നടിക്ക് വേണ്ടി പൊതു പരിപാടിയിൽ പങ്കെടുത്ത ആളാണ് താൻ… രാഷ്ട്രീയരംഗത്തുള്ളവരും പല കേസുകളിലും പ്രതിയാകാറുണ്ട്; സോഷ്യൽ മീഡിയ കുത്തിപൊക്കിയ ആ ചിത്രം; പ്രതികരിച്ച് ജെബി മേത്തർ

രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജെബി മേത്തര്‍ ദിലീപിനൊപ്പനുള്ള ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. 2021 നവംബറില്‍ നടന്ന ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ദിലീപ് എത്തിയപ്പോള്‍ എടുത്ത സെല്‍ഫിയാണ് ചര്‍ച്ചയ്ക്ക് ആധാരം.
ഇപ്പോഴിതാ ദിലീപിനൊപ്പമുള്ള സെൽഫിയിൽ വിശദീകരണവുമായി രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ. നഗരസഭാ പരിപാടിക്കിടെയാണ് ദിലീപിനൊപ്പം സെൽഫിയെടുത്തതെന്നും ഇത് സാധാരണ നടപടിയാണെന്നും ജെബി വ്യക്തമാക്കി.
സെൽഫിയെടുത്തതിൽ വിഷമമില്ലെന്നും അവർ പറഞ്ഞു. ദിലീപിന്റെ കേസ് കോടതിയിലിരിക്കുന്ന വിഷയമാണ്. പി ടി തോമസിനൊപ്പം നടിക്ക് വേണ്ടി പൊതു പരിപാടിയിൽ പങ്കെടുത്ത ആളാണ് താൻ. രാഷ്ട്രീയരംഗത്തുള്ളവരും പല കേസുകളിലും പ്രതിയാകാറുണ്ട്. അവർക്കൊപ്പം വേദി പങ്കിടാറുണ്ടെന്നും ജെബി പറഞ്ഞു.
ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപ് പങ്കെടുത്ത പൊതു പരിപാടി കൂടിയായിരുന്നു അത്. താന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. എല്ലാവരുടേയും പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്ന് അന്നത്തെ ചടങ്ങില്‍ ദിലീപ് പറഞ്ഞിരുന്നു.
രാജ്യസഭാ സ്ഥാനാർത്ഥിയായി ജെബി മേത്തറെ പ്രഖ്യാപിച്ചതിന് പിന്നാലെ കെവി തോമസിന്റെ മകൻ ബിജു തോമസ് ഫേസ്ബുക്ക് കുറിപ്പിലൂടെ രൂക്ഷ വിമർശനവുമായിട്ടായിരുന്നു രംഗത്തെത്തിയത്. നേതൃ ദാരിദ്ര്യമുള്ള കോൺഗ്രസ് എന്ന തലക്കെട്ടോടെയാണ് ബിജു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...