Connect with us

‘നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ബോളിവുഡില്‍ വന്ന് അന്വേഷണമാരംഭിച്ചാല്‍ എ-ലിസ്റ്റില്‍പ്പെട്ട നിരവധി താരങ്ങള്‍ കുടുങ്ങും

News

‘നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ബോളിവുഡില്‍ വന്ന് അന്വേഷണമാരംഭിച്ചാല്‍ എ-ലിസ്റ്റില്‍പ്പെട്ട നിരവധി താരങ്ങള്‍ കുടുങ്ങും

‘നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ബോളിവുഡില്‍ വന്ന് അന്വേഷണമാരംഭിച്ചാല്‍ എ-ലിസ്റ്റില്‍പ്പെട്ട നിരവധി താരങ്ങള്‍ കുടുങ്ങും

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ പുതിയ ആരോപണവുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്​ രംഗത്ത്​. എന്‍.സി.ബി ബോളിവുഡില്‍ അന്വേഷണം ആരംഭിച്ചാല്‍ എ-ലിസ്റ്റില്‍പ്പെട്ട നിരവധി പേര്‍ ജയിലിലാവുന്നത് കാണാം എന്നാണ് ടീം കങ്കണ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

‘നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ബോളിവുഡില്‍ വന്ന് അന്വേഷണമാരംഭിച്ചാല്‍ എ-ലിസ്റ്റില്‍പ്പെട്ട നിരവധി താരങ്ങള്‍ കുടുങ്ങും. ഇവരുടെയൊക്കെ രക്തം പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്ത് വരും. പ്രധാനമന്ത്രി ബോളിവുഡിലെ ഗര്‍ത്തങ്ങള്‍ സ്വച്ഛ് ഭാരത് മിഷനിലൂടെ ശുദ്ധീകരിക്കുമെന്നാണ് കരുതുന്നത്,’ കങ്കണ ട്വീറ്റ് ചെയ്തു.
നടി റിയ ചക്രവര്‍ത്തിക്ക്​ മയക്കുമരുന്ന്​ സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്നാണ്​ കേസില്‍ നാര്‍കോട്ടിക്​ കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചത്. ഈ സാഹചര്യത്തില്‍​ അ​ന്വേഷണ ഏജന്‍സികള്‍ക്ക്​ സഹായം നല്‍കാന്‍ തയ്യാറാണെന്ന്​ പറഞ്ഞ്​ നടി എത്തിയിരുന്നു​.

എന്തോ ചില രഹസ്യങ്ങള്‍ സുശാന്തിന്​ അറിയാമായിരുന്നെന്നും അതാണ്​ നടന്‍ കൊല്ലപ്പെട്ടതെന്നുമാണ്​ കങ്കണ പറയുന്നത്​. ‘ഞാന്‍ നര്‍ക്കോട്ട്​ ബ്യൂറോയെ സഹായിക്കാന്‍ തയ്യാറാണ്. പക്ഷെ എനിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംരക്ഷണം ആവശ്യമാണ്. ഞാന്‍ എന്റെ കരിയറിനെയും ജീവിതത്തെയും അപകടത്തിലാക്കിയാണ്​ രംഗത്ത്​ വരുന്നത്​. സുശാന്തിന് ചില രഹസ്യങ്ങള്‍ അറിയാമായിരുന്നു. അതുകൊണ്ടാണ് അയാള്‍ കൊല്ലപ്പെട്ടത്’-കങ്കണ ട്വീറ്റ്​ ചെയ്​തു. ബോളിവുഡ്​ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും പ്രചാരമുള്ള മയക്കു മരുന്ന് കൊക്കൈന്‍ ആണെന്നും ഇത് മിക്കവാറും എല്ലാ പാര്‍ട്ടികളിലും ഉപയോഗിക്കുന്നുണ്ടെന്നും കങ്കണ നേരത്തെ ട്വീറ്റ്​ ചെയ്​തിരുന്നു.

‘ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും പ്രചാരമുള്ള മയക്കു മരുന്ന് കൊക്കൈനാണ്​. ഇത് മിക്കവാറും എല്ലാ പാര്‍ട്ടികളിലും ഉപയോഗിക്കുന്നുണ്ട്​. ഇത് വളരെ ചെലവേറിയതാണ്. തുടക്കത്തില്‍ നിങ്ങള്‍ പ്രമുഖരുടെ വീടുകളിലെ പാര്‍ട്ടികളില്‍ പോകു​േമ്ബാള്‍ ഇത് സൗജന്യമായി നല്‍കും. എംഡിഎംഎ ക്രിസ്റ്റലുകള്‍ വെള്ളത്തില്‍ കലര്‍ത്ത നിങ്ങളുടെ അറിവില്ലാതെ തരുന്നതും പതിവാണ്​’-മറ്റൊരു ട്വീറ്റില്‍ കങ്കണ പറഞ്ഞു.

about kankana

More in News

Trending

Recent

To Top