Connect with us

ദിലീപിനെ രക്ഷിക്കാൻ ഏതറ്റം വരെയും പോകും, രാമൻപിള്ളയുടെ വക്ര ബുദ്ധി! അത് പ്രതിഭാഗം അഭിഭാഷകരുടെ തന്ത്രം,അന്വേഷണ സംഘത്തെ തളർത്താനുള്ള ശ്രമം അടിപതറി വീണു കനത്ത തിരിച്ചടി..

News

ദിലീപിനെ രക്ഷിക്കാൻ ഏതറ്റം വരെയും പോകും, രാമൻപിള്ളയുടെ വക്ര ബുദ്ധി! അത് പ്രതിഭാഗം അഭിഭാഷകരുടെ തന്ത്രം,അന്വേഷണ സംഘത്തെ തളർത്താനുള്ള ശ്രമം അടിപതറി വീണു കനത്ത തിരിച്ചടി..

ദിലീപിനെ രക്ഷിക്കാൻ ഏതറ്റം വരെയും പോകും, രാമൻപിള്ളയുടെ വക്ര ബുദ്ധി! അത് പ്രതിഭാഗം അഭിഭാഷകരുടെ തന്ത്രം,അന്വേഷണ സംഘത്തെ തളർത്താനുള്ള ശ്രമം അടിപതറി വീണു കനത്ത തിരിച്ചടി..

നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയായ ആലപ്പുഴ സ്വദേശി സാഗർ വിൻസന്റ് നൽകിയ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗർ.കള്ള തെളിവുകൾ ഉണ്ടാക്കാൻ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്നും, തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണം സംഘം നൽകിയ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു സാഗർ ഹർജി നൽകിയത്. സാഗറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

സാഗറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഭാഗത്തെ സംബന്ധിച്ചെടുത്തോളം കോടതി നടപടി കനത്ത തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ സാഗർ വിൻസെന്റിന്റെ ഹർജി പ്രതിഭാഗത്തിന്റെ തന്ത്രം ആയിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. റിപ്പോർട്ടർ ചാനലിനോടായിരുന്നു ബൈജുവിന്റെ പ്രതികരണം.

അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിലേക്ക് സാഗർ വിൻസെന്റിയോ സായ് ശങ്കറിനേയോ ഒന്നും കൊടുക്കാൻ പ്രതിഭാഗത്തിന് താത്പര്യമില്ല. അതിന് വേണ്ടി എന്ത് കളവും കാണിക്കാൻ അവർ തയ്യാറാണ്. സാഗര്‍ വിന്‍സെന്റിന്റെ ഹര്‍ജി പ്രതിഭാഗം അഭിഭാഷകരുടെ തന്ത്രമായിരുന്നുവെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

ഓഡിയോ ക്ലിപ്പിൽ പറഞ്ഞിരിക്കുന്നത് അഞ്ച് ലക്ഷം വാങ്ങിയെന്നാണ്. അഞ്ച് ലക്ഷം വാങ്ങിയ സാക്ഷി വീണ്ടും 5 ലക്ഷം ആവശ്യപ്പെട്ടപ്പോഴാണ് പ്രശ്നമായത്. കോടതിയിൽ നിന്നും ചേർന്ന രേഖകൾ സംബന്ധിച്ച വിവരങ്ങൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പുറത്തുവന്നുവെന്ന് ഇരിക്കും. അത്തരത്തിൽ വിവരങ്ങൾ പുറത്തായാൽ ഗുരുതരമായ കാര്യങ്ങളായിരിക്കും ഈ കേസിനെ സംബന്ധിച്ച് നടക്കാൻ പോകുന്നത്.

ഗത്യന്തരമില്ലാതെ സാക്ഷികളെ കൊണ്ട് ഹർജി കൊടുപ്പിച്ച് അന്വേഷണ സംഘത്തെ തളർത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സ്വകാര്യ സൈബർ വിദഗ്ദനായ സായ് ശങ്കർ ആദ്യം കൊടുത്ത മൊഴി തിരിച്ചു. എന്നിട്ട് ചെയ്തതെന്താണ്, അന്വേഷണ ഉദ്യോഗസ്ഥനെ ഫോൺ ചെയ്യുന്നതിന്റെ ഒരു ക്ലിപ്പ് മാത്രം പുറത്തുവിട്ടു. സഹകരിക്കണമെന്ന് പറഞ്ഞുവെന്ന ഭാഗമാണ് വിട്ടത്.

അതിന്റ മുൻപും പിൻപും ഉള്ളത് ഞാൻ കേട്ടതാണ്. സായ് ശങ്കർ കുറ്റസമ്മതം നടത്തിയിരുന്നു. രാമൻപിള്ള പറഞ്ഞത് അനുസരിച്ചാണ് താൻ ഓഫീസിൽ പോയി ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മാറ്റിയതെന്ന് അയാൾ പറഞ്ഞിട്ടുണ്ട്, ബൈജു കൊട്ടാരക്കര പറഞ്ഞു. .

കേസിലെ മുഖ്യസാക്ഷിയാണ് ആലപ്പുഴ സ്വദേശിയായ സാഗർ. നടിക്കെതിരെ ആക്രമണം നടക്കുമ്പോൾ കാവ്യ മാധവന്റെ ഉടമസ്ഥതയിൽ ഉള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാൾ. കേസിലെ പ്രതിയായ വിജീഷ് ലക്ഷ്യയിൽ എത്തിയത് കണ്ടെന്നായിരുന്നു നേരത്തേ ഇയാൾ മൊഴി മാറ്റുകയായിരുന്നു.

എന്നാൽ ദീലീപ് സ്വാധീനിച്ചാണ് മൊഴി മാറ്റിയതെന്ന് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും ടെലിഫോൺ രേഖകളും ലഭിച്ചിട്ടുണ്ടെന്നാണ് കോടതിയിൽ ബൈജു വ്യക്തമാക്കിയത്. ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ എത്തിച്ചാണ് സാഗറിനെ ദിലീപിന്റെ സംഘം മൊഴി മാറ്റിയതെന്നും ദിലീപിന്റെ സഹോദരന്‍ അനൂപും കാവ്യാ മാധവന്റെ ഡ്രൈവര്‍ സുനീറൂം അഭിഭാഷകരും ചേര്‍ന്നാണ് സാഗറിനെ സ്വാധീനിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിട്ടുണ്ട്.

More in News

Trending

Recent

To Top