Actress
ബംഗാളി നടിയെ മരിച്ചനിലയില്‍ കണ്ടെത്തി
ബംഗാളി നടിയെ മരിച്ചനിലയില്‍ കണ്ടെത്തി
ബംഗാളി നടിയെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്ളാറ്റിലാണ് ബിദിഷ ഡേ മജൂംദറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിൽ നിന്നും ബിദിഷയുടെ ആത്മഹത്യ കുറിച്ച് കണ്ടെത്തിയിട്ടുണ്ട്.
നാല് മാസം മുമ്പാണ് മോഡലുകൂടിയായ ബിദിഷ കൊല്‍ക്കത്തയിലെ ഫ്ളാറ്റില്‍ വാടകയ്ക്കാണ് താമസം തുടങ്ങിയത്. കാമുകനുമായുള്ള പ്രശ്നങ്ങളാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചനകൾ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
നടി പല്ലവിയുടെ വിയോഗം വാർത്ത വന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ബിദിഷയുടെ മരണവാർത്തയും പുറത്തുവരുന്നത്.
പതിനഞ്ചാം തീയതിയാണ് ബംഗാളി നടി പല്ലവി ദേയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പല്ലവിക്കും ഇരുപത്തിയൊന്നായിരുന്നു പ്രായം. മോന് മാനേ നാ എന്ന സീരിയലിലൂടെയാണ് പല്ലവി പ്രേക്ഷക ശ്രദ്ധനേടുന്നത്. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വരെ പല്ലവി ഷൂട്ടിങ്ങിന് എത്തിയിരുന്നു. സന്തോഷവതിയായാണ് കാണപ്പെട്ടതെന്നും എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി തോന്നിയില്ലെന്നാണ് സഹപ്രവര്‍ത്തകർ പറഞ്ഞിരുന്നു.
