News
ആലുവ ജയില്‍ ദിലീപിന് ജന്മഗൃഹം പോലെയാണ്…. അവനെ തീർക്കാനായിരുന്നു പദ്ധതി കുറ്റവാളി ജയിലില്‍ തൂങ്ങി മരിച്ച നിലയിലോ മറ്റേതെങ്കിലും തരത്തില്‍ മരിച്ച നിലയിലോ കണ്ടെത്തിയെന്ന് വാര്‍ത്തകള്‍ കാണാറില്ലേ! അടുത്ത ബോംബ് പൊട്ടിച്ച് ബാലചന്ദ്രകുമാർ
ആലുവ ജയില്‍ ദിലീപിന് ജന്മഗൃഹം പോലെയാണ്…. അവനെ തീർക്കാനായിരുന്നു പദ്ധതി കുറ്റവാളി ജയിലില്‍ തൂങ്ങി മരിച്ച നിലയിലോ മറ്റേതെങ്കിലും തരത്തില്‍ മരിച്ച നിലയിലോ കണ്ടെത്തിയെന്ന് വാര്‍ത്തകള്‍ കാണാറില്ലേ! അടുത്ത ബോംബ് പൊട്ടിച്ച് ബാലചന്ദ്രകുമാർ
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് കുരുക്കായേക്കാവുന്ന നിര്‍ണായക ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. നടിയെ വാഹനത്തില്‍ തട്ടിക്കൊണ്ട് പോയി ആക്രമിച്ച യാത്ര കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപും സംഘവും പുനരാവിഷ്‌ക്കരിച്ചു എന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവി യാണ് പുറത്ത് വിട്ടത്. ദിലീപ് മുംബൈയില്‍ കൊണ്ടുപോയി മൊബൈല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്ത ദൃശ്യങ്ങളാണ് ഇത് എന്നാണ് റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചാനല്‍ പുറത്ത് വിട്ട വീഡിയോയിലെ ഓഡിയോ ദിലീപ് അടക്കമുളളവരുടേതാണ് എന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറയുന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യം കണ്ടതിന് ശേഷമായിരിക്കണം യാത്ര പുനരാവിഷ്‌ക്കരിച്ചത് എന്നും ബാലചന്ദ്ര കുമാർ പറയുന്നു. മാത്രമല്ല സുപ്രീം കോടതിയിൽ പോയി പൾസർ സുനിയെ ജാമ്യത്തിലിറക്കാൻ ആരെങ്കിലും ശ്രമിക്കുന്നെങ്കിൽ അത് എട്ടാം പ്രതി തന്നെ ആയിരിക്കുമെന്നും ബാലചന്ദ്ര കുമാർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
ബാലചന്ദ്ര കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ
”ദിലീപ് അടിസ്ഥാനപരമായി ഒരു സംവിധായകന്‍ ആയത് കൊണ്ട് തന്നെ യാത്ര പുനരാവിഷ്‌ക്കരിച്ചിരിക്കും. സഹസംവിധായകനായതിന് ശേഷമാണ് ദിലീപ് നടനായത്. നേരത്തെ തന്നെ ദിലീപ് ദൃശ്യം കണ്ടിരുന്നു എന്നത് താന്‍ പറഞ്ഞ കാര്യമാണ്. ദൃശ്യം കണ്ടതിന് ശേഷമായിരിക്കണം യാത്ര പുനരാവിഷ്‌ക്കരിച്ചത്. വീഡിയോയിലെ ശബ്ദം താന്‍ തിരിച്ചറിയുന്നത് സുരാജും ശരതും ദിലീപുമാണ്. മറ്റേയാളുടെ ശബ്ദം അറിയില്ല.
”ഈ കേസിനെ അട്ടിമറിക്കാന്‍ വേണ്ടിയുളള നാലഞ്ച് പേരടങ്ങുന്ന കോക്കസ് ആണിത്. ദൃശ്യം കയ്യില്‍ വെച്ച് തന്നെയാണ് ഇവര്‍ യാത്ര നടത്തിയത് എന്നാണ് പൂര്‍ണമായും കരുതുന്നത്. പള്‍സര്‍ സുനിയെ വിയൂര്‍ ജയിലില്‍ നിന്ന് ആലുവയിലേക്ക് കൊണ്ടുവരുന്നത് സ്വാധീനം ചെലുത്താന്‍ വേണ്ടി ആയിരിക്കാം എന്ന് പലരും അഭിപ്രായപ്പെട്ടു. പള്‍സര്‍ സുനിയെ ജാമ്യത്തിലിറക്കി അപായപ്പെടുത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു”.
