ക്വട്ടേഷന്‍ നല്‍കിയത് ദിലീപും കാവ്യയും ചേര്‍ന്ന്! സുഹൃത്തുക്കളോട് പറഞ്ഞത്! ദൈവം ബാക്കിവെച്ച തെളിവ് ആ 5 ചോദ്യങ്ങൾക്ക് മുന്നിൽ കാവ്യ വിയർക്കും
ദിലീപും കാവ്യാ മാധവനും ചേർന്നാണ് നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന്
അന്വേഷണ സംഘം. നടിയോട് ദിലീപിനും കാവ്യക്കും വൈരാഗ്യമുണ്ടായിരുന്നു. ദിലീപ് ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞിരുന്നെന്നാണ് അന്വേഷണ സംഘം പറയുന്നത്. നേരത്തെ കേസില്‍ സിനിമാ മേഖലയില്‍ നിന്നുള്ള ചില സാക്ഷികള്‍ ഇത് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു.
ഇന്നലെ കാവ്യയാണ് എല്ലാത്തിനും പിന്നിലെന്നും ദിലീപല്ല എന്നും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് പറയുന്ന ഫോണ്‍ ശബ്ദരേഖ പുറത്തു വന്നിരുന്നു. എന്നാല്‍ സുരാജിന്റെ ആരോപണം മാത്രമാണിതെന്നും ദിലീപിനും നടിയോട് കടുത്ത പകയുണ്ടായിരുന്നെന്നും അതാണ് ക്വട്ടേഷന്‍ നല്കുന്നതിലേക്ക് നയിച്ചതെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
2013 ല്‍ താര സംഘടനയായ അമ്മയുടെ പരിപാടിയില്‍ വെച്ചാണ് ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ തര്‍ക്കം ഉണ്ടാവുന്നത്. അന്ന് ഒപ്പമുണ്ടായിരുന്ന ചില താരങ്ങളും ഇതിന് സാക്ഷിയായിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകേണ്ട സ്ഥലം കാവ്യക്ക് തീരുമാനിക്കാമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. സാക്ഷിയായ സ്ത്രീക്ക് നല്കിയ ആനുകൂല്യം എന്ന് വ്യക്തമാക്കിയാണ് ഇത്തരം ഒരു നിര്‍ദേശം ക്രൈം ബ്രാഞ്ച് താരത്തിന് മുന്നില്‍ വച്ചത്. എന്നാല്‍ ചോദ്യം ചെയ്യലിന് നിശ്ചയിച്ചിരിക്കുന്ന ദിവസമോ സമയത്തിനോ മാറ്റമുണ്ടാവില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു. അന്വേഷണ സംഘത്തിന് മുന്നില്‍ തിങ്കളാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് നേരത്തെ നിര്‍ദേശിച്ചത്. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.
കേസിന്റെ തുടക്കം മുതൽ ദിലീപിനെ പ്രതി ചേർത്ത് വന്നിരുന്ന വാർത്തകൾക്കിടെ പലപ്പോഴും കാവ്യയുടെ പങ്കും ചർച്ചയായിരുന്നു. എന്നാൽ, ഇപ്പോൾ അന്വേഷണ സംഘം കാവ്യയെ സംശയ നിഴലിൽ നിറുത്തിയിരിക്കുന്നത് പ്രധാനമായും അഞ്ച് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത് അനുസരിച്ചായിരിക്കും കാവ്യയ്ക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുന്നതും.
- തിരിച്ചുകൊടുത്ത പണി
കാവ്യയുടെ കൂട്ടുകാരികൾ നൽകിയ പണിക്ക് തിരിച്ച് കൊടുത്ത പണിയാണിതെന്നാണ് സുരാജ് ശരത്തുമായി നടത്തിയ ശബ്ദസന്ദേശത്തിൽ പറയുന്നു
2. ദിലീപിന്റെ സ്ത്രീ പരാമർശം
സംവിധായകൻ ബാലചന്ദ്രകുമാർ റെക്കാഡ് ചെയ്ത് അന്വേഷണസംഘത്തിന് കൈമാറിയ ശബ്ദരേഖയിൽ ഒരു സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ചതാണ് താൻ ശിക്ഷയനുഭവിക്കാൻ കാരണമെന്ന് ദിലീപ് പറയുന്നു
3 . സുനി പറഞ്ഞ മാഡം
സിനിമാമേഖലയിൽ നിന്നുള്ളയാളാണെന്ന് ഒന്നാം പ്രതി പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. മാഡത്തിന് പങ്കില്ലെന്ന് സുനി പിന്നീട് പറഞ്ഞു. മാഡം കാവ്യയാണെന്ന് സംശയമുണ്ട്
4.ഗൂഢാലോചന അറിയണം
പത്മസരോവരം വീട്ടിൽവച്ച് ദിലീപുൾപ്പടെ ആറംഗസംഘം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുമ്പോൾ കാവ്യയുമുണ്ടായിരുന്നു. ശരത്തിനെ ഇക്കയെന്ന് വിളിച്ചതും കാവ്യയാണ്
5. സാഗറിന്റെ മൊഴിമാറ്റം
നടിക്കെതിരെ ആക്രമണം നടക്കുമ്പോൾ കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു കേസിലെ മുഖ്യസാക്ഷി സാഗർ. പ്രതി വിജീഷ് ലക്ഷ്യയിൽ എത്തിയത് കണ്ടതായി സാഗർ മൊഴി നൽകിസാഗർ പിന്നീട് മൊഴിമാറ്റിയത് കാവ്യയുടെ സ്വാധീനത്താലാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കാവ്യയുടെ ഡ്രൈവർ സുനീറും സാഗറും ആപ്പുഴയിലെ റിസോർട്ടിൽ താമസിച്ചതിന്റെ രേഖകളും പിടിച്ചെടുത്തു
