Connect with us

കുരുക്ക് മുറുകി നിക്കി ഗൽറാണിയുടെ സഹോദരി സഞ്ജന ഗല്‍റാണിയുടെ വസതിയിൽ റെയ്ഡ്; ലഹരി മരുന്ന് കേസുമായുള്ള ആ ബന്ധം

News

സഞ്ജന ഗല്‍റാണിയുടെ ബെംഗളൂരുവിലെ വസതിയിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് (സിസിബി) റെയ്ഡ്. ഒട്ടേറെ മലയാള സിനിമകളിൽ നായികയായ നിക്കി ഗൽറാണിയുടെ സഹോദരിയാണു സഞ്ജന. കഴിഞ്ഞ ദിവസം ലഹരി മരുന്ന് കേസില്‍ സിസിബി സഞ്ജനയെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് സെർച്ച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്

വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജന, നടി രാഗിണി ദ്വിവേദി എന്നിവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണം സംഘം വ്യക്തമാക്കിയിരുന്നു

രാഹുൽ ഷെട്ടിക്കൊപ്പം സഞ്ജന നിശാപാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിരുന്നു. കന്നഡ സിനിമാ ലഹരി മാഫിയയുമായി നടിക്ക് അടുത്ത ബന്ധമുണ്ടെന്ന് വാർത്തകൾ പ്രചരിക്കുന്നതിനു പിന്നാലെയാണ് താരത്തിന്റെ വസതിയിൽ റെയ്ഡ് നടന്നത്.

More in News

Trending

Recent

To Top