Connect with us

അതിജീവിതയുടെ ആ ചങ്കൂറ്റം സമ്മതിച്ചു ; കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കി ;വൈറലായി കുറിപ്പ്!

News

അതിജീവിതയുടെ ആ ചങ്കൂറ്റം സമ്മതിച്ചു ; കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കി ;വൈറലായി കുറിപ്പ്!

അതിജീവിതയുടെ ആ ചങ്കൂറ്റം സമ്മതിച്ചു ; കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കി ;വൈറലായി കുറിപ്പ്!

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിനുള്ള സമയ പരിധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെ കൂടുതൽ സമയം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. മൂന്ന് മാസം കൂടി സമയം നീട്ടി വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത് സർക്കാറിനെ വലിയ പ്രതിരോധത്തിലായിരുന്നു കൊണ്ടുചെന്നെത്തിച്ചത്. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി തന്നെ നേരിട്ട് നടിയെ കാണാന്‍ തീരുമാനിച്ചത്. ഇതോടെ വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വിരാമാം ആവുകയും ചെയ്തു.

യഥാർത്ഥത്തില്‍ ഇതിലൂടെ അതിജീവിത കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിക്കാൻ ചങ്കൂറ്റം കാണിക്കുകയായിരുന്നുവെന്നാണ് അനന്തു സുരേഷ് കുമാർ എന്നയാള്‍ ഫേസ്ബുക്കില്‍ കുറികുന്നത്.അസാമാന്യ ധൈര്യത്തിന്റെയും സഹനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകം ആണവള്‍ എന്നും അദ്ദേഹം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ പൂർണ്ണരൂപം ഇങ്ങനെ..

കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിക്കാൻ ചങ്കൂറ്റം കാണിക്കുന്ന അക്ഷരാർഥത്തിൽ അതിജീവിതയായ പ്രിയപ്പെട്ട ‘നടിക്ക്’ എന്റെ നൂറായിരിയം അഭിവാദ്യങ്ങൾ. അസാമാന്യ ധൈര്യത്തിന്റെയും സഹനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകം ആണവൾ.

വീര നായകൻ മുഖ്യമന്ത്രി അതിജീവിതയുടെ രക്ഷക്കെത്തി. അതിജീവിത സർക്കാരിനോട് മാപ്പ് ചോദിച്ചു. അങ്ങനെ സർക്കാരിനെതിരായ ദുഷ്പ്രചരണങ്ങൾ തകർന്നടിഞ്ഞു. ഇനി നമുക്ക് പടക്കം പൊട്ടിച്ച് ആഘോഷിക്കാം എന്നൊക്കെ പറഞ്ഞ് ഇറങ്ങുന്ന വയറ്റിപിഴപ്പിന് വേണ്ടി രാഷ്ട്രീയ അടിമകൾ ആയി പോയ പാവങ്ങളോട് ഒന്ന് മാത്രമേ പറയാനുള്ളു.


ഒരു ഉപതിരഞ്ഞെടുപ്പും, ഒരു ഹൈക്കോടതി ഹർജിയും, ഭരണ മുന്നണിയിലെ തലതൊട്ടപ്പന്മാരിൽ നിന്നുള്ള വിവരംകെട്ട രാഷ്ട്രീയ ആരോപണങ്ങളും ക്രൂരമായ അധിക്ഷേപങ്ങളും, ഒരു മുഖ്യമന്ത്രി സന്ദർശനവും വേണ്ടി വന്നു നമ്മുടെ നാട്ടിൽ ഒരു അതിജീവിതയ്ക്ക് തനിക്കെതിരെയുണ്ടായ അതിക്രൂരമായ നീതി നിഷേധത്തിന്റെ കേസിൽ, കേസ് അന്വേഷണം അവസാനിപ്പിക്കില്ല, കേസ് അട്ടിമറിക്കില്ല എന്നൊരു ഉറപ്പ് വാക്കലെങ്കിലും ഈ ഭരണകൂടത്തിൽ നിന്ന് വാങ്ങിയെടുക്കാൻ. അതും കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഇനി വെറും മൂന്ന് ദിവസം മാത്രം അവശേഷിക്കുന്ന ഈ അവസരത്തിൽ. ഇതെല്ലം നടക്കുമ്പോഴും ഇന്ന് ഈ നിമിഷം വരെയും കേസ് അന്വേഷണത്തിന് കൂടതൽ സമയം വേണം എന്നൊരു ആവശ്യം പ്രാസിക്യൂഷൻ കോടതിയുടെ മുന്നിൽ സമർപ്പിച്ചിട്ടില്ല. തീർച്ചയായും ആറാടാനും അഭിമാനിക്കാനും മധുരം വിളമ്പി ആഘോഷിക്കാനുമുള്ള വക തന്നെയാണ് ഇത്. ഒരു സംശയവും ഇല്ല.

