Connect with us

പഠിച്ച് എവിടേയും എത്തില്ലെന്ന് അറിയാമായിരുന്നു.. പിന്നീട് ഫോട്ടോ ഷൂട്ടിലേക്ക്! ഫോട്ടോഷൂട്ട് ചെയ്യുമ്പോൾ എന്തുകൊണ്ട് വ്യത്യസ്തത ചിന്തിച്ചുകൂട എന്ന ചിന്തയിൽ നിന്നാണ് ബിക്കിനി ഫോട്ടോഷൂട്ട് എന്ന ആശയം വരുന്നത്… ആ ഫോട്ടോഷൂട്ട് ഞാൻ പ്രതീക്ഷിച്ചതിനും അപ്പുറത്തേക്ക് വൈറലായി; ബിഗ് ബോസ്സ് താരം ജാനകി പറയുന്നു

Malayalam

ബിഗ് ബോസ്സിൽ ഇത്തവണ മത്സരിക്കാൻ എത്തിയവരിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. അത്തരത്തിൽ ഒരാളായിരുന്നു മോഡലും നടിയുമായ ജാനകി സുധീർ. ആദ്യത്തെ ആഴ്ചയിൽ തന്നെ ജാനകിയ്ക്ക് ബിഗ് ബോസ്സ് വീട്ടിൽ നിന്നും പടി ഇറങ്ങേണ്ടിവന്നു മനോഹരമായി കളിച്ച് ഫൈനൽ വരെ എത്തണമെന്ന ആ​​ഗ്രഹത്തോടെയാണ് ജാനകി ഷോയിലേക്ക് എത്തിയത്. പെട്ടന്നുള്ള പുറത്താക്കൽ ജാനകിക്കും ഷോക്കായിരുന്നു.

ബി​ഗ് ബോസ് മത്സരത്തിൽ നിന്നും പുറത്തായ ശേഷം ജീവിതത്തിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ ജാനകി സുധീർ. ഒപ്പം വെഞ്ഞാറമൂട് എന്ന ​ഗ്രാമപ്രദേശത്ത് നിന്നും ലൈം ലൈറ്റിലേക്ക് എത്തിപ്പെട്ടതെങ്ങനെയെന്നും ജാനകി സുധീർ വെളിപ്പെടുത്തി.

‘സിനിമ, അഭിനയം എന്നിവ സ്കൂൾ കാലത്താണ് മനസിൽ കേറിയത്. ഈ മേഖലയിലുള്ളവരെ കാണുമ്പോൾ ആളുകൾക്ക് തോന്നുന്ന ആരാധനയും സ്നേഹവും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയാണ് നടിയാണ് അഭിനയിക്കണം എന്ന ചിന്ത വരുന്നത്. പക്ഷെ അന്ന് അതിലേക്ക് എങ്ങനെ എത്തിപ്പെടും എന്നൊന്നും അറിയില്ലായിരുന്നു. വെഞ്ഞാറമൂടാണ് എന്റെ വീട്. അച്ഛൻ നല്ല മദ്യപാനിയായിരുന്നു. അതിനാൽ എന്റെ പഠനകാലത്ത് അച്ഛൻ നിരന്തരം കുടിച്ചിട്ട് വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്. പ്ലസ് ടു വരെ ഒരു പരീക്ഷ പോലും ഞാൻ പഠിച്ച് എഴുതിയിട്ടില്ല. അതിനാൽ തന്നെ പഠനത്തിൽ ശോഭിക്കുമെന്നോ അതിലൂടെ ജോലി സമ്പാദിച്ച് ഉയരങ്ങളിൽ എത്തുമെന്നോ ഉള്ള വിശ്വാസം എനിക്കുണ്ടായിരുന്നില്ല. പ്ലസ് ടു കഴിഞ്ഞ ശേഷം ഞാൻ മനസിലാക്കി കൊച്ചിയിൽ പഠിക്കാൻ‌ പോയാൽ മോഡലിങ് രം​ഗത്ത് ശോഭിക്കാനാവുമെന്ന്. അങ്ങനെയാണ് അമ്മയുടെ സമ്മതത്തോടെ കൊച്ചിയിൽ എത്തുന്നത്.’

‘അവിടെ വെച്ച് ഇവന്റുകൾ ചെയ്യാനും മോഡലിങ് ചെയ്യാനും ചെറിയ അവസരങ്ങൾ ലഭിച്ചു. ആദ്യം ബ്രേക്ക് നൽകിയത് ചങ്ക്സ് എന്നുള്ള സിനിമയായിരുന്നു. ചങ്ക്സിന് ശേഷമാണ് ഒരു ഫോട്ടോഷൂട്ട് നടത്താമെന്ന് ഞാൻ തീരുമാനിച്ചത്. ശരീരമൊക്കെ അപ്പോഴേക്കും ഫിറ്റായിരുന്നു. ഫോട്ടോഷൂട്ട് ചെയ്യുമ്പോൾ എന്തുകൊണ്ട് വ്യത്യസ്തത ചിന്തിച്ചുകൂട എന്ന ചിന്തയിൽ നിന്നാണ് ബിക്കിനി ഫോട്ടോഷൂട്ട് എന്ന ആശയം വരുന്നത്. ആ ഫോട്ടോഷൂട്ട് ഞാൻ പ്രതീക്ഷിച്ചതിനും അപ്പുറത്തേക്ക് വൈറലായി. ശേഷം അത്തരത്തിൽ നിരവധി വേഷങ്ങൾ ചെയ്യാൻ അവസരം ലഭിച്ചു. പക്ഷെ അതേസമയം തന്നെ വരുന്നതെല്ലാം ഓരേ പാറ്റേണിലുള്ള കഥാപാത്രമായതോടെയാണ് ആളുകൾക്ക് എന്നെ കൂടുതൽ പരിചയപ്പെടുത്തണമെന്ന ചിന്തയോടെ ബി​ഗ് ബോസിലേക്ക് ശ്രമിച്ചത്.’

‘മുമ്പും ഞാൻ ഓഡീഷന് പോയിരുന്നുവെങ്കിലും കിട്ടിയിരുന്നില്ല. നാലാം സീസണിൽ വിളി വന്നപ്പോൾ ഒന്നുകൂടി ഭാ​ഗ്യ പരീക്ഷണം നടത്തിയതാണ്. ഒരാഴ്ചയെ നിൽക്കാൻ സാധിച്ചുള്ളൂവെങ്കിൽപോലും ഞാൻ പ്രതീക്ഷിച്ച റീച്ച് എത്തിപ്പിടിക്കാൻ സാധിച്ചു. വീടിന് പുറത്തായപ്പോൾ സങ്കടം തോന്നിയിരുന്നില്ല. പിന്നെ വീട്ടിൽ വന്ന ശേഷം സോഷ്യൽമീഡിയയിലും മറ്റും എന്നെ സ്നേഹിക്കുന്നവർ കുറിപ്പുകളൊക്കെ പങ്കുവെച്ച് കണ്ടപ്പോഴാണ് വിഷമമായത്. പക്ഷെ ഇപ്പോൾ നഷ്ടം തോന്നുന്നില്ല. ഞാൻ പ്രതീക്ഷിച്ചതിനും അപ്പുറമായി ആളുകളിലേക്ക് എനിക്ക് എത്താൻ സാധിച്ചു. നല്ല കഥാപാത്രങ്ങളും സിനിമകളും ലഭിക്കണമെന്നാണ് ഇപ്പോൾ എന്റെ ആ​ഗ്രഹം’ ജാനകി സുധീർ പറയുന്നു.

More in Malayalam

Trending