ഉണ്ണിമുകുന്ദൻ ചിത്രം ‘ഷെഫീഖിന്റെ സന്തോഷം ഏപ്രില്‍ 16 ന് ഈരാറ്റുപേട്ടയിൽ ചിത്രീകരണം ആരംഭിക്കും
ഉണ്ണിമുകുന്ദൻ,മനോജ് കെ. ജയന്‍, ബാല, ദിവ്യ പിള്ള, ആത്മിയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളം (സൂര്യ ടിവി ഗുലുമാൽ ഫെയിം) തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് “ഷെഫീഖിന്റെ സന്തോഷം”.
“മേപ്പടിയാൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണിമുകുന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഷഹീന്‍ സിദ്ധിക്ക്, മിഥുന്‍ രമേഷ്, സ്മിനു സിജോ, ബോബൻ സാമുവൽ, ഹരീഷ് പേങ്ങൻ, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജാ,ജോര്‍ഡി പൂഞ്ഞാര്‍, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ‘എ ഫണ്‍ റിയലസ്റ്റിക് മൂവി’ എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദൊ ഐസക് നിർവ്വഹിക്കുന്നു.
സംഗീതം-ഷാന്‍ റഹ്‌മാൻ ഒരുക്കുന്നത്. എഡിറ്റർ- നൗഫല്‍ അബ്ദുള്ള,പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് മംഗലത്ത്, പ്രൊഡക്ഷന്‍ ഡിസൈനർ-ശ്യാം കാർത്തികേയൻ, മേക്കപ്പ്-അരുൺ ആയൂർ, വസ്ത്രാലങ്കാരം-അരുൺ മനോഹർ,സ്റ്റിൽസ്-അജി മസ്ക്കറ്റ്,പരസ്യകല-മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാകേഷ് കെ രാജൻ,പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റുന്റ്-വിപിൻ കുമാർ. ടൈറ്റില്‍ ക്യാരക്ടറായി ഉണ്ണിമുകുന്ദൻ അഭിനയിക്കുന്ന”ഷെഫീഖിന്റെ സന്തോഷം” ഏപ്രില്‍ 16 ന് ഈരാറ്റുപേട്ടയിൽ ചിത്രീകരണം ആരംഭിക്കും.പി ആർ ഒ-എ എസ് ദിനേശ്.