പിന്നെ ദുരൂഹമായ, രാഷ്ട്രീയ പ്രേരിതമായി ആരോപണം ഉന്നയിച്ച, ഈ ‘നാറ്റകേസിലെ’ അതിജീവതയെ കാണാൻ മനസ്സ് കാണിച്ച മുഖ്യമന്ത്രി തീർച്ചയായും വലിയവൻ തന്നെയാണ്. അദ്ദേഹം അഭിനന്ദനം അർഹിക്കുന്നു എന്ന കാര്യത്തിലും യാതൊരു സംശയവും ഇല്ല. തീർച്ച. കേസ് അട്ടിമറിക്കാൻ മുൻപ് നടത്തിയ കുടില ശ്രമങ്ങൾ എല്ലാം മാറ്റി നിർത്തിയാലും, ഇപ്പോൾ ലഭിച്ച ഇത്രയധികം ഡിജിറ്റൽ തെളിവുകൾ അടക്കമുള്ളവ പരിശോധിക്കാനുള്ള ന്യായമായ സമയം പോലും ലഭിക്കാത്ത ഈ അവസരത്തിൽ അന്വേഷണത്തിന് കൂടതൽ സമയം ആവശ്യപ്പെടാതെ ധൃതി പിടിച്ച് കുറ്റപത്രം സമർപ്പിച്ച് കൈ കഴുകാൻ തയ്യാറായതിന്റെ പേര് ‘അട്ടിമറി’ എന്നല്ലാതെ മറ്റെന്താണ് ? അതിൽ സർക്കാർ തലത്തിലുള്ള ഇടപെടൽ ഉണ്ടായി എന്ന ആരോപണം അതിജീവിത ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇപ്പോഴും രേഖാമൂലം തന്നെ അവശേഷിക്കുന്നു.

ഒന്നല്ല രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ ചിണുങ്ങി പിണങ്ങി പോയ കേസ് ആണിത്. ഒന്നല്ല മൂന്ന് ഡി ജി പി മാർ ശക്തനായ പ്രതിക്ക് വേണ്ടി ഇടപെടൽ നടത്തിയതിന്റെ കൃത്യമായ തെളിവുകൾ പൊതുസമൂഹത്തിന്റെ മുന്നിലുള്ള കേസാണിത്. ഒന്നല്ല ഇരുപത് പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറിയ കേസാണിത് . ഒരു ജഡ്ജിയുടെ ക്രൂരമായ സമീപനങ്ങൾക്ക് എതിരെ ഒരു അതിജീവിതയ്ക്ക് മറ്റൊരു ഉയർന്ന കോടതിയിൽ പരാതിപ്പെടേണ്ട ഗതികേട് ഉണ്ടാക്കിയ കേസ് ആണിത്. കേസിലെ നിർണ്ണായക തെളുവുകളായ കോടതിയുടെ സംരക്ഷണയിൽ ഉണ്ടായിരുന്ന ദൃശ്യങ്ങളുടെ കാര്യത്തിൽ അനധികൃതമായ നിയമവിരുദ്ധമായ കൃത്രിമങ്ങൾ വർഷങ്ങൾക്ക് മുൻപ് നടന്നതിന്റെ വ്യകതമായ തെളിവുകൾ പുറത്ത് വന്നിട്ടും അതിൻമേൽ ഒരു നടപടിയും സ്വീകരിക്കപ്പെട്ടിട്ടില്ലാത്ത ഒരു കേസും ആണിത്

