Connect with us

മലയാള സിനിമയിലെ നടിമാര്‍ക്കിടയില്‍ വലിയൊരു ട്രാപ്പ് ഉണ്ട്; ചിലരെങ്കിലും മുകളിലേക്ക് പോകാനായി വളഞ്ഞ വഴികള്‍ സ്വീകരിച്ചിരിക്കാം ; വെളിപ്പെടുത്തി മാല പാർവതി !

Actress

മലയാള സിനിമയിലെ നടിമാര്‍ക്കിടയില്‍ വലിയൊരു ട്രാപ്പ് ഉണ്ട്; ചിലരെങ്കിലും മുകളിലേക്ക് പോകാനായി വളഞ്ഞ വഴികള്‍ സ്വീകരിച്ചിരിക്കാം ; വെളിപ്പെടുത്തി മാല പാർവതി !

മലയാള സിനിമയിലെ നടിമാര്‍ക്കിടയില്‍ വലിയൊരു ട്രാപ്പ് ഉണ്ട്; ചിലരെങ്കിലും മുകളിലേക്ക് പോകാനായി വളഞ്ഞ വഴികള്‍ സ്വീകരിച്ചിരിക്കാം ; വെളിപ്പെടുത്തി മാല പാർവതി !

താരസംഘടനയായ ഐസിസിയില്‍ നിന്ന് രാജിവെച്ചത് അടക്കം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിൽക്കുകയാണ് നടി മാലാ പാര്‍വതി. തന്നെ സെറ്റില്‍ വെച്ച് മോശമായി ഒരു നടന്‍ സ്പര്‍ശിച്ചു എന്നെല്ലാം അവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ നടിമാര്‍ക്കിടയില്‍ വലിയൊരു ട്രാപ്പുണ്ടെന്ന് പറയുകയാണ് മാല പാർവതി

ഉദ്ദേശിച്ച ഉയരങ്ങളിലെത്താന്‍ പല നടിമാര്‍ക്കും സമ്മര്‍ദങ്ങളുണ്ടാവും. കാരണം ആ രീതിയില്‍ ഇന്‍ഡസ്ട്രിയില്‍ കാര്യങ്ങള്‍ നടക്കുന്നുണ്ട്. അപ്പോള്‍ അതിന് വഴങ്ങി പോകുമെന്ന് മാലാ പാര്‍വതി പറയുന്നു. ഇതിനെയൊക്കെ തടയാനായിരുന്നു മാറ്റങ്ങളും നിയമങ്ങളും വേണമെന്ന് പറഞ്ഞതെന്ന് അവര്‍ പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

ചിലരെങ്കിലും മുകളിലേക്ക് പോകാനായി വളഞ്ഞ വഴികള്‍ സ്വീകരിച്ചിരിക്കാമെന്ന് നടി പറയുന്നു. ഒരു സിനിമയില്‍ നായികയായിട്ട് വന്നിട്ട്, അവരെ ചാനലും സിനിമയുമെല്ലാം സെലിബ്രേറ്റ് ചെയ്ത് കഴിഞ്ഞാലും പ്രശ്‌നമുണ്ടാവും. രണ്ടാമത്തെയും മൂന്നാമത്തെയും സിനിമ ഇവര്‍ക്ക് ശരിക്കും പ്രശ്‌നമാകും. കാരണം ആദ്യ സിനിമ പോലെ വീണ്ടും സിനിമ കിട്ടാതാവുമ്പോള്‍ ഇതൊക്കെ സംഭവിച്ചേക്കാം. അത് ഓരോ നടിമാരുടെയും മനോഭാവം പോലെയിരിക്കും. പല നടിമാര്‍ക്കും ഇതൊരു ട്രാപ്പ് പോലെ അനുഭവപ്പെട്ടേക്കാം. ഇതൊക്കെ ശരിക്കും നായികമാര്‍ക്ക് മാത്രമേ അറിയൂ. അവരോടാണ് ഇക്കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതെന്നും മാലാ പാര്‍വതി വ്യക്തമാക്കി.

ചിലര്‍ക്കെങ്കിലും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വരാം. അത്തരം കാര്യങ്ങളെ നിയന്ത്രിക്കാനുള്ള പോഷ് ആക്ട്. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ തടയുന്നതിനുള്ള നിയമമാണ് അത്. അങ്ങനെയൊരു പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാനാണ് പോഷ് ആക്ടും ഐസിസിയുമെല്ലാം ഇവിടെ ഉണ്ടാക്കാന്‍ പറയുന്നത്. ഐസിസിയില്‍ രാജിവെക്കാതിരിക്കാന്‍ നമുക്ക് നിര്‍വാഹമില്ല.

കാരണം താരസംഘടനയായ അമ്മയുടേത് ജെസിബി പോലൊരു കൈയ്യാണ്. ആ സമിതിയില്‍ ഇരുന്ന് തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ഇല്ലെങ്കില്‍ അവര്‍ നമ്മുടെ കഴുത്തിന് പിടിക്കും. അങ്ങനെയാണ് ഐസിസിയിലെ നിയമം എഴുതി വെച്ചിരിക്കുന്നതെന്നും മാലാ പാര്‍വതി പറഞ്ഞു.