”കോപ്പന്മാര്‍ ഇറങ്ങട്ടെ, നമ്മള്‍ കാണിച്ച് കൊടുക്കുമല്ലോ എന്ന് ശരത് തന്നെ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ഓഡിയോ താന്‍ പോലീസിന് കൊടുത്തിട്ടുണ്ട്. താന്‍ കണ്ട ആംഗിള്‍ എന്നത് സുനിയെ ആലുവ ജയിലിലേക്ക് വരുത്തുന്നത് അടി കൊടുക്കാനൊന്നുമല്ല, അപായപ്പെടുത്താനാണ്. ആലുവ ജയില്‍ ദിലീപിന് ജന്മഗൃഹം പോലെയാണ്. കുറ്റവാളി ജയിലില്‍ തൂങ്ങി മരിച്ച നിലയിലോ മറ്റേതെങ്കിലും തരത്തില്‍ മരിച്ച നിലയിലോ കണ്ടെത്തിയെന്ന് വാര്‍ത്തകള്‍ കാണാറില്ലേ”
”അത്തരത്തില്‍ ഏതെങ്കിലും ഒരു പത്രത്തിന്റെ കോളത്തില്‍ വാര്‍ത്തയാക്കി തീര്‍ക്കാന്‍ അവര്‍ പദ്ധതി ഇട്ടിരുന്നു എന്നത് താന്‍ പോലീസിന് മൊഴി കൊടുത്തിരുന്നു. പള്‍സര്‍ സുനി ജയിലില്‍ കിടക്കുന്നതാണ് ജീവന് ഏറ്റവും വലിയ സുരക്ഷ. സുനിയെ ജയില്‍ മാറ്റാനും ജാമ്യത്തിലെടുക്കാനും ഇവര്‍ പദ്ധതി ഇട്ടിരുന്നു. ഇതൊന്നും പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഇതൊക്കെ പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്”.
”പള്‍സര്‍ സുനിയെ സ്വാധീനിക്കാന്‍ വേണ്ടിയാണ് വിയ്യൂര്‍ ജയിലില്‍ നിന്ന് ആലുവയിലേക്ക് മാറ്റാന്‍ ശ്രമിച്ചതെന്ന് പറഞ്ഞാല്‍ ഒരിക്കലും വിശ്വസിക്കില്ല. കാരണം അപ്പോഴേക്കും കൈവിട്ട് പോയിരുന്നു. ഇദ്ദേഹം കുറ്റവാളിയായി മുദ്ര കുത്തപ്പെട്ടുവെന്ന് ജനങ്ങളെല്ലാം അറിഞ്ഞു. പള്‍സര്‍ സുനി മൊഴി നല്‍കി. പിന്നെ സ്വാധീനിക്കാന്‍ വളരെ ബുദ്ധിമുട്ടുളള സമയത്താണ് ജയില്‍ മാറ്റം ആലോചിച്ചത്. തുടക്ക കാലത്ത് പള്‍സര്‍ സുനിയെ ജാമ്യത്തിലിറക്കാന്‍ ഇവര്‍ പദ്ധതി ഇട്ടിരുന്നു”.
”പള്‍സര്‍ സുനിയെ ഇവരാണ് ജാമ്യത്തിലിറക്കുന്നത് എങ്കില്‍ ജീവന്‍ അപകടത്തിലാണ്. ചത്തത് കീചകനാണ് എങ്കില്‍ കൊന്നത് ഭീമന്‍ തന്നെയാണ്. ഇദ്ദേഹത്തിന്റെ കൂട്ടുപ്രതിയായിട്ടുളള ഒരാളിനെ ഫോണ്‍ ചെയ്യുന്ന ശബ്ദരേഖ കേട്ടതാണ്. 250 രൂപ ഉണ്ടെങ്കില്‍ ഒന്ന് അയച്ച് തരണേ എന്ന് പറയുന്നത്. ജയിലില്‍ 250 രൂപയ്ക്ക് കഷ്ടപ്പെടുന്ന മനുഷ്യന്‍ സുപ്രീം കോടതിയില്‍ പതിനായിരങ്ങള്‍ കൊടുത്താലൊന്നും ജാമ്യം കിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം”.
”അതിന് ലക്ഷങ്ങള്‍ തന്നെ വേണ്ടി വരും. പള്‍സര്‍ സുനിയെ ജാമ്യത്തില്‍ ഇറക്കുന്നതിന് വേണ്ടിയുളള ഫണ്ട് എവിടെ നിന്ന് വരുന്നു എന്നത് പോലീസ് നിര്‍ബന്ധമായും കണ്ടെത്തണം. പള്‍സര്‍ സുനിയെ ജാമ്യത്തിലിറക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍ അത് ഈ കേസിലെ എട്ടാം പ്രതിയോ അദ്ദേഹത്തിന്റെ കൂടെ ഉളളവരോ അല്ലാതെ മറ്റാരുമാകില്ല”.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അഭിഭാഷകര്‍ കോടതിയില്‍ നിന്നും കണ്ടിരുന്നു. ഇതനുസരിച്ചാണ് അഭിഭാഷകര്‍ പുനരാവിഷ്‌കരണ വിഡിയോയില്‍ യഥാര്‍ത്ഥ വീഡിയോയിലേതിന് സമാനമായ സംഭാഷണങ്ങള്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ അതേ ദൃശ്യങ്ങളിലേതിന് സമാനമായി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു എന്നും സംശയം ഉയരുമ്പോള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപ് താന്‍ ഈ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന വാദത്തിന് വിരുദ്ധമാണെന്നതും വ്യക്തമാണ്.
