ഓരോ ദിവസം കഴിയുന്തോറും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രചരണം ശക്തമാക്കുകയാണ് മുന്നണികൾ. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസുംഎൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫുമാണ്.
തൃക്കാക്കര മണ്ഡലത്തിന് വേണ്ടത് പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിയില്‍ കൊണ്ടുവരുന്ന ജനപ്രതിനിധിയെയെന്ന് മണ്ഡലത്തിലെ വോട്ടറായ നടന് ജയസൂര്യ. ഏത് രാഷ്ട്രീയക്കാരായാലും മണ്ഡലത്തിലെ പ്രശ്നങ്ങള്‍ അറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുന്നയാളാവണം.
വികസനത്തില്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് തൃക്കാക്കര. അത് പ്രയോജനപ്പെടുത്തുന്ന ജനപ്രതിനിധിയാണ് വേണ്ടതെന്നും നടന് അഭിപ്രായപ്പെട്ടു.ഡയലോഗുകളില്ല മറിച്ച് പ്രാക്ടിക്കലായ ജനപ്രതിനിധിയായിരിക്കണമെന്ന് കരുതുന്നു. മാലിന്യമാണ് നഗരം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. സ്കൂട്ടര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നത് പോലെ മാലിന്യ നിര്‍മാര്‍ജന കാര്യത്തിലും ശക്തമായ നിയമം വരണം. കൊച്ചിയുടെ വിനോദ സഞ്ചാര സാധ്യതകള്‍ ശ്രദ്ധിക്കുന്ന ആളാവണമെന്നും ജയസൂര്യ വ്യക്തമാക്കി.
മെയ് 31നാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനമിറക്കും. മെയ് 11 നാണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക.
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...