Malayalam Breaking News
അഭിഭാഷകന്‍ മുംബൈയില്‍ പോയതിന്റെ വിമാന ടിക്കറ്റും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും കോടതിയിൽ, കോടതിയുടെ ഒരൊറ്റ ചോദ്യത്തിൽ ഉരുകി പ്രോസിക്യൂഷൻ, രക്ഷിക്കാൻ ആ കൈകൾ, നാടകീയ രംഗങ്ങൾ പര്യവസാനത്തിലേക്ക്
അഭിഭാഷകന്‍ മുംബൈയില്‍ പോയതിന്റെ വിമാന ടിക്കറ്റും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും കോടതിയിൽ, കോടതിയുടെ ഒരൊറ്റ ചോദ്യത്തിൽ ഉരുകി പ്രോസിക്യൂഷൻ, രക്ഷിക്കാൻ ആ കൈകൾ, നാടകീയ രംഗങ്ങൾ പര്യവസാനത്തിലേക്ക്
നടിയെ ആക്രമിച്ച കേസില്‍ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ്റെ അപേക്ഷ വിചാരണക്കോടതി പരിഗണിക്കുകയാണ്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്‍റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരിക്കുന്നു.
ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നും ദിലീപിനെതിരെ തെളിവുണ്ടെന്ന് പ്രേസിക്യൂഷന്‍ പറയുകയാണ്. അഭിഭാഷകന്‍ മുംബൈയില്‍ പോയതിന് തെളിവുണ്ട്. വിമാന ടിക്കറ്റും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഫോണിലെ വാട്സാപ്പ് ചാറ്റുകളും നശിപ്പിച്ചുവെന്നും പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു. എന്നാൽ ഇത് എങ്ങനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തുമെന്ന് കോടതി ചോദിച്ചു. ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ മാത്രമേ തെളിവ് നശിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കൂവെന്നും കോടതി വ്യക്തമാക്കി. തെളിവ് നശിപ്പിച്ച ജനുവരി 29,30 തിയതികള്‍ സുപ്രധാനമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
2017ല്‍ മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം ദിലീപിന് ജാമ്യം അനുവദിച്ചത് ഹൈക്കോടതിയാണ്. സാക്ഷികളെ സ്വാധീനിക്കരുത്, കേസ് അന്വേഷണത്തില്‍ ഇടപെടരുത്, കേസിനെ ബാധിക്കുന്ന മറ്റൊരു രീതിയിലും പ്രവര്‍ത്തിക്കരുത് തുടങ്ങിയ നിബന്ധനകള്‍ പ്രകാരമായിരുന്നു ജാമ്യം. എന്നാല്‍ ഈ വ്യവസ്ഥ ദിലീപ് ലംഘിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.
നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. ദിലീപിന്‍റെ ജാമ്യം റദ്ദാക്കാനാവശ്യമായ തെളിവെന്താണെന്ന് പ്രോസിക്യൂഷനോട് കഴിഞ്ഞ തവണ വിചാരണ കോടതി ചോദിച്ചിരുന്നു. നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കരുതെന്നും പൊതുജനാഭിപ്രായം നോക്കിയല്ല പ്രവർത്തിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യൂഷൻ എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്നും കോടതി ആരാഞ്ഞിരുന്നു. പ്രോസിക്യൂഷന് വലിയ രീതിയിലുള്ള വിമർശനമാണ് കോടതിയിൽ നിന്നും നേരിടേണ്ടി വന്നത്. .
ഗണേഷ് കുമാറിന്‍റെ സെക്രട്ടറിയായ പ്രദീപ് സാക്ഷിയായ വിപിൻ ലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നത് എങ്ങനെയാണ് പ്രോസിക്യൂഷൻ സ്ഥാപിക്കാൻ കഴിയുന്നതെന്നും കോടതി ചോദിച്ചു. അതേസമയം, പ്രദീപ് വിപിൻ ലാലിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് കൊണ്ട് പ്രയോജനം ദിലീപിനാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ഏതെങ്കിലും പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചതായി സാക്ഷികളുടെ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോയെന്നായിരുന്നു കോടതിയുടെ മറു ചോദ്യം. പ്രോസിക്യൂഷൻ കൃത്യമായ തെളിവുകളുമായി കോടതിയിലെത്തണമെന്ന് വിചാരണ കോടതി പറഞ്ഞിരുന്നു.
വിപിന്‍ ലാല്‍,ജിന്‍സണ്‍,സാഗര്‍ വിന്‍സന്‍റ്,ശരത് ബാബു,സുനീര്‍,ഡോ.ഹൈദരലി,ദാസന്‍ എന്നീ സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ്റെ ആരോപണം.