നമുക്ക് ഈ ഐസിസി അംഗമായി കഴിഞ്ഞാല്‍ ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. ഡിസ്ട്രിക്ട് ഓഫീസര്‍ക്ക്, അതിന് മുകളിലുള്ളവര്‍ക്ക് എന്നിങ്ങനെ വിവരങ്ങള്‍ കൊടുക്കണം. നമ്മളോട് ചോദ്യങ്ങള്‍ വരണം. ഒരു സമിതിയില്‍ നില്‍ക്കുമ്പോള്‍, അവര്‍ നമ്മളോട് സഹകരിക്കുന്നില്ലെങ്കില്‍ അതില്‍ നില്‍ക്കാതിരിക്കുക എന്നതാണ് ഏറ്റവും നല്ലത്. ഇല്ലെങ്കില്‍ നിയമപരമായി നമ്മള്‍ പെട്ടുപോകുമെന്നും നടി പറയുന്നു. അമല്‍ നീരദിന്റെ സെറ്റില്‍ അതുപോലെ വളരെ സേഫാണ്. നമുക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ കൂടെ നില്‍ക്കുന്നയാളാണ് മമ്മൂക്ക. അതുപോലെ തന്നെയാണ് ജാഫര്‍ ഇടുക്കിയും. വളരെ ബഹുമാനത്തോടെയാണ് അവര്‍ നമ്മളെ കാണുന്നതെന്നും മാലാ പാര്‍വതി പറഞ്ഞു.
നേരത്തെ മാലാ പാര്‍വതി നടത്തിയ ചില വെളിപ്പെടുത്തലുകള്‍ വലിയ വിവാദമായിരുന്നു. ചിലപ്പോഴൊക്കെ കഥാപാത്രം ആവശ്യപ്പെടുന്നതിന് അപ്പുറത്ത് സ്പര്‍ശിക്കുന്നവരുണ്ടെന്ന് നടി പറയുന്നു.

എന്നാല്‍ താന്‍ അതിനെ ഗൗനിക്കാറില്ലെന്നും, അവര്‍ക്ക് തലയ്ക്ക് സുഖമില്ലാത്തതിന് നമ്മളെന്ത് ചെയ്യാനാണെന്നും മാലാ പാര്‍വതി പറയുന്നു. താന്‍ പരാതിപ്പെട്ടിട്ടില്ലെന്നും താരം പറഞ്ഞു. ആദ്യത്തെ അനുഭവം ഒരു തമിഴ് നടനില്‍ നിന്നായിരുന്നു. ഒരു ഡയലോഗ് പറയുന്നതിനിടെ എന്നെ അയാള്‍ വളരെ മോശമായി സ്പര്‍ശിച്ചു. അപ്പോള്‍ ഡയറക്ടര്‍ ആ ഹാന്‍ഡ് മൂവ്‌മെന്റ് ഒഴിവാക്കിയിട്ട് ഒന്ന് കൂടെ എടുക്കാമെന്ന് പറഞ്ഞു. ഹാന്‍ഡ് മൂവ്‌മെന്റ് എന്ന് പറഞ്ഞാല്‍ എന്നെ കയറി പിടിച്ചതാണെന്ന് മാലാ പാര്‍വതി പറഞ്ഞു.

എനിക്ക് വല്ലാതെയായി, ഞാന്‍ സതീഷിനെ വിളിച്ച് കാര്യം പറഞ്ഞു. നിന്നോട് സിനിമയില്‍പോയി അഭിനയിക്കാന്‍ ആരും പറഞ്ഞതല്ലല്ലോ, സ്വന്തമായിട്ട് പോയതല്ലേ, തോറ്റിട്ട് വരാന്‍ പാടില്ലെന്നും, ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നുമായിരുന്നു മറുപടി. അന്ന് മുഴുവന്‍ ഞാന്‍ കരഞ്ഞെങ്കില്‍ എനിക്ക് ധൈര്യം കൈവന്നു. ഇപ്പോള്‍ എനിക്ക് അതൊക്കെ കോമഡിയാണ്.

ഔരാള്‍ എന്ത് ബോറന്‍ ആയിരിക്കുന്നത് കൊണ്ടാകും അങ്ങനൊക്കെ ചെയ്യുന്നതെന്ന് നടി പറഞ്ഞു. ഞാന്‍ വര്‍ക്ക് ചെയ്ത മനു ആനന്ദും വിഷ്ണു വിശാലുമൊക്കെ വളരെ പ്രൊഷഫണലാണ്. ചില ആള്‍ക്കാരുടെ മാനസികമായ പ്രശ്‌നങ്ങള്‍ ഇടയ്ക്ക് പുറത്തുവരും. തമിഴില്‍നിന്ന് കോമ്പ്രമൈസ് ചെയ്യുമോ എത്ര വേണമെങ്കിലും കിട്ടുമെന്ന് പറഞ്ഞു. ഞാന്‍ അത്തരക്കാരിയല്ലെന്നും മറുപടിയും നല്‍കിയെന്ന് മാലാ പാര്‍വതി പറഞ്ഞു.

Continue Reading
You may also like...

More in Actress

Trending

Recent

To Top