കേസിൽ മറ്റൊരു അവതാരം..കാവ്യയ്ക്ക് പിന്നാലെ അയാളെയും ചോദ്യം ചെയ്യും… ദിലീപ് ഭയപ്പെട്ടത് പോലെ സംഭവിക്കുന്നു, ഇത് ദൈവവിധി! സൂപ്പർ ട്വിസ്റ്റിലേക്ക്
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണായക വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ഇന്ന് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ ഹാജരായത് . കേസില്‍ തുടരന്വേഷണം അന്തിമഘട്ടത്തിലാണ്.നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ തന്റെ കൈവശം ഇല്ലെന്ന ആവർത്തിച്ചു പറയുകയാണ് ദിലീപ്. ആരോപണങ്ങള്‍ നിഷേധിച്ച ദിലീപ്, തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്നും പ്രതികരിച്ചു.
എന്നാല്‍ സുപ്രാധാനമായ വിവരങ്ങള്‍ ലഭിച്ചു എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതികരണം. ക്രൈംബ്രാഞ്ച് അടുത്ത ചില നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ദിലീപില്‍ നിന്ന് ലഭിച്ച വിവരങ്ങളും സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞ കാര്യങ്ങളും വച്ച് നടി കാവ്യ മാധവനെ ചോദ്യം ചെയ്യും. മാത്രമല്ല, കാവ്യയുടെ സഹോദരന്റെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ സാഗര്‍ വിന്‍സെന്റിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു….
ബാലചന്ദ്ര കുമാര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഇന്നലെ ദിലീപ് നിഷേധിച്ചു. തന്റെ പണം തട്ടിയെടുക്കാന്‍ ബാലചന്ദ്രകുമാര്‍ ശ്രമിച്ചുവെന്നും ഈ കെണിയില്‍ വീഴാതിരുന്നതിനാലാണ് ആരോപണങ്ങളുമായി രംഗത്തുവന്നെതന്നും ദിലീപ് മൊഴി നല്‍കി.ഇത്രയും ഗുരുതര സ്വഭാവമുള്ള കേസില്‍ പ്രതിയായ ഞാന്‍ ബാലചന്ദ്ര കുമാറിന്റെയും മറ്റു പലരുടെയും മുന്നില്‍ വച്ച് ആരോപിക്കപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് കരുതുന്നുണ്ടോ എന്ന് ദിലീപ് അന്വേഷണ സംഘത്തോട് ചോദിച്ചു. കുടുംബത്തിലെ മുഴുവന്‍ പുരുഷന്‍മാരെയും കേസില്‍ പ്രതിയാക്കിയതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ദീലീപ് സംശയം പ്രകടിപ്പിച്ചു.
ദിലീപ് പറഞ്ഞ കാര്യങ്ങള്‍ അന്വേഷണ സംഘം മുഖവിലക്കെടുത്തിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ ദിലീപില്‍ നിന്ന് അറിയണ്ടതുണ്ട്. ഇന്നും ചോദ്യം ചെയ്യുന്നതിന് അതിന് വേണ്ടിയാണ്. ദിലീപില്‍ നിന്ന് ഇന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്ന വേളയില്‍ കൂടുതല്‍ വ്യക്തത കിട്ടാന്‍ മറ്റു പലരെയും ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് വിവരം.
ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട വീഡിയോ കണ്ട ശേഷം ലാപ്‌ടോപ് കാവ്യയ്ക്കാണ് കൈമാറിയത് എന്നാണ് പറയുന്നത്. ഈ സമയം വീട്ടിലെത്തിയ വിഐപിയെ കാവ്യ ഇക്ക എന്ന് അഭിസംബോധന ചെയ്തുവെന്നും പറയുന്നു. ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍ പറയുന്ന ദിവസം നടന്ന കാര്യങ്ങള്‍ കാവ്യയില്‍ നിന്ന് ചോദിച്ചറിയും.
ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് കാവ്യ മാധവന് വൈകാതെ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കുമെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ പറഞ്ഞുകേള്‍ക്കുന്ന മാഡം ആര് എന്ന ചോദ്യത്തിനും വൈകാതെ ഉത്തരം ലഭിക്കുമെന്നാണ് സൂചന. ബാലചന്ദ്ര കുമാര്‍ പറയുന്ന ദിവസങ്ങളില്‍ വീട്ടിലുണ്ടായിരുന്ന മറ്റൊരു നടി ആര് എന്ന കാര്യത്തിലും കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.
കഴിയുന്നിടത്തോളം ഉറ്റവരെയൊന്നും കേസിൽ വലിച്ചിഴക്കാതിരിക്കാൻ ദിലീപ് ശ്രദ്ധിച്ചിരുന്നു. എന്നാൽ ദിലീപ് ഭയപ്പെട്ടതു പോലെ തന്നെ സംഭവിക്കുകയാണ്. കാവ്യയെ ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതേസമയം, ആലപ്പുഴ സ്വദേശി സാഗറിനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. സാക്ഷിയാണ് ഇയാള്‍. മൊഴി മാറ്റാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാണ് സാഗറിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സാഗര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചത്. ലക്ഷ്യ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനാണ് സാഗര്‍.
