ള അന്വേഷണം വേണം എന്തെല്ലാം കാര്യങ്ങള്‍ കണ്ടെത്തണം, എന്തെല്ലാം പരിശോധനകള്‍ നടത്തണം എന്നുള്ളത് അന്വേഷണ ഉദ്യോഗസ്ഥന്റെ മാത്രം അധികാരമാണ്.
അതിനകത്ത് വളരെ അപൂര്‍വമായി മാത്രം 48 അനുസരിച്ചോ 226 അനുസരിച്ചോ ബഹുമാനപ്പെട്ട ഹൈക്കോടതിയ്‌ക്കോ അതിന്റെ മുകളില്‍ സുപ്രീംകോടതിയ്‌ക്കോ ഇടപെടാം എന്നല്ലാതെ മറ്റ് കോടതികള്‍ക്ക് ഇടപെടാന്‍ കഴിയില്ല. സി ആര്‍ പി സിയില്‍ അധികാരമില്ല. നിങ്ങള്‍ മനസിലാക്കേണ്ടത് ഒറിജിനല്‍ അന്വേഷണം നടന്നിരുന്നു എങ്കില്‍ ഈ അന്വേഷണത്തിന്റെ ഭാഗമായി ഒറിജിനല്‍ അന്വേഷണ ഭാഗമായി ഇത് ചോദിച്ചിരുന്നു എങ്കില്‍ അതിന്റെ റിക്വസ്റ്റ് പോകേണ്ടത് ഇതിന്റെ കമ്മിറ്റല്‍ കോടതിയായ മജിസ്‌ട്രേറ്റ് കോടതിയിലേക്കാണ്. ആ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ അധികാരമില്ല എന്നിരിക്കെ അതേ അധികാരം തന്നെ പുനരന്വേഷണം നടക്കുമ്പോള്‍ സെഷന്‍സ് കോടതിയ്ക്കും ഉള്ളൂ.
അപ്പോള്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ എനിക്ക് ഇന്നത് പരിശോധിക്കുന്നതിന് വേണ്ടി അങ്ങയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് ഒരു സ്ഥലത്തേക്ക് അയക്കണമെന്ന് പറഞ്ഞാല്‍ എന്തിന് താന്‍ അയക്കണം എന്ന് ചോദിക്കുവാന്‍ നിയമപ്രകാരം കോടതിയ്ക്ക് അധികാരമില്ല. വസ്തുതാപരമായി ഈ ഉത്തരവില്‍ വന്നിരിക്കുന്ന പിഴവുകളാണ്. ഈ നടപടി ഉണ്ടായിരിക്കുന്നത് ഒമ്പതാം തിയതിയാണെന്ന് പറയുന്നു. ഒമ്പതാം തിയതി ഉണ്ടായിരിക്കുന്ന തീരുമാനം പരസ്യമായി കോടതിയില്‍ പ്രഖ്യാപിച്ചു എന്ന് ഈ പറയുന്ന പ്രൊസീഡിംഗ്‌സിലില്ല. ഇതിന്റെ കോപ്പി ഹാജരായ പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയിട്ടുണ്ടോ എന്ന് ഈ വിധിന്യായത്തില്‍ പറയുന്നില്ല. ഈ വിധി കൈപ്പറ്റണം എന്ന് പറഞ്ഞ് എവിടെയെങ്കിലും ഇന്റിമേഷന്‍ കൊടുത്തതായി അറിയില്ല.
അപ്പോള്‍ ഒമ്പതാം തിയതി ഉണ്ടായി എന്ന് പറയുന്ന വിധി അതിന്റെ തപാല്‍ രേഖകള്‍ പരിശോധിച്ചാല്‍ 19 ാം തിയതി സാധാരണ കോടതി ഒരു പോസ്റ്റില്‍ ഈ പറയുന്ന ഇന്‍വെസ്റ്റിഗേറ്റിംഗ് ഒാഫീസര്‍ അല്ലാത്ത ഒരു പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു എന്നത് ഹൈക്കോടതി അതീവ ഗൗരവമായി എടുക്കേണ്ട കാര്യമാണ്. അത് നിസാരമായി തള്ളിക്കളയരുത്. അത് ഈ ഉത്തരവിന്റെ ഉദ്ദേശ്യ ശുദ്ധിയെ തന്നെ ബാധിക്കുന്ന ഗുരുതരമായ വീഴ്ചയാണ്. അത് തെളിയിക്കപ്പെട്ടാല്‍ അണ്‍ബികമിംഗ് ഓഫ് ജുഡീഷ്യല്‍ ഓഫീസര്‍ എന്ന് രീതിയില്‍ ഹൈക്കോടതിയ്ക്ക് ഈ പറയുന്ന സെഷന്‍സ് കോടതിയ്ക്ക് നടപടി സ്വീകരിക്കാം. എന്താണ് ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ ആവശ്യപ്പെട്ടത്.