കേസിലെ എട്ടാം പ്രതി ദിലീപിന് വേണ്ടിയും ഭരിക്കുന്ന പാർട്ടിക്ക് വളരെ വേണ്ടപ്പെട്ട ടി പി ചന്ദ്രശേഖരൻ വധകേസിലെ പ്രതിപട്ടികയിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾക്ക് വേണ്ടിയും ഹാജരായ അഡ്വ ശ്രീമാൻ രാമൻ പിള്ളയ്‌ക്കെതിരെ നേരിട്ടുള്ള തെളിവുകൾ ലഭിച്ച ശേഷം അദ്ദേഹത്തിലേക്ക് നേരിട്ടുള്ള അന്വേഷണത്തിലേക്കും ചോദ്യം ചെയ്യലിലേക്കും കാര്യങ്ങൾ നീങ്ങിയപ്പോൾ ആ നിമിഷം പൂട്ട് വീണ ആ നിമിഷം ഫുൾ സ്റ്റോപ്പ് ഇട്ട കേസ് ആണിത്. ഇപ്പോൾ രാമൻപിള്ള അദ്ദേഹം ദിലീപിനെ പഠിപ്പിച്ച കാര്യങ്ങളുടെ പേരിൽ ഫോൺ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ നിയമത്തിന് മുന്നിൽ വരേണ്ടി വന്നാൽ, നാളെ അദ്ദേഹം പണ്ട് ടി പി കേസിലെ പ്രതികളെയും അതിന്റെ പിന്നിൽ ഗൂഢാലോചന നടത്തിയവരെയും പലതും പഠിപ്പിച്ചതിന്റെ പേരിലും സമാധാനം പറയേണ്ട ഒരു അവസ്ഥ ഉണ്ടാവുകയോ മറ്റോ ചെയ്താലോ എന്ന ഭരണപാർട്ടിക്ക് ഉണ്ടാകാവുന്ന മനപ്രയാസം നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളു. പോട്ടെ സാരമില്ല.

അപ്പൊ ഇതിനെല്ലാം ഉള്ള പരിഹാരവും ഉത്തരവുമായി ഇപ്പൊ അതിജീവിത ഇന്ന് മുഖ്യമന്ത്രിയുമായി നടത്തിയ എട്ട് മിനിറ്റ് കൂടിക്കാഴ്ച കൊണ്ട് എന്ന് വിശ്വസിച്ച് പൂത്തിരി കത്തിച്ച് ആഘോഷിക്കാൻ ഇറങ്ങുന്നവരോട്, അത് നന്നായി തന്നെ കത്തിച്ച് ആഘോഷിക്കൂ എന്ന് മാത്രമേ പറയാനുള്ളു. ഈ അടുത്ത കാലത്ത് കേസിന് പുതുജീവൻ നൽകിയ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തുലുകൾ പോലും ഈ സർക്കാർ അന്വേഷിച്ച് തുടങ്ങിയത് ഇതേ അതിജീവിത തന്നെ രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിന് ശേഷമായിരുന്നു എന്നതും അഭിമാനം കൊണ്ട് പുളകം കൊള്ളാവുന്ന മറ്റൊരു സമീപകാല ചരിത്രം.

സർക്കാരിന് ബുദ്ധിമുട്ടായെങ്കിൽ മാപ്പ്, മുഖ്യമന്ത്രി തന്ന ഉറപ്പിൽ അതിയായ സന്തോഷം, സർക്കാരിൽ പൂർണ്ണ വിശ്വാസം എന്ന് അവൾ പറയുന്നത് അവളുടെ വലിയ മനസ്സ്. അവളുടെ വലിയ സംസ്കാരം. കോടിയേരി ബാലകൃഷ്ണനും, ഇ പി ജയരാജനും മണിയാശാനും ആന്റണി രാജുവും അവളോട് കാണിക്കാതിരുന്ന, അവളിൽ നിന്ന് കണ്ടു പഠിക്കേണ്ട സംസ്കാരം. ഈ നാട്ടിലെ നിയമങ്ങളോടും ഈ നാട്ടിലെ ജനാധിപത്യത്തോടും അവൾ ഇന്നും കാണിക്കുന്ന അടിയുറച്ച വിശ്വാസമാണ് ഇത്. ഈ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് ഈ നാട്ടിലെ ഭരണകൂടത്തിന്റെയും നീതി ന്യായ വ്യവസ്ഥയുടെയും ഭാഗമായി നിൽക്കുന്ന ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്.

Continue Reading
You may also like...

More in News

Trending

Recent

To Top