ഇന്റര്‍വെല്‍ സമയത്ത് അടുത്തിരുന്ന ഒരു ഗൃഹനാഥന് ഭാര്യയോട് പറയുന്നത് കേട്ടു, അത് മനസ്സിലായതോടെ ആ സിനിമയോടുള്ള സ്നേഹം അവിടെ അവസാനിച്ചു; സംവിധായകൻ പറയുന്നു
കുഞ്ചാക്കോ ബോബന് ടൈറ്റില്‍ റോളിലെത്തിയ രാമന്റെ ഏദന്‍ തോട്ടത്തിൽ അനു സിത്താരയായിരുന്നു നായികാ വേഷത്തില്‍ എത്തിയിരുന്നത്. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്ത ദിവസം ഒരു പ്രേക്ഷകനില്‍ നിന്ന് നേരിട്ട് കേട്ട ഒരു കമന്റ് ആ ചിത്രത്തോളുള്ള തന്റെ സ്നേഹം കളഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന് രഞ്ജിത്ത് ശങ്കര്‍
‘രാമന്റെ ഏദന്‍ തോട്ടം റിലീസ് ദിവസം ഇന്റര്‍വെല്‍ സമയത്ത് അടുത്തിരുന്ന ഒരു ഗൃഹനാഥന് ഭാര്യയോട് പറയുന്നത് കേട്ടു ‘അവന്റെ ഒരു urban കാട്!’ ഞാന്‍ അടുത്തുണ്ട് എന്നറിയാതെ വളരെ genuine ആയി അയാള്‍ക്ക് തോന്നിയ കമന്റ് ആണെന്ന് മനസ്സിലായതോടെ ആ സിനിമയോടുള്ള സ്നേഹം അവിടെ അവസാനിച്ചു. ഇതിന്റെ വിഷമം തീര്‍ക്കാന്‍ പുണ്യാളന് 2 ഉടനെ തുടങ്ങാന്‍ തീരുമാനിച്ചു.’
‘അതിന്റെ ഷൂട്ട് നടക്കുമ്പോഴാണ് ഇന്റര്‍നെറ്റില്‍ രാമന് വലിയ ചര്‍ച്ചയാകുന്നു എന്നറിയുന്നത്.5 വര്‍ഷം കഴിയുമ്പോള്‍ ആ സിനിമയെ സ്നേഹിക്കുന്നവര്‍ കൂടുകയും വെറുക്കുന്നവര്‍ കുറയുകയും ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു.എങ്കിലും ഏദന്‍ തോട്ടം ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക ആ ഗൃഹനാഥനെ അണ്. ചില ഓര്‍മകള്‍ അങ്ങിനെയും ആണ്..’ രഞ്ജിത്ത് ശങ്കര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
