ചോദ്യ ശരങ്ങൾക്ക് മുന്നിൽ ദിലീപ് വിയർക്കുന്നു! മറുവശത്ത് അയാളെ തൂക്കിയെടുത്തു നാടകീയ രംഗങ്ങൾ ആ രഹസ്യം പൊട്ടുമോ? നിര്‍ണായക നീക്കം നടത്തി ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെയിൽ മറ്റൊരു നിർണായക നീക്കം നടത്തി ക്രൈം ബ്രാഞ്ച്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പൊലീസ് ചോദ്യം ചെയ്യുന്നു. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ആണ് ചോദ്യംചെയ്യല്‍.കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ചോദ്യം ചെയ്യല്‍ രണ്ടാം ദിനത്തിലേക്ക് കടക്കുന്നതിനിടെയാണ് പൊലീസ് സംഘം നിര്‍ണായക നീക്കം നടത്തുന്നത്
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വിഐപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ശരത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കിയത് ഒരു വിഐപി ആയിരുന്നു എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഈ വിഐപി ശരത് ആണ് എന്ന് പിന്നീട് ബാലചന്ദ്രകുമാറും തിരിച്ചറിഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിലവില്‍ ശരത്ത് ഗൂഢാലോചന കേസില്‍ പ്രതിയല്ല. ആറ് പ്രതികളുള്ള കേസില്‍ തിരിച്ചറിയപ്പെടാത്ത വ്യക്തി എന്ന നിലയില്‍ ആയിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലെ വിഐപിയെ പ്രതിചേര്‍ത്തത്. എന്നാല്‍ പിന്നീട് വിഐപി ശരത് ആണെന്ന് ബാലചന്ദ്രകുമാര്‍ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാവുന്നത്
അതേസമയം നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് (സുനിൽ കുമാർ) ജാമ്യമില്ല. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ജയിലിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പൾസർ സുനിയുടെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
അതിനിടെ ദിലീപിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും പുരോഗമിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ദിലീപ് വീണ്ടും ചോദ്യം ചെയ്യലിന് വിധേയനായത്. എഡിജിപിയുടെ നേതൃത്വത്തില്‍ തന്നെയാകും ചോദ്യം ചെയ്യല്‍. പ്രത്യേകം തയ്യാറാക്കിയ ചോദ്യങ്ങളാണ് ഇന്നും ചോദിക്കുന്നത്. ഇന്നലത്തെ ചോദ്യം ചെയ്യലില്‍ കൃത്യമായി മറുപടി ലഭിക്കാത്ത കാര്യങ്ങളില്‍ ക്രൈം ബ്രാഞ്ച് ദിലീപില്‍ നിന്നും വ്യക്തത തേടും. ഒഴിഞ്ഞു മാറിയ ചോദ്യങ്ങളിലും മറുപടി തേടും. ഇന്നലെ ദിലീപിനെ ചോദ്യം ചെയ്ത് വീഡിയോ ദൃശ്യങ്ങള്‍ പൂര്‍ണമായും കണ്ടതിന് ശേഷമാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. നേടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ദിലീപ് വീണ്ടും ചോദ്യം ചെയ്യലിന് വിധേയനായത്. ചോദ്യം ചെയ്യലിന് മുന്നോടിയായി ദിലീപ് അഭിഭാഷകന് രാമന്പിള്ളയെ കണ്ടിട്ടുണ്ട്.
ഇന്നലെ രാവിലെ 11.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് ആറര മണിയോടെയാണ് പൂര്‍ത്തിയായത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത്. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന് ദിലീപ് വാദിച്ചു. പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതിരുന്ന ദിലീപ് കരഞ്ഞുകൊണ്ടാണ് പ്രതികരിച്ചതെന്നാണ് അന്വേഷണസംഘം നല്കുന്ന വിവരം. സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്
