Connect with us

ഈ ദിനം അമ്മമാർക്ക് മാത്രമല്ല തനിക്ക് പ്രിയപ്പെട്ടവർക്കായി സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ച എല്ലാവർക്കും വേണ്ടിയാണ്; മാതൃദിനത്തിൽ കുറിപ്പുമായി ഉണ്ണി മുകുന്ദൻ

Actor

മാതൃദിനത്തിൽ അമ്മയെക്കുറിച്ച് കുറിപ്പുമായി ഉണ്ണി മുകുന്ദൻ. ഫേസ്ബുക്കിലൂടെയാണ് നടൻ അമ്മയെക്കുറിച്ച് കുറിപ്പുമായി എത്തിയത്. അമ്മ ഒരു അധ്യാപികയായിരുന്നു. തങ്ങൾക്കായി സ്വന്തം ജോലി പോലും അമ്മ ഉപേക്ഷിച്ചു എന്നാണ് നടൻ പറയുന്നത്

ഉണ്ണി മുകുന്ദന്റെ വാക്കുകൾ

സന്തോഷം നിറഞ്ഞ മാതൃദിനാശംസകൾ. ഈ ദിനം അമ്മമാർക്ക് മാത്രമല്ല തനിക്ക് പ്രിയപ്പെട്ടവർക്കായി സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ച എല്ലാവർക്കും വേണ്ടിയാണ്. ഗുജറാത്തിലെ അഹമ്മദാബാദിൽ വെച്ച് ചെറുപ്പകാലത്ത് അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം എടുത്ത ചിത്രം പങ്കുവെക്കുന്നു. അമ്മ എന്നും എന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ്. ഉളള കാര്യങ്ങളെ അമ്മ പരമാവധി പ്രയോജനപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്.

അമ്മ സ്വയമേ ഗുജറാത്തിയും ഹിന്ദിയും പഠിക്കുകയും മാതൃഭാഷയുടെ യാതൊരു സ്വാധീനവുമില്ലാതെ അത് സംസാരിക്കുകയും ചെയ്യും. തമിഴ്‌നാട്ടിൽ വളർന്നത് കൊണ്ട് തന്നെ അമ്മയ്ക്ക് തമിഴ് വഴങ്ങും. അമ്മ ഒരു സ്കൂൾ അധ്യാപികയായിരുന്നു. ഞങ്ങളെ നോക്കുന്നതിനായി ജോലി ഉപേക്ഷിക്കേണ്ടി വന്നു. തെക്ക് നിന്നും വടക്കോട്ടു പോയി അവിടെ താമസമുറപ്പിച്ചവർക്ക് ഇത് പെട്ടെന്ന് മനസ്സിലാകും. എല്ലാ അമ്മമാർക്കും പ്രത്യേകിച്ച് ഒന്നും മിണ്ടാതെ, ഒരു പരാതിയും പറയാതെ ഒരിക്കലും വിട്ടുകൊടുക്കാതെ പോരാടുന്നവർക്ക് എന്റെ സ്നേഹവും ബഹുമാനവും അറിയിക്കുന്നു.

‘ഷെഫീക്കിന്റെ സന്തോഷം’എന്ന സിനിമയിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ അഭിനയിക്കുന്നത്. അനൂപ് സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണിമുകുന്ദൻ ഫിലിംസും ബാദുഷയും ചേർന്നാണ് നിർമ്മിക്കുന്നത്. ഷാൻ റഹ്മാൻ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം- എൽദോ ഐസക്ക്, എഡിറ്റിങ്ങ്- നൗഫൽ അബ്ദുള്ള, ആർട്ട്- ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.

Continue Reading
You may also like...

More in Actor

Trending

Recent

To Top