ദിലീപും നടിയും നേർക്ക് നേർ ! അവസാന നിമിഷം അതിജീവിതയുടെ അഡാർ നീക്കം, ഇനി കളി വേറെ ലെവൽ, നെട്ടോട്ടമോടി രാമൻപിള്ളയും ദിലീപും
നടിയെ ആക്രമിച്ച കേസില്‍ ശക്തമായ അന്വേഷണമാണ് നിലവില്‍ ക്രൈംബ്രാഞ്ച് നടത്തിക്കൊണ്ടിരിക്കുന്നത്. തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ….അതിനിടെ നിർണ്ണായക നീക്കം നടത്തിയിരിക്കുകയാണ് അതിജീവിത
കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അതിജീവിത പരാതി നല്കി. ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിലും കോടതി രേഖകള്‍ ചോര്‍ന്നതിലും അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. വിചാരണകോടതി ജഡ്ജി വസ്തുതകള്‍ അടിച്ചമര്‍ത്തുന്നു. കോടതി രേഖകള്‍ ചോര്‍ത്തി നല്‍കിയതില്‍ ജഡ്ജി അന്വേഷണത്തിന് തടസ്സം നില്ക്കുന്നു. ഫോറന്‍സിക് പരിശോധനക്ക് പീഡന ദൃശ്യങ്ങള്‍ നല്കുന്നതില് ജഡ്ജി തടസ്സം നിന്ന് കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. കോടതിയില്‍ നിന്നും പീഡനദൃശ്യങ്ങളില്‍ കൃത്രിമത്വം നടത്തിയവര്‍ക്കെതിരെ നടപടി വേണം. ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിലും നീതിപൂര്‍വമായ അന്വേഷണം വേണം. രേഖകള്‍ വിളിച്ചു വരുത്തുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും പരാതിയിലുണ്ട്.
സുപ്രീം കോടതിയിൽ അതിജീവിത പരാതി നല്‍കിയത് നീതി ലഭിക്കില്ലെന്ന് തോന്നിയത് കൊണ്ടാവാമെന്ന് അഡ്വക്കേറ്റ് മിനിയും പറഞ്ഞു. പരാതിയിലെ കാര്യങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെടുമെന്ന പ്രതീക്ഷ അവർക്കുണ്ട്. കേസിൽ ഹൈക്കോടതിക്ക് വീഴ്ച പറ്റിയോ എന്ന് ഈ പെണ്‍കുട്ടിക്ക് സംശയമുളളത് കൊണ്ടുമാണ് അവർ സുപ്രീം കോടതിയിൽ പരാതി നൽകിയതെന്നും അഡ്വക്കേറ്റ് മിനി റിപ്പോർട്ടർ ടിവി ചാനൽ ചർച്ചയിൽ പറയുകയിരുന്നു
നീതി കിട്ടില്ലെന്ന് തോന്നിയത് കൊണ്ടാവാം അതിജീവിത സുപ്രീം കോടതിയില്‍ പരാതി നല്‍കിയത്. ഈ വിഷയത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗൗരവമായി തന്നെ ഇടപെടുമെന്നാണ് ഞാന്‍ വിശ്വാസിക്കുന്നത്. മുമ്പ് ഹര്‍ജി അയച്ചപ്പോള്‍ വളരെ പോസിറ്റീവായ പെരുമാറിയ ജുഡീഷ്യറിയാണിത്. അതിന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നല്‍കും. ഇത്തരമൊരു നല്ല നടപടി വീണ്ടും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അതിജീവിത വീണ്ടും പരാതി നല്കാൻ കാരണം. അതിജീവിത നല്കിയ പരാതിയിലെ കാര്യങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെടുമെന്ന് പ്രതീക്ഷയും അവര്‍ക്കുണ്ട്. മുമ്പ് അവര്‍ നല്കിയ പരാതി ഇപ്പോഴും ഹൈക്കോടതിയില്‍ തീര്പ്പുകല്പ്പിക്കാതെയിരിക്കുകയാണ്. ഹൈക്കോടതിക്ക് വീഴ്ച പറ്റിയോ എന്ന് ഈ പെണ്‍കുട്ടിക്ക് സംശയം ഉണ്ടായതുകൊണ്ടാണ് വീണ്ടും പരാതി നല്‍കിയത്.
ദിവസമേറെയായിട്ടും മുമ്പ് നല്കിയ പരാതിക്ക് ഹൈക്കോടതി കൃത്യമായ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. വിചാരണ കോടതിക്കെതിരായ ആരോപണങ്ങളും, വിചാരണ കോടതിയല്‍ ജഡ്ജിനെതിരെയുളള ആരോപണങ്ങളും ആ പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ഐടി വിദഗ്ധന്‍ സംഗമേശ്വരന് പറയുന്നത് പ്രകാരം, ദൃശ്യങ്ങള്‍ കണ്ടു എന്നത്കൊണ്ട് അതിന്റെ ഹാഷ് വാല്യൂ മാറില്ല എന്നാണ്. ഇത് വളരെ ഗുരുതരമായ കാര്യമാണ്. ഇതില്‍ തങ്ങളുടെ കൈകള്‍ വിശുദ്ധമാണെന്ന് തെളിയിക്കാന്‍ വേണ്ടി ജുഡീഷ്യറിയിലെ ഏത് ഓഫീസറും അന്വേഷണത്തിന് തയ്യാറാകും.
2020 ല്‍ റിപ്പോര്‍ട്ട് വന്നിട്ടും ഇതുവരെ അന്വേഷണം നടത്താനും ദൃശ്യങ്ങൾ ചോർത്തിയതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തുന്നതിനൊ കഴിഞ്ഞിട്ടില്ല. അത് തെളിയിക്കുന്നതിനുളള ചുമതല കോടതിക്കുണ്ട്. ജനങ്ങള്‍ക്ക് ഈ സിസ്റ്റത്തിനോട് ഉണ്ടായിരുന്ന വിശ്വാസത്തെ വീണ്ടെടുക്കാനുളള ചുമതല ജഡ്ജിക്കുണ്ട്. വിചാരണ കോടതി ജഡ്ജിക്കെതിരെ ഇത്രയധികം ആരോപണങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അവര്‍ ആ സ്ഥാനത്ത് നിന്ന് മാറണം. എറണാകുളത്ത് വേറെയും വനിതാ ജഡ്ജികളുണ്ടെന്നും അഡ്വക്കേറ്റ് മിനി പറഞ്ഞു
