News
ഞങ്ങള്‍ ഇനി മൂന്ന്, അടുത്ത വര്‍ഷം ജനുവരിയില്‍ പുതിയ ആള് എത്തും
ഞങ്ങള്‍ ഇനി മൂന്ന്, അടുത്ത വര്‍ഷം ജനുവരിയില്‍ പുതിയ ആള് എത്തും
Published on
നടി അനുഷ്ക ശര്‍മ അമ്മയാവാൻ ഒരുങ്ങുന്നു. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടേയും അനുഷ്കയുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി കൂടി എത്തുന്നു. അനുഷ്ക തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്
വിരാട് കോഹ്ലിക്കൊപ്പം കുഞ്ഞു വയറുമായി നില്ക്കുന്ന ചിത്രമാണ് അനുഷ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങള്‍ ഇനി മൂന്ന്, അടുത്ത വര്‍ഷം ജനുവരിയില്‍ പുതിയ ആള് എത്തുമെന്നും അനുഷ്കയുടെ പോസ്റ്റില്‍ പറയുന്നു.
ഇതേ ചിത്രം കോഹ്ലിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പുതിയ വിശേഷം അറിഞ്ഞതിന് പിന്നാലെ ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും എത്തി. ട്വിറ്ററില്‍ ഇതിനകം #Virushka ട്രെന്റിങ്ങാണ്.
ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ 2017 ലാണ് അനുഷ്കയും വിരാട് കോഹ്ലിയും വിവാഹിതരായത്
Continue Reading
You may also like...
Related Topics:Anushka Sharma