18.02.2017 ന് ശേഷം ഈ മെമ്മറി കാര്‍ഡ് എപ്പോഴൊക്കെ ആക്‌സസ് ചെയ്യപ്പെട്ടിട്ടുണ്ട് അതിന്റെ ഫോള്‍ഡേഴ്‌സ് എവിടെയെല്ലാം വിസിറ്റ് ചെയ്തിട്ടുണ്ട് എന്നിവയുടെ ഡീറ്റൈല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വേണം എന്നാണ്. ഈ മെമ്മറി കാര്‍ഡ് 16.3.2019 ല്‍ ഈ കോടതിയിലെത്തി എന്നാണ്, ഈ കോടതി എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ വിചാരണ നടക്കുന്ന കോടതി. അത് 20.3.2019 ല്‍ അത്യന്തം സൂക്ഷ്മമായി സൂക്ഷിക്കുന്നതിന് ചെസ്റ്റില്‍ സൂക്ഷിച്ചു. സുപ്രീംകോടതിയുടെ വിധി അനുസരിച്ച് എഫ് എസ് എല്‍ അധികാരിയുടെ സാന്നിധ്യത്തില്‍ ഇത് പ്രതിയുടേയും സാന്നിധ്യത്തില്‍ പരിശോധിച്ചു. 29.1.2020 ല്‍ എഫ് എസ് എല്ലില്‍ നിന്ന് ഒരു റിപ്പോര്‍ട്ട് കിട്ടി. ആ റിപ്പോര്‍ട്ട് എന്തിന് വന്നെന്നോ ആ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ എന്തെന്നോ ആ റിപ്പോര്‍ട്ടിന്‍ പ്രകാരമാണ് ഈ റിക്വസ്റ്റ് നടത്തുന്നത് എന്നും കോടതി യാതൊരു വിധത്തിലും പരിഗണിച്ചിട്ടില്ല.
10.1.2019 ല്‍ ഇത് എഫ് എസ് എല്‍ അധികാരികള്‍ പ്രതിയ്ക്ക് വേണ്ടി ആക്‌സസ് ചെയ്തു എന്ന് എഴുതിയിട്ടുള്ള കോടതി അതേ ഉത്തരവില്‍ തന്നെ പറയുന്നത് ഇത് എഫ് എസ് എല്‍ റിപ്പോര്‍ട്ട് പ്രകാരം അവസാനമായി ആക്‌സസ് ചെയ്തു എന്ന് പറയുന്നത് 9.1. 2019 ലാണ്. ഇവിടെ അതിന് ശേഷം ഇത് ആവശ്യമില്ലെന്ന് ജഡ്ജി കണ്ടെത്താനുള്ള കാരണം 16.3.2019 മുതല്‍ ഇത് കോടതിയുടെ കസ്റ്റഡിയിലിരുന്നത് കൊണ്ട് അത് പരിശോധിക്കേണ്ട ആവശ്യമില്ല. എന്താണ് ഇവിടത്തെ ഇപ്പോഴത്തെ കേസ്. കോടതിയുടെ കസ്റ്റഡിയിലിരിക്കുമ്പോള്‍ ഇത് ഇല്ലീഗലായി ആക്‌സസ് ചെയ്തു. അത് ആരാണ് ആക്‌സസ് ചെയ്തത്, അത് നിയമപരമായ ആക്‌സസ് ചെയ്‌തോ, അത് എത്ര തവണ ആക്‌സസ് ചെയ്തു അത് ആര്‍ക്കെങ്കിലും ട്രാന്‍സ്മിറ്റ് ചെയ്ത് കൊടുത്തിട്ടുണ്ടോ, അത് പൊതുവിടങ്ങളിലേക്ക് എത്തിയിട്ടുണ്ടോ എന്നിവയെല്ലാം അന്വേഷിക്കണം.
ഈ പറയുന്ന മെമ്മറി കാര്‍ഡ് എന്ന് പറയുന്ന പരമപ്രധാനമായ തെളിവ് ഏതെങ്കിലും രീതിയില്‍ ടാംപര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടോ എന്നതിന്റെ അനേഷണമാണ് വേണ്ടത്. അതിനാല്‍ ഈ ഉത്തരവിനെ അസ്ഥിരപ്പെടുത്താന്‍ വേണ്ടി സര്‍ക്കാര്‍ ഏറ്റവും പെട്ടെന്ന് ചെയ്യേണ്ടത് ഹൈക്കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്തുക എന്നതാണ്. എന്നിട്ട് ഈ മെമ്മറി കാര്‍ഡുകള്‍ വീണ്ടും എഫ് എസ് എല്‍ പരിശോധനയ്ക്ക് അയക്കുക എന്നതാണ്. പ്രതിയ്ക്ക് ആവശ്യമുള്ള ഡോക്യുമെന്റ് പ്രതിയുടെ വാട്‌സാപ്പിലേക്ക് എത്തും എന്ന് നമ്മള്‍ കണ്ടുകഴിഞ്ഞു. ഇത് ഉത്തരവാണ്. അതിനൊരു രഹസ്യസ്വഭാവമൊന്നുമില്ല.
