കാവ്യയെ മാളത്തിൽ ഒളിപ്പിച്ചു, കളത്തിൽ ഇറങ്ങി ദിലീപ്! പത്മസരോവരത്തില്‍ കൂട്ട പ്രാര്‍ത്ഥന, ആ ലക്ഷ്യം മുന്നിൽ കണ്ട്…എല്ലാം കൈവിട്ട് കാവ്യയുടെ നെട്ടോട്ടം! നടിയുടെ താമസ സ്ഥലം അതീവ രഹസ്യമെന്ന തിരിച്ചറിവിൽ ക്രൈംബ്രാഞ്ച്
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ ഇതുവരെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ചിന് സാധിച്ചിട്ടില്ല. കാവ്യ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലത്തെ ചോദ്യം ചെയ്യല്‍ നടന്നില്ല.
തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് കാവ്യ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഇത് മാറ്റി ബുധനാഴ്ചത്തേയ്ക്ക് ആക്കുകയായിരുന്നു. ആലുവയിലെ വസതിയായ പത്മസരോവരത്തിലേയ്ക്ക് തന്നെ ചോദ്യം ചെയ്യാന്‍ കാവ്യ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആലുവയിലെ പത്മസരോവരത്തിലേയ്ക്ക് തല്ക്കാലം പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. സൗകര്യമുള്ള മറ്റൊരു സ്ഥലം നിര്‍ദ്ദേശിക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു.
ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ കാവ്യാ മാധവൻ മുൻകൂർജാമ്യത്തിനു ശ്രമം തുടങ്ങിയെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്നോ നാളെയോ ഹൈക്കോടതിയെ സമീപിക്കാനാണു നീക്കം. കേസിൽ പ്രതിയാക്കി അറസ്റ്റുണ്ടായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
നടിയെ ആക്രമിച്ച കേസിന്റെ ആദ്യ ഘട്ടത്തിലും കാവ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നു. അന്ന് കാവ്യ കേസിൽ പ്രതിയല്ലെന്ന് കോടതിയെ പൊലീസ് അറിയിക്കുകയായിരുന്നു. എന്നാൽ രണ്ടാമതും കാവ്യ മുൻകൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയാൽ ക്രൈംബ്രാഞ്ച് എടുക്കുന്ന നിലപാട് നിർണ്ണായകമാകും. നാളെ കാവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമോ എന്നതും നിർണ്ണായകമാണ്. എവിടെവച്ചു ചോദ്യംചെയ്യലിനു വിധേയമാകാൻ കഴിയുമെന്ന് അറിയിക്കാൻ ക്രൈംബ്രാഞ്ച് കാവ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള കാവ്യയുടെ മറുപടി നിർണ്ണായകമാകും. കാവ്യ എവിടെയാണെന്ന് പോലും അറിയില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പരമരഹസ്യമാക്കുകയാണ് കാവ്യയുടെ വിവരങ്ങൾ ദിലീപ് ക്യാമ്പ്. അറസ്റ്റ് ഭയത്താലാണ് ഇത്.
ചോദ്യംചെയ്യലിനു ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാൻ കാവ്യക്കു ക്രൈംബ്രാഞ്ച് അവസരം നൽകിയിരുന്നു. ചെന്നൈയിലുള്ള കാവ്യാ മാധവൻ കഴിഞ്ഞദിവസം തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോഴും അവർ തിരികെ വന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
കേസിന്റെ ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലിൽ പലപ്പോഴും കരഞ്ഞ കാവ്യ കാവ്യ ചില ചോദ്യങ്ങൾക്കു വ്യക്തമല്ലാത്ത മറുപടികളായിരുന്നു നൽകിയത്. പൾസർ സുനിയെ തനിക്കറിയില്ലെന്നും ഗായിക റിമി ടോമി വിളിച്ചപ്പോഴാണു നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും കാവ്യ അന്നത്തെ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. നാളെ കാവ്യയെ ചോദ്യം ചെയ്യുന്നതിനു വിശദമായ ചോദ്യാവലി ക്രൈംബ്രാഞ്ച് തയാറാക്കിയിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണു ചോദ്യം ചെയ്യൽ.
ഒന്നാംപ്രതി പൾസർ സുനി പറയുന്ന മാഡം കാവ്യ മാധവനാണെന്ന മൊഴിയുടേയും ശബ്ദരേഖയുടേയും അടിസ്ഥാനത്തിലാണു ചോദ്യംചെയ്യൽ. ‘മാഡം’ കാവ്യതന്നെയെന്നു ക്രൈംബ്രാഞ്ച് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ദിലീപ് ഉൾപ്പെടെയുള്ള ഒന്നു മുതൽ ആറു പ്രതികൾക്കു ഹൈക്കോടതി നേരത്തെ മുൻകൂർജാമ്യം നൽകിയിരുന്നു. കാവ്യയ്ക്കും മുൻകൂർജാമ്യം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. മുൻകൂർ ജാമ്യാപേക്ഷ നൽകുന്നപക്ഷം അറസ്റ്റിനു തൽക്കാലം സാധ്യതയില്ല.
