കുറുപ്പിന് പിന്നാലെ വിജയ് ചിത്രം ബീസ്റ്റിന് കുവൈറ്റില്‍ വിലക്ക്
വിജയ് ചിത്രം ബീസ്റ്റിന് കുവൈറ്റില്‍ വിലക്ക്. പ്രശസ്ത ട്രെയ്ഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. എന്തുകൊണ്ടാണ് ചിത്രം രാജ്യത്ത് നിരോധിച്ചതെന്ന് വ്യക്തമല്ല.
നെല്‍സണ്‍ ദിലീപ്കുമാര്‍ രചിച്ചു സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ചിത്രം ഏപ്രില്‍ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുക. വീര രാഘവന്‍ എന്ന സ്പൈ വേഷത്തിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. സെല്‍വരാഘവന്‍, യോഗി ബാബു, ഷൈന്‍ ടോം ചാക്കോ, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ലില്ലിപുട്ട് ഫാറൂഖി, അങ്കുര്‍ അജിത് വികാല്‍, സതീഷ് കൃഷ്ണന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ഈ ചിത്രത്തിന് ക്യാമെറ ചലിപ്പിച്ചത് മനോജ് പരമഹംസയും എഡിറ്റ് ചെയ്തിരിക്കുന്നത് ആര്‍ നിര്‍മ്മലുമാണ്.
നേരത്തെ കുറുപ്പ്, എഫ്.ഐ.ആര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കുവൈറ്റില്‍ നിരോധനമുണ്ടായിരുന്നു.